Covid19| ഒരു പ്രതിവിധിയും ഇല്ലെന്ന പൊതു ആശങ്കയെ ഇങ്ങനെ ചൂഷണം ചെയ്യുന്നത് ശരിയാണോ ?

Last Updated:

കോവിഡിന് ഇപ്പോൾ ഉള്ള വാക്‌സിൻ അകലം പാലിക്കുക ,മാസ്ക് ധരിക്കുക ,കൈ സോപ്പ് ഉപയോഗിച്ച് കൈ കഴുകയെന്നതാണെന്നും അദ്ദേഹം .

കൃത്യമായ ഗവേഷണങ്ങളോ പഠനങ്ങളോ നടത്താതെ എന്തെങ്കിലുമൊക്കെ പ്രതിരോധ മരുന്നെന്ന പേരിൽ സർക്കാർ പ്രചാരത്തോടെ പൊതു സമൂഹത്തിലേക്ക് വ്യാപകമായി എത്തിക്കുന്നതിലെ അപകടം ചൂണ്ടിക്കാട്ടി ഡോ. സിജെ ജോൺ. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
കോവിഡ് പ്രതിരോധ മരുന്നോ രോഗത്തിനുള്ള മരുന്നോ കണ്ടു പിടിക്കാൻ ആധുനിക വൈദ്യ ശാസ്ത്രം തീവ്ര ഗവേഷണത്തിലുാണെന്നും ഇപ്പോൾ ഉള്ള വാക്‌സിൻ അകലം പാലിക്കുക ,മാസ്ക് ധരിക്കുക ,കൈ സോപ്പ് ഉപയോഗിച്ച് കൈ കഴുകയെന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഡോ. സി. ജെ ജോണിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
കോവിഡ് ലോകത്തെ പിടി കൂടിയിട്ട് ഇത്രയും മാസമായി . ഇത് ഒരു പുതു വൈറസാണെന്ന് അംഗീകരിക്കപ്പെട്ടു. പ്രതിരോധ മരുന്നോ രോഗത്തിനുള്ള മരുന്നോ കണ്ടു പിടിക്കാൻ ആധുനിക വൈദ്യ ശാസ്ത്രം തീവ്ര ഗവേഷണത്തിലുമാണ് . ഇപ്പോൾ ഉള്ള വാക്‌സിൻ അകലം പാലിക്കുക ,മാസ്ക് ധരിക്കുക ,കൈ സോപ്പ് ഉപയോഗിച്ച് കൈ കഴുകയെന്നതാണ്. ഒരു പ്രതിരോധ മരുന്നായി എന്തെങ്കിലും സ്വീകരിക്കപ്പെടണമെങ്കിൽ അത് കൃത്യമായ ഗവേഷണത്തിന് വിധേയമാക്കണം .
advertisement
advertisement
[NEWS]
ഗവേഷണം അനുശാസിക്കുന്നത്ര ആളുകളിൽ പ്രയോഗിച്ചു രോഗം തടയുന്നുവെന്ന പ്രസിദ്ധീകരിച്ച ഗവേഷണ പഠനങ്ങൾ വേണം . പാർശ്വ ഫലങ്ങൾ ഡോക്യുമെന്റ് ചെയ്യണം . അതിന്റെ പിൻബലമില്ലാതെ എന്തെങ്കിലുമൊക്കെ പ്രതിരോധ മരുന്നെന്ന പേരിൽ സർക്കാർ പ്രചാരത്തോടെ പൊതു സമൂഹത്തിലേക്ക് വ്യാപകമായി എത്തിച്ചാൽ അപകടമല്ലേ ? അത് രോഗത്തെ പ്രതിരോധിക്കാനുള്ള ശക്തി കൂട്ടുമെങ്കിൽ , അത് കഴിച്ച ശേഷം ഇവർക്ക് പുറത്തു ഇറങ്ങാമെന്നും കൂട്ടം കൂടാമെന്നും , മാസ്ക് ഉപേക്ഷിക്കാമെന്നുമല്ലേ പരോക്ഷ സൂചന.
ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ മറ്റ് വാക്‌സിനുകൾ ആ ഉറപ്പു തരുന്നുണ്ട് . ഇതിൽ ഇപ്പോഴേ ഉപേക്ഷ കാണിക്കുന്ന ഒരു സമൂഹത്തിലേക്ക് ഈ ആശയം നല്‍കുന്ന അവ്യക്തതയും ആശയ കുഴപ്പവും പരിഗണിക്കണം.
advertisement
ഇതൊക്കെ വ്യക്തതയോടെ ചെയ്യേണ്ടതുണ്ട്. ഇത് രോഗത്തെ തടയില്ലായെന്ന് തന്നെ പറയണം. ഏതു വൈദ്യ ശാസ്ത്ര ശാഖയും കോവിഡിന് പ്രതിരോധ മരുന്നുകൾ കണ്ടെത്തുന്നത് സ്വാഗതം ചെയ്യണം . പക്ഷെ കൃത്യമായ ഗവേഷണത്തിലൂടെ ശാസ്ത്ര സാക്ഷ്യം നൽകണം . അത് കഴിച്ചാൽ പിന്നെ പേടിക്കാതെ രോഗികളുമായി പോലും സമ്പർക്കം പുലർത്താമെന്ന പച്ചക്കൊടി നൽകണം. ഇത് ഗവേഷണം ചെയ്‌ത്‌ കണ്ടെത്തിയവരെ രോഗി പരിചരണത്തിനായി പി പി ഇ കിറ്റ് ഒന്നും ഇല്ലാതെ സർക്കാർ നിയോഗിക്കുകയും വേണം . രോഗം പിടി പെടുന്നില്ലെങ്കിൽ നമുക്ക് ലോകത്തിന്റെ മുമ്പിൽ തല ഉയർത്തി നിൽക്കാം . ഇത്പരിഹാസമല്ല . ആത്മാർഥമായി പറയുന്നതാണ്.
advertisement
ദേശത്തിന്റെ മറ്റ് വൈദ്യ ശാസ്ത്ര ശാഖകളുടെ അവകാശ വാദത്തെ ശാസ്ത്രത്തിന്റെ ഉര കല്ല് കൂടി ഉപയോഗിച്ച് ആധികാരികത വരുത്തേണ്ടേ ?എന്നിട്ടല്ലേ ഇത് പൊതു ജനങ്ങളിലേക്ക് എത്തിക്കേണ്ടത്? ഗൂഗിള്‍ ചെയ്താൽ മരുന്നിന്റെ എല്ലാം അറിയുന്ന കാലത്താണ് കണ്ണടച്ച് വിശ്വസിക്കാന്‍ പറയുന്നത്‌.
ഒരു പ്രതിവിധിയും ഇല്ലെന്ന പൊതു ജന ആശങ്കയെ ഇങ്ങനെ ചൂഷണം ചെയ്യുന്നത് ശരിയാണോ ?ചില ആരോഗ്യ പ്രശ്നങ്ങൾക്ക് മറ്റ് ആരോഗ്യ ശാഖകൾ പ്രയോഗിക്കാൻ നിർദ്ദേശിക്കുന്ന വ്യക്തിയാണെങ്കിലും, ഈ സാഹചര്യത്തിൽ ഇത് പറയാതെ വയ്യ .ഇത്പ്രതിരോധ ശക്തി വർധിപ്പിക്കാനുള്ള വെറും ടോണിക്കാണെന്നും ,അത് കോവിഡ് വരുന്നത് തടയില്ലെന്നും കൂടി സത്യസന്ധമായി പറഞ്ഞാൽ ഞാനും എടുക്കാം ഈ ഗുളികകൾ. രോഗം തടയുമെന്നു പറഞ്ഞാൽ ഇത് കഴിച്ചു കൂട്ടം കൂടാൻ സർക്കാർ അനുവദിക്കണം..പ്ലീസ് .
advertisement
(സി. ജെ ,ജോൺ )
മലയാളം വാർത്തകൾ/ വാർത്ത/Opinion/
Covid19| ഒരു പ്രതിവിധിയും ഇല്ലെന്ന പൊതു ആശങ്കയെ ഇങ്ങനെ ചൂഷണം ചെയ്യുന്നത് ശരിയാണോ ?
Next Article
advertisement
Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement