ഗൗഡ രാഷ്ട്രീയം വീണ്ടും; കർണാടകത്തിൽ കോൺഗ്രസ് - ജെഡിഎസ് നേതൃത്വത്തിന്റെ മാസ്റ്റർ സ്ട്രോക്ക്

രാജ്യസഭയിലേക്ക് നാല് ഒഴിവുകളാണ് കർണാടത്തിലുള്ളത്. കോൺഗ്രസിന്റെ രണ്ട്. ബിജെപി, ജെഡിഎസ് എന്നീ പാർട്ടികളുടെ ഓരോ സീറ്റുകളും. കർണാടക നിയമസഭയിലെ അംഗബലം വച്ച് ബിജെപിക്ക് രണ്ട് സീറ്റുകളിൽ വിജയിക്കാം. കോൺഗ്രസിന് ഒരു സീറ്റിലും. കോൺഗ്രസിന്റെ ബാക്കിയുള്ള എംഎൽഎമാരുടെ പിന്തുണയുണ്ടെങ്കിൽ ജെഡിഎസിനും ഒരു സ്ഥാനാർത്ഥിയെ വിജയിപ്പിക്കാം. പക്ഷെ ബിജെപി സംസ്ഥാനഘടകം മൂന്ന് സ്ഥാനാർത്ഥികളെ കേന്ദ്രനേതൃത്വത്തിന് ശുപാർശ ചെയ്തു.

News18 Malayalam | news18-malayalam
Updated: June 8, 2020, 9:34 PM IST
ഗൗഡ രാഷ്ട്രീയം വീണ്ടും; കർണാടകത്തിൽ കോൺഗ്രസ് - ജെഡിഎസ് നേതൃത്വത്തിന്റെ മാസ്റ്റർ സ്ട്രോക്ക്
News18 Malayalam
  • Share this:
ഗുജറാത്തിലെ തന്ത്രം പുറത്തെടുത്തില്ല. ജയസാധ്യതയുള്ള സീറ്റുകളിലേക്ക് മാത്രം സ്ഥാനാർത്ഥി. കർണാടകത്തിലെ രാജ്യസഭ തെരഞ്ഞെടുപ്പിൽ അർഹതപ്പെട്ടത് മാത്രം മതിയെന്നാണ് ബിജെപി കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം.

രാജ്യസഭയിലേക്ക് നാല് ഒഴിവുകളാണ് കർണാടത്തിലുള്ളത്. കോൺഗ്രസിന്റെ രണ്ട്. ബിജെപി, ജെഡിഎസ് എന്നീ പാർട്ടികളുടെ ഓരോ സീറ്റുകളും. കർണാടക നിയമസഭയിലെ അംഗബലം വച്ച് ബിജെപിക്ക് രണ്ട് സീറ്റുകളിൽ വിജയിക്കാം. കോൺഗ്രസിന് ഒരു സീറ്റിലും. കോൺഗ്രസിന്റെ ബാക്കിയുള്ള എംഎൽഎമാരുടെ പിന്തുണയുണ്ടെങ്കിൽ ജെഡിഎസിനും ഒരു സ്ഥാനാർത്ഥിയെ വിജയിപ്പിക്കാം. പക്ഷെ ബിജെപി സംസ്ഥാനഘടകം മൂന്ന് സ്ഥാനാർത്ഥികളെ കേന്ദ്രനേതൃത്വത്തിന് ശുപാർശ ചെയ്തു.

അമിത്ഷായുടെ ഗുജറാത്ത് തന്ത്രത്തിൽ അടിതെറ്റിയ കോൺഗ്രസ് ഇതോടെയാണ് ജെഡിഎസിനെ കൂട്ടുപിടിച്ച് തുറുപ്പ് ചീട്ട് പുറത്തെടുത്തത്. സോണിയഗാന്ധിയെ തന്നെ രംഗത്തിറക്കിയാണ് ഈ തന്ത്രം കർണാടക നേതൃത്വം നടപ്പിലാക്കിയത്.

ദേവഗൗഡയെന്ന തുറുപ്പ് ചീട്ട്

കർണാടക രാഷ്ട്രീയത്തിലെ ഏറ്റവും തലമുതിർന്ന നേതാവാണ് മുൻപ്രധാനമന്ത്രി ദേവഗൗഡ. വയസ് 87. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ തുംകൂറിൽ നിന്ന് 13,000 വോട്ടിന് പരാജയപ്പെട്ടു. തട്ടകമായ ഹസൻ കൊച്ചുമകന് വിട്ടുകൊടുത്ത ശേഷമാണ് ദേവഗൗഡ തുംകൂറിലേക്ക് ചുവടുമാറിയത്. ആ മാറ്റം പക്ഷെ തിരിച്ചടിച്ചു. ഹസനിൽ കൊച്ചുമകൻ വിജയിച്ചു. തുംകൂറിൽ ജെഡിഎസ് ഭീഷ്മാചാര്യൻ നിലംപൊത്തി. ഇതോടെ ഇനി മത്സരിത്തിനില്ലെന്ന് പ്രഖ്യാപിച്ച് ഒതുങ്ങി കഴിയുകയായിരുന്നു ഗൗഡ.

ഇതിനിടെയാണ് രാജ്യസഭ തെരഞ്ഞെടുപ്പെത്തിയത്. ജെഡിഎസ് നേതൃത്വം മത്സരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഗൗഡ മയപ്പെട്ടില്ല. ഇതോടെയാണ് കോൺഗ്രസ് ജെഡിഎസ് നേതൃത്വം സോണിയഗാന്ധിയെ തന്നെ ഇറക്കിയത്. ദേവഗൗഡയോട് മത്സരിക്കണമെന്ന് സോണിയഗാന്ധി അഭ്യർത്ഥിച്ചു. ഗൗഡയുടെ തീരുമാനം മാറ്റി. ബിജെപി തന്ത്രവും.

TRENDING:'മുഖ്യമന്ത്രിയുടെ ബഡായി പൊളിഞ്ഞു, സർക്കാരിന് ക്വറന്‍റീൻ സൗകര്യമില്ല' വിമർശനവുമായി ചെന്നിത്തല
[NEWS]
eSports | കളി കാര്യമാകാൻ സമയം ആയോ? എങ്ങനെ ഒരു മികച്ച ഡിജിറ്റൽ കളിക്കാരൻ ആകാം
[NEWS]
വിവാഹമോചനം ഒഴിവാക്കണം; താര ദമ്പതികൾ പിരിഞ്ഞ് താമസിക്കാൻ തീരുമാനിക്കുന്നു എന്ന് വിവരം [NEWS]

സംസ്ഥാനഘടകത്തെ തിരുത്തി കേന്ദ്രനേതൃത്വം

നാലു സീറ്റുകളിലേക്കുള്ള മത്സരത്തിൽ മൂന്ന് സ്ഥാനാർത്ഥികളുടെ പേരാണ് ബിജെപി സംസ്ഥാനഘടകം കേന്ദ്രനേതൃത്വത്തിന് അയച്ചത്. അധികാരം പിടിക്കാൻ മുമ്പ് കർണാടകത്തിലും ഈ രാജ്യസഭ തെര‍ഞ്ഞെടുപ്പിൽ ഗുജറാത്തിൽ പരീക്ഷച്ച അതേ തന്ത്രം പയറ്റാനായിരുന്നു സംസ്ഥാനഘടകത്തിന്റെ തയ്യാറെടുപ്പ്.

കോൺഗ്രസ് ജെഡിഎസ് എംഎൽഎമാരെ ചാക്കിട്ടു പിടിക്കുക. ഇവരെ കൊണ്ട് രാജിവയ്പ്പിക്കുക. അതോടെ വിജയിക്കാൻ വേണ്ട എംഎൽഎമാരുടെ എണ്ണം കുറയും. സുഖമായി മൂന്നമത്തെ സീറ്റും പിടിക്കാം. കർണാടകത്തിലെ കണക്കുകളും ഇതിന് അനുകൂലമായിരുന്നു. 44 എംഎൽഎമാരുടെ ആദ്യ വോട്ടാണ് ഒരു സ്ഥാനാർത്ഥിക്ക് വിജയിക്കാൻ വേണ്ടത്. രണ്ട് സ്ഥാനാർത്ഥികളെ ജയിപ്പിച്ചാലും പിന്നെയും 29 ആദ്യ വോട്ടുകൾ ബിജെപിക്കുണ്ട്. അറുപത്തിയെട്ടു എംഎൽഎമാരാണ് കോൺഗ്രസിന്. ഒരു സ്ഥാനാർത്ഥിയെ വിജയിപ്പിച്ചാൽ പിന്നെ ബാക്കി ഇരുപത്തി നാല്. മുപ്പത്തി നാല് എംഎൽഎമാരുള്ള ജെഡിഎസിന് സ്വന്തം നിലയ്ക്ക് ആരേയും ജയിപ്പിക്കാന്‍ സാധിക്കുകയുമില്ല.

ജെഡിഎസിനെയോ കോൺഗ്രസിനെയോ പിളർത്തിയാൽ ബിജെപിക്ക് മൂന്നാമത്തെ സ്ഥാനാർത്ഥിയെ നിഷ്പ്രയാസം വിജയിപ്പിക്കാം. എന്നാൽ ആ ആലോചന മുളയിലെ കോൺഗ്രസ് ജെഡിഎസ് നേതൃത്വം നുള്ളികളഞ്ഞു. സാക്ഷാൽ ദേവ ഗൗഡയെ തന്നെ മത്സരത്തിനിറക്കിയത് അങ്ങനെയാണ്. സംസ്ഥാനത്തിന്റെ ആലോചന തടയിടുക മാത്രമല്ല സംസ്ഥാനം നൽകിയ മൂന്ന് പേരുകളും ബിജെപി കേന്ദ്രനേതൃത്വം തളളി. സ്വന്തം നിലയ്ക്ക് രണ്ട് പേരെ കേന്ദ്രനേതൃത്വം പ്രഖ്യാപിച്ചു.

എന്തുകൊണ്ട് ഗൗഡ

ഒരു സീറ്റിലെ വിജയം എന്നതിലും വലിയ ലക്ഷ്യമാണ് ദേവഗൗഡയെ രംഗത്തിറക്കിയതിന് പിന്നിൽ. കോൺഗ്രസിനും ജെഡിഎസിനും വലിയ അധ്വാനമില്ലാതെ സ്വന്തം എംഎൽഎമാരെ സംരക്ഷിച്ച് ഒപ്പം നിറുത്താം. ഇതിലും വലിയ ആശ്വാസം കോൺഗ്രസിനും ജെഡിഎസിനും തൽക്കാലമില്ല.

കർണാടകത്തിൽ മാത്രമല്ല രാജ്യത്തെവിടേയും. രാജ്യസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസിന്റെ എട്ട് എംഎൽഎമാരാണ് ഗുജറാത്തിൽ രാജിവച്ചത്. ഇതോടെ ഗുജറാത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്ന നാലിൽ മൂന്ന് സീറ്റും ബിജെപിക്ക് ലഭിക്കും. ദേവഗൗഡയുടെ വരവ് ബിജെപിയുടെ ആ തന്ത്രത്തിനാണ് കർണാടകത്തിൽ തടയിട്ടത്. ബിജെപിക്ക് വേണ്ടി ദേവഗൗഡയെ നിഷേധിക്കാൻ ജെഡിഎസ് എംഎൽഎമാർ തയ്യാറാകില്ല. കോൺഗ്രസ് എംഎൽഎമാരുടെ സ്ഥിതിയും മറിച്ചല്ല.

കർണാടകത്തിലാകെ സ്വീകാര്യതയുള്ള മുതിർന്ന നേതാവിനെ തോൽപിക്കാൻ എംഎൽഎമാരെ ചാക്കിട്ടു പിടിക്കാൻ ശ്രമിക്കുന്നത് പാർട്ടിക്ക് പ്രതിഛായയ്ക്ക് കനത്ത തിരിച്ചടിയാകുമെന്ന് ബിജെപിക്കും ബോധ്യമുണ്ട്. ഇങ്ങനെ കർണാടകത്തിൽ ഗൗഡ വീണ്ടും സജീവമാകുമ്പോൾ ഗുണങ്ങൾ പലതാണ് കോൺഗ്രസിനും ജെഡിഎസിനും.

First published: June 8, 2020, 9:29 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading