മോദി ഒരു സാമ്പത്തിക പരിഷ്കർത്താവാണോ? മെയ് മാസത്തിലെ സാമ്പത്തിക പരിഷ്കാരം എങ്ങനെ ഈ ചോദ്യത്തിനുള്ള ഉത്തരമാകും

അഖിലേഷ് മിശ്ര

News18 Malayalam | news18-malayalam
Updated: June 9, 2020, 9:44 AM IST
മോദി ഒരു സാമ്പത്തിക പരിഷ്കർത്താവാണോ? മെയ് മാസത്തിലെ സാമ്പത്തിക പരിഷ്കാരം  എങ്ങനെ  ഈ ചോദ്യത്തിനുള്ള ഉത്തരമാകും
Prime Minister Narendra Modi
  • Share this:
പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു പരിഷ്കരണവാദിയാണോ? ഇന്ത്യൻ പരിഷ്കർത്താക്കളുടെ പട്ടികയിൽ അദ്ദേഹത്തിന്റെ സ്ഥാനം എവിടെയാണ്? ഈ ചോദ്യം പലപ്പോഴായി ഉയർന്നുവരുന്നുണ്ട്. ആറു വർഷത്തെ ഭരണത്തിനിടെസർക്കാരിനെതിരെ വസ്തുനിഷ്ഠമായ എന്തെങ്കിലും ചൂണ്ടിക്കാട്ടാൻ വിമർശകർക്ക് കഴിയുന്നില്ലെന്നനതാണ് അതിന് കാരണം.  മോദിക്കെതിരെയോ അദ്ദേഹത്തിന്റെ സർക്കാരിനെതിരെയോ അഴിമതി ആരോപണങ്ങൾ ഇതുവരെ ഉയർന്നിട്ടില്ല. സ്വജനപക്ഷപാത ആരോപണങ്ങളുമില്ല. ഇത്തരം ആരോപണങ്ങൾ ഉയർന്നു വിന്നിരുന്നെങ്കിലും അതൊക്കെ പൊള്ളയാണെന്ന്  2019 ലെ തെരഞ്ഞെടുപ്പിൽ തെളിയിക്കപ്പെട്ടതാണ്. മറ്റു വിമർശനങ്ങൾ ഒന്നുമില്ലാത്ത സാഹചര്യത്തിലാണ് മോദി ഒരു പരിഷ്ക്കരണവാദിയാണോ എന്ന ചോദ്യം ഇടയ്ക്കിടെ ഉയർന്നുവരുന്നത്.

ആദ്യ അഞ്ച് വർഷത്തെ ഭരണത്തെ കുറിച്ചുള്ള  ന്യായമായ ഏതൊരു വിലയിരുത്തലും “മോഡി ഒരു പരിഷ്കർത്താവല്ല” എന്ന ലേബൽ ചാർത്താനുള്ള ശ്രമം വസ്തുനിഷ്ഠമല്ലെന്നു വ്യക്തമാകും. ഇതിന് രണ്ട് ഉദാഹരങ്ങൾ ചൂണ്ടിക്കാട്ടാം. 2008 ഡിസംബറിൽ ഫിനാൻഷ്യൽ എക്സ്പ്രസിലെ ഒരു ലേഖനത്തിലെ വാചകം ഇങ്ങനെ: “യുപിഎയുടെ നാലര വർഷത്തെ ഭരണകാലത്തെ ഏറ്റവും വലിയ സാമ്പത്തിക മേഖല പരിഷ്കരണ നടപടിയായ ഇൻഷുറൻസ് നിയമങ്ങൾ (ഭേദഗതി) ബിൽ, ഈ മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപ പരിധി നിലവിലുള്ള 26 ശതമാനത്തിൽ നിന്ന് 49 ശതമാനമായി ഉയർത്തി, ഒടുവിൽ രാജ്യസഭയിൽ അവതരിപ്പിച്ചു. ”; 2012 ഓഗസ്റ്റിൽ ദ ഇക്കണോമിക് ടൈംസിന്റെ ഒരു ലേഖനത്തിൽ നിന്നുള്ള ഈ വാചകം, “ഡീസൽ വില നിയന്ത്രിക്കാൻ സാമ്പത്തിക വിദഗ്ധരും നയരൂപീകരണക്കാരും സർക്കാരിനോട് ആവശ്യപ്പെടുന്നു”.

TRENDING:UAE Visa | മാർച്ചിന് മുൻപ് വിസാ കാലാവധി കഴിഞ്ഞവർ രാജ്യം വിടണം; അന്ത്യശാസനവുമായി യു.എ.ഇ[NEWS]'ആന സ്ഫോടകവസ്തു കഴിച്ചത് യാദൃച്ഛികമായി'; കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രാഥമിക റിപ്പോർട്ട് ഇങ്ങനെ [NEWS]വിവാഹമോചനം ഒഴിവാക്കണം; താര ദമ്പതികൾ പിരിഞ്ഞ് താമസിക്കാൻ തീരുമാനിക്കുന്നു എന്ന് വിവരം [NEWS]
പത്തു വർഷത്തെ ഭരണത്തിനിടയിൽ, ഈ രീതിയിലെ അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിലെ പരിഷ്ക്കരണത്തിന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് കഴിഞ്ഞിരുന്നില്ല. ഇതെല്ലം മോദി സർക്കാരിന്റെ ഭരണത്തിന്റെ ആദ്യ നാളുകളിൽ നടത്തപ്പെട്ടവയാണ്. ഇത് മാത്രം തന്നെ മോദിയുടെ ഭരണ പരിഷ്കരണത്തിന് മേലുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരം നൽകാൻ പ്രാപ്തിയുള്ളവയാണ്. ഇപ്പറഞ്ഞതിന് പുറമേ മോദിയുടെ ഭരണത്തിന്റെ ആദ്യ കാലയളവിൽ എന്തൊക്കെ നേട്ടങ്ങൾ ഉണ്ടായെന്നു പരിശോധിക്കാം - ജി.എസ്.ടി., ഐ.ബി.സി., സുതാര്യവും നിയമാനുസൃതവുമായ പ്രകൃതി വിഭവങ്ങളുടെ വിനിമയം, ആർ.ഇ.ആർ.എ., കച്ചവട അതിർത്തികളിലുള്ള പരിഷ്ക്കരണം, ഡി.ബി.ടി. രീതിയിലെ വിപ്ലവാത്മകമായ മുന്നേറ്റം എന്നിവ ചൂണ്ടിക്കാട്ടാം.

'പരിഷ്കരണങ്ങൾ എവിടെ' എന്നതിന് പകരം വിമർശകർ ഇപ്പോൾ 'എവിടെ വൻകിട പരിഷ്കരണങ്ങൾ' എന്ന ചോദ്യത്തിലേക്ക് മാറി. അവർ ഉദ്ദേശിക്കുന്ന 'വൻകിട' എന്തെന്ന് നിർവചിക്കപ്പെട്ടിട്ടില്ലാത്തതാവും അതിനു പിന്നിലെ ട്രിക്. പക്ഷെ വിമർശകർ മോദി 2.0.ക്കായി വിലപേശിയില്ല. 'ആത്മനിർഭര ഭാരതം' പ്രസംഗത്തിന് മുന്നോടിയായി ഒട്ടേറെ വൻകിട പരിഷ്കരണങ്ങൾ പ്രഖ്യാപിക്കുകയും നടപ്പിലാക്കുകയും ചെയ്തിരുന്നു. മെഗാ ബാങ്ക് ലയനം, തൊഴിൽ നിയമങ്ങൾ പരിഷ്‌ക്കരിക്കൽ, ലോകത്തെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കിൽ കോർപ്പറേറ്റ് ടാക്സ് കുറയ്ക്കൽ തുടങ്ങിയവ ഉദാഹരണം. മെയ് 2020ൽ ഉണ്ടായതാണ് ഏറ്റവും ഒടുവിലത്തേതായ പ്രഖ്യാപനങ്ങൾ.

1947 ഓഗസ്റ്റിലെ ഇന്ത്യ എങ്ങനെയാണോ അതുപോലെയാണ് കാർഷിക മേഖലയിലെ കർഷകർക്ക് മെയ് 2020. നമ്മുടെ അന്നദാതാവ് ആത്മനിർഭരമായി മാറി. എ.പി.എം.സി. ചരിത്രമായി. അവശ്യവസ്തു നിയമത്തിനു മുകളിൽ തൂങ്ങിയാടിയ ഡെമോക്ലസ്സിന്റെ വാളിന്റെ മൂർച്ച കുറഞ്ഞു. പതിറ്റാണ്ടുകൾക്ക് ശേഷം കർഷകർ സ്വതന്ത്രരായി. ഇനി അവർക്ക് ഇഷ്‌ടമുള്ളത് ഉത്പ്പാദിപ്പിക്കാം, എവിടെ വേണമെങ്കിലും അവർ പറയുന്ന വിലക്ക് വിൽക്കാം. കാർഷിക പരിഷ്കരണങ്ങളിലെ 'പാനപാത്രമായ' കരാർ അടിസ്ഥാനത്തിലെ കൃഷി യാഥാർഥ്യമായി. കൃഷിയിലെ വ്യാവസായിക തോതിലെ നിക്ഷേപം, നൂതന ടെക്നോളജി, സംയോജിത വിപണി എന്നിവയെല്ലാം ചേരുന്നതാണിത്.

മെയ് മാസത്തിലെ മഹാപരിഷ്കരണങ്ങൾ കാർഷിക മേഖലയിൽ മാത്രമായി ഒതുങ്ങിയിരുന്നില്ല. വ്യാവസായിക കല്‍ക്കരി ഖനികൾ ഇപ്പോൾ തുറന്നിട്ടുണ്ട്. MSMEസെക്ടറുകൾ മാറ്റമില്ലാതെ തുടരുന്നു. കാലഹരണപ്പെട്ട നിർവചനങ്ങൾക്കുള്ളിൽ പരിമിതപ്പെടുമെന്ന ഭീതി കൂടാതെ അതിന് വളരാൻ സാധിക്കും. ഓട്ടോമാറ്റിക് റൂട്ടിലൂടെ എഫ്ഡിഐ 74% ആയി. കൃത്യമായ നയപരമായ ചട്ടക്കൂട്ടിലൂടെ പൊതുമേഖലാ സ്വകാര്യവത്കരണം എന്നത് യാഥാർഥ്യമായി. ചുരുക്കം ചില തന്ത്രപരമായ മേഖലകളിൽ സർക്കാർ സ്ഥാപനങ്ങൾ പരമാവധി നാലായി പരിമിതപ്പെടുത്തും. തന്ത്രപരമല്ലാത്ത സെക്ടറുകളിൽ സർക്കാർ പൂർണ്ണമായും ഒഴിവാകും. ബഹിരാകാശരംഗം സ്വകാര്യമേഖല്ക്കും വൈദഗ്ധ്യത്തിനുമായി തുറന്നു കൊടുത്തു. ഒരു ദേശം-ഒരു കാർഡ് എന്നതും യാഥാർഥ്യമാകാൻ പോകുന്നു. ഈ പരിഷ്കരണ നടപടികളും അവയെ പിന്തുണയ്ക്കാൻ സൃഷ്ടിച്ച ദ്രുത നിയമചട്ടക്കൂടുകളും 'എവിടെ ബിഗ്-ബാങ് പരിഷ്കരണങ്ങൾ?' എന്ന വിവരണത്തിൽ തന്നെ വിള്ളലുകൾ വരുത്തിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ 'മോദിക്ക് നല്ല പരിഷ്കരണ ആശയങ്ങളൊക്കെയുണ്ട്.. പക്ഷെ അത് നടപ്പിലാക്കൽ ട്രാക്ക് റെക്കോഡ് വളരെ മോശമാണ്" എന്ന പുതിയൊരു കാര്യവും കണ്ടെത്തിയെത്തിയിരിക്കുകയാണ് മോദി വിമർശകർ. ഈ പുതിയ ഫോർമുല മോദിയുടെ ഏറ്റവും മോശം എതിരാളികൾ പോലും അംഗീകരിക്കില്ല എന്നതാണ് പ്രശ്നം. ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന കാലം മുതൽ ഇപ്പോൾ പ്രധാനമന്ത്രി ആയ ആറുവർഷക്കാലവും മോദിയുടെ എടുത്തു പറയപ്പെടുന്ന ഗുണം കാര്യങ്ങൾ നടപ്പാക്കാനുള്ള അദ്ദേഹത്തിന്‍റെ കഴിവാണ്. ജൻധൻ ബാങ്ക് അക്കൗണ്ട് മുതൽ ഗ്രാമങ്ങളിലെ എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കൽ വരെ, ഉജ്ജ്വല, പ്രധാനമന്ത്രി ആവാസ്, ജന്‍സുരക്ഷ, ആയുഷ്മാൻ ഭാരത്, ശുചീകരണ പദ്ധതികൾ, മിഷൻ ഇന്ദ്രധനുഷ്- തുടങ്ങി പ്രഖ്യാപിച്ച എല്ലാ പദ്ധതികളും വിജയകരമായി തന്നെ നടപ്പാക്കിലാക്കിയതാണ് മോദി രണ്ടാം തവണയും വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്താനുള്ള കാരണവും.

എന്നാൽ മറ്റൊരു യാഥാർത്ഥ്യം എന്തെന്നാൽ, ഈ സര‍്ക്കാരിന്റെ പരിഷ്കരണ നേട്ടങ്ങൾക്കപ്പുറം, രണ്ടെണ്ണം അദ്ദേഹത്തിന്റെ വ്യക്തിഗത സംഭാവനയാണ്. ഒന്ന്, ഡാറ്റാ അധിഷ്ടിത ഭരണത്തിന്റെ രാഷ്ട്രീയം സ്ഥാപിച്ചത് മോദിയാണ്. 2013 ലെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ, ഡാറ്റയും വസ്തുതകളും താരതമ്യം ചെയ്തുള്ള അവതരണമായിരുന്നു അദ്ദേഹം ഓരോ പ്രചരണ വേളയിലും മുന്നോട്ടുവെച്ചത്. രാഷ്ട്രീയ പ്രചരണങ്ങളിൽ പോലും അദ്ദേഹം കണക്കുകൾ നിരത്തി വസ്തുതകൾ നിരത്തി. എല്ലാ രാഷ്ട്രീയ പാർട്ടികളും തങ്ങളുടെ നേട്ടങ്ങൾ ചൂണ്ടിക്കാട്ടാൻ ഈ രീതിയാണ് അവലംബിക്കുന്നത്.

രണ്ടാമതായി, മോദിക്ക് മുമ്പ് സാമ്പത്തിക നേതൃത്വ നയം മാക്രോ ഇക്കണോമിക് പോളിസിയിൽ മാത്രം ഒതുങ്ങി നിന്നിരുന്നു. ഉപേക്ഷിക്കപ്പെട്ട അകന്ന ബന്ധുവിനെ പോലെയായിരുന്നു മൈക്രോ ഇക്കണോമിക്സ്. സ്വതന്ത്ര്യം ലഭിച്ച് 65 വർഷത്തിനുശേഷം വെറും 38% ശുചിത്വ പരിരക്ഷയിലേക്കും ബാങ്ക് ദേശസാൽക്കരണം നടന്ന് 45 വർഷത്തിനുശേഷവും 58% ബാങ്ക് അക്കൗണ്ടുകൾ മാത്രമായതും ഈ മനോഭാവമാണ്. പ്രധാനമന്ത്രി തലത്തിൽ ഈ മനോഭാവം മാറ്റിയെന്നതാണ് മോദിയുടെ എക്കാലത്തേയും സംഭാവനകളിലൊന്ന്. മൈക്രോ ഇക്കണോമിക്സിലാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചതെങ്കിലും, മാക്രോ ഇക്കണോമിക്സ് സുന്ദരമായി പ്രായോഗികമാക്കാനും അദ്ദേഹത്തിന് സാധിച്ചു. ഉദാഹരണത്തിന് ഇന്ത്യയിലെ പിപിഇ സ്യൂട്സിന്റെ ഇന്നത്തെ ഉത്പാദനം 4.5 ലക്ഷമാണ്. മൂന്ന് മാസം മുമ്പ് വട്ടപൂജ്യമായിരുന്നിടത്തു നിന്നാണ് ഈ വളർച്ച.

നയങ്ങൾ നടപ്പാക്കാൻ മോദിക്ക് സാധിക്കുമോ എന്ന 2019 ലെ ചോദ്യം ഇന്ന് നിലനിൽക്കുന്നില്ല. “മോദി ഒരു പരിഷ്കർത്താവാണോ അല്ലയോ” എന്ന 2020 ലെ ചോദ്യവും അടക്കംചെയ്യപ്പെട്ടുകഴിഞ്ഞു. മോദി വിമർശകർക്ക് മുന്നിൽ ഇന്ന് രണ്ട് വഴികളാണുള്ളത്, ഒന്നുകിൽ മോദിയുടെ എതിരാളികളായി തുടരുക, അല്ലെങ്കിൽ പ്രശ്നപരിഹാരത്തിനുള്ള അവസരം ഒരുക്കുക. കാരണം, കോവിഡ് 19 ന് ശേഷം ലോകത്തെ പുതിയ വെളിച്ചത്തിലേക്ക് കൊണ്ടുവരുന്നതിൽ പങ്കാളിയാകാൻ ഇന്ത്യ ആഗ്രഹിക്കുന്നു.

Disclaimer: ബ്ലൂകാർട്ട് ഡിജിറ്റൽ ഫൗണ്ടേഷൻ സി.ഇ.ഒ ആണ് ലേഖകൻ. അഭിപ്രായങ്ങൾ വ്യക്തിപരം

 
First published: June 9, 2020, 9:44 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading