ചൈന ബഹിഷ്കരണത്തിലെ നയവും തന്ത്രവും

Last Updated:

നെഹ്റുവിന്റേത് പ്രത്യയശാസ്ത്രത്തിലൂന്നിയുള്ള നയമായിരുന്നെങ്കിൽ മോദിയുടേത് പ്രധാനമായും വ്യക്തിബന്ധങ്ങളുടെ അടിസ്ഥാനത്തിലാണ്. ജപ്പാനിൽ ഷിൻസോ ആബേയുമായി ചെണ്ട കൊട്ടിയതും അഹമ്മദാബദിൽ ഷീ ജിൻപിങിനൊപ്പം ഊഞ്ഞാൽ ആടിയതുമെല്ലാം ഈ വ്യക്തിബന്ധത്തിന്റെ അടിസ്ഥാനത്തിലാണ്.

അധികാരത്തിലെത്തി ചുരുങ്ങിയ കാലം കൊണ്ട് ഇത്രയധികം വിദേശരാജ്യങ്ങൾ സന്ദർശിച്ച മറ്റൊരു പ്രധാനമന്ത്രിയില്ല. ഇത്ര ചുരുങ്ങിയ കാലത്തിനിടെ ഇത്രയധികം ലോക നേതാക്കൾ ഇന്ത്യയിലെത്തി പ്രധാനമന്ത്രിയുമായി ചർച്ച നടത്തിയ സാഹചര്യവും മുമ്പ് ഉണ്ടായിട്ടില്ല. അമേരിക്കൻ പ്രസിഡന്റുമാരായ ബരാക് ഒബാമയും, ഡൊണൾഡ് ട്രംപും ആറു വർഷത്തിനിടെ ഇന്ത്യയിലെത്തി.
അമേരിക്കൻ പ്രസിഡന്റായിരിക്കുമ്പോഴും സ്ഥാനമൊഴിഞ്ഞ ശേഷവും ഒബാമ ഇന്ത്യയിലെത്തി, 2015ലും 2017ലും. പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ ശേഷം എത്തിയതിനെക്കാൾ ഊഷ്മളമായിരുന്നു പ്രസിഡന്റ്  ഒബാമയുടെ സന്ദർശനം. വിമാനത്താവളത്തിൽ ഒബാമയേയും മിഷേലിനേയും സ്വീകരിക്കാൻ പ്രധാനമന്ത്രി നേരിട്ടെത്തി. ട്രംപിന് നൽകിയ വരവേൽപും ഗംഭീരമായിരുന്നു. ആഗ്രയും അഹമ്മദാബാദും ഡൽഹിയുമെല്ലാം ട്രംപും ഭാര്യയും മകളും സന്ദർശിച്ചു.  ചില കരാറുകളും ഒപ്പിട്ടു. അമേരിക്കയിൽ പ്രധാനമന്ത്രി മോദി നടത്തിയ റാലിയും അതിലും ഗംഭീരമായിരുന്നു. അമേരിക്കൻ പ്രസിഡൻഡറ് മാത്രമല്ല ലോകസാമ്പത്തിക, സൈനിക ശക്തികേന്ദ്രങ്ങളായ റഷ്യയുടേയും ചൈനയുടേയും ജപ്പാന്റെയും ജർമനിയുടേയും തലവൻമാരും ഈ കാലത്ത് ഇന്ത്യയിലെത്തി. നമ്മുടെ പ്രധാനമന്ത്രി അങ്ങോട്ടും പോയി. അറുപത് രാജ്യങ്ങളിലാണ് മോദി നയതന്ത്രം എത്തിയത്.
advertisement
എന്നിട്ടും എന്ത് സംഭവിച്ചു?
ലഡാക്കിലെ ഗാൽവാൻ താഴ് വരയിലുണ്ടായ ചൈനീസ് കടന്നുകയറ്റം മോദി നയതന്ത്രത്തിന്റെ പരാജയമാണെന്ന് വിലയിരുത്താൻ സമയമായിട്ടില്ല. നെഹ്റുവിന്റെ നയങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു കോൺഗ്രസ് സർക്കാരുകളുടെ വിദേശതന്ത്രം. ഇതിന് മാറ്റം വന്നത് മോദി പ്രധാനമന്ത്രിയായ ശേഷമാണ്. നെഹ്റുവിന്റേത് പ്രത്യയശാസ്ത്രത്തിലൂന്നിയുള്ള നയമായിരുന്നെങ്കിൽ മോദിയുടേത് പ്രധാനമായും വ്യക്തിബന്ധങ്ങളുടെ അടിസ്ഥാനത്തിലാണ്. ജപ്പാനിൽ ഷിൻസോ ആബേയുമായി ചെണ്ട കൊട്ടിയതും അഹമ്മദാബദിൽ ഷീ ജിൻപിങിനൊപ്പം ഊഞ്ഞാൽ ആടിയതുമെല്ലാം ഈ വ്യക്തിബന്ധത്തിന്റെ അടിസ്ഥാനത്തിലാണ്.
You may also like:'പ്രവാസികളോട് സര്‍ക്കാര്‍ മനുഷ്യത്വമില്ലാതെ പെരുമാറുന്നു; ടെസ്റ്റ് നിർബന്ധമാക്കിയ ഉത്തരവ് പിൻവലിക്കണം: ഉമ്മൻ ചാണ്ടി [NEWS]മലപ്പുറത്തെ കൊലവിളി മുദ്രാവാക്യം; നാല് ഡി.വൈ.എഫ്.ഐ നേതാക്കളെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു [NEWS] 'എന്താണിവിടെ നടക്കുന്നത്? ഇത് പറ്റില്ല;' സെക്രട്ടേറിയറ്റിലെ ഞാറ്റുവേല ചന്തയിലെ ആൾക്കൂട്ടം കണ്ട് ആരോഗ്യ മന്ത്രി കെ.കെ ശൈലജ [NEWS]
ബരാക് എന്ന് ഒബാമയെ വിളിച്ചതും ഹൗഡി മോദി നമസ്തെ ട്രംപ് സമ്മേളനങ്ങളും ഈ വ്യക്തി ബന്ധങ്ങളുടെ അടിസ്ഥാനത്തില്‍ തന്നെയായിരുന്നു. ഭരണാധികാരികളുടെ വ്യക്തിബന്ധങ്ങൾക്ക് ചിലപ്പോഴെങ്കിലും രണ്ട് രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ പ്രസ്ക്തിയുണ്ടാകില്ലെന്ന് തെളിയിക്കുന്നതാണ് ലഡാക്കിലെ ചൈനീസ് ആക്രമണം. ചൈനയെ വിശ്വസിക്കരുതെന്നുള്ള മുൻകാല അനുഭവം നമ്മൾ മറന്നതും ഇരുപത് സൈനികർക്ക് വീരമൃത്യു വരിക്കേണ്ടി വന്നതും നയതന്ത്രത്തിലെ ഈ നയം മറന്നത് കൊണ്ടാണ്.
advertisement
ബഹിഷ്കരണം എളുപ്പമോ?
പാകിസ്താനെതിരെ നടത്തുന്നത് പോലെ യുദ്ധഭീഷണിയോ അതിർത്തി കടന്നുള്ള വ്യോമാക്രമണമോ ചൈനയ്ക്കെതിരെ എളുപ്പമല്ല. അങ്ങനെയൊരു നീക്കം ഉണ്ടായാൽ അത് ഇന്ത്യ ചൈന തുറന്ന യുദ്ധത്തിലേക്കാവും എത്തുക. അതും പറഞ്ഞ് കൈയ്യും കെട്ടിയിരിക്കാനുമാവില്ല. ആക്രമിക്കാനെത്തിയ ചൈനീസ് സൈനികരെ തുരത്താൻ ഇരുപത് വീരജവാൻമാരാണ് ജീവൻ നൽകിയത്. ഏതു സാഹചര്യവും നേരിടാൻ സൈന്യത്തെ സജ്ജമാക്കുക തന്നെയാണ് ഭരിക്കുന്നവർ ചെയ്യേണ്ടത്. ഒപ്പം ചൈനീസ് ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാനുള്ള ആഹ്വാനവും നല്ലത് തന്നെ. പക്ഷെ ഈ ബഹിഷ്കരണം എത്രത്തോളം നടപ്പിലാക്കാനാകും? അത് ചെറുതല്ലാത്ത പ്രതിസന്ധിയാണ്.
advertisement
ചൈനയിൽ നിന്ന് ഉൽപ്പന്നങ്ങൾ മാത്രമല്ല ഇന്ത്യയിൽ എത്തിയിട്ടുള്ളത്. നിക്ഷേപം കൂടിയാണ്. ഗുജറാത്ത് കലാപത്തിന്റെ പേരിൽ പാശ്ചാത്യ രാജ്യങ്ങൾ മുഖ്യമന്ത്രി മോദിയെ അകറ്റി നിറുത്തിയപ്പോൾ മടികൂടാതെ സ്വീകരിച്ച രാജ്യമാണ് ചൈന. ഒൻപത് തവണയാണ് പ്രധാനമന്ത്രി മോദി ചൈന സന്ദർശിച്ചത്. അഞ്ചു തവണ പ്രധാനമന്ത്രിയായ ശേഷവും നാല് തവണ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോഴും. ഈ യാത്രകളെല്ലാം ചൈനീസ് നിക്ഷേപം ഇന്ത്യയിലേക്ക് കൊണ്ടു വന്നിട്ടുണ്ട്. ഗുജറാത്തിൽ തന്നെ അത്തരം നിക്ഷേപം ഏറെയാണ്. ഓൺലൈൻ ആപുകളടക്കം നമ്മൾ ഇനിയും തിരിച്ചറിയാത്ത ചൈനീസ് ഉൽപ്പനങ്ങൾ എത്രയോ ആണ്. ഇതിനെല്ലാം പുറമെ കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന ചൈനീസ് ഉപകരണങ്ങൾക്ക് പകരം നൽകാൻ കഴിയാതെ ബഹിഷ്കരണ ആഹ്വാനം വിജയിപ്പിക്കുക എളുപ്പവുമല്ല.
advertisement
മേക്ക് ഇൻ ഇന്ത്യ, അസംബിൾ ഇൻ ഇന്ത്യ, സ്റ്റാൻറ് അപ് ഇന്ത്യ, ഡിജിറ്റൽ ഇന്ത്യ എന്നിങ്ങനെ പദ്ധതികളും പ്രഖ്യാപനങ്ങളും ഏറെയുണ്ട് നമുക്ക്. പ്രഖ്യാപനങ്ങൾക്കപ്പുറത്ത് ഈ പദ്ധതികൾക്ക് ജീവന്‍ വയ്ക്കണം. അതിന്റെ ഗുണം ജനങ്ങളിലെത്തണം. ചൈനയ്ക്കെതിരെയുള്ള ഉൽപ്പന്ന ബഹിഷ്കരണ ആഹ്വാനം വിജയിക്കണമെങ്കിൽ വ്യക്തമായ നയവും പിഴവില്ലാത്ത ആസൂത്രണവും വേണം. അതുണ്ടായില്ലെങ്കിൽ ഇപ്പോഴത്തെ വികാരം ആറി തണുക്കും മുമ്പ് ബഹിഷ്കരണ ആഹ്വാനം പഴങ്കഥയാകും.
മലയാളം വാർത്തകൾ/ വാർത്ത/Opinion/
ചൈന ബഹിഷ്കരണത്തിലെ നയവും തന്ത്രവും
Next Article
advertisement
'ശബരിമല കേന്ദ്രം ഏറ്റെടുക്കും'; പ്രധാനമന്ത്രിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി
'ശബരിമല കേന്ദ്രം ഏറ്റെടുക്കും'; പ്രധാനമന്ത്രിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി
  • ശബരിമല ക്ഷേത്രം കേന്ദ്രം ഏറ്റെടുക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി തൃശൂരിൽ പറഞ്ഞു.

  • പ്രധാനമന്ത്രിക്ക് ശബരിമലയെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്ന് സുരേഷ് ഗോപി വ്യക്തമാക്കി.

  • ഏകീകൃത സിവിൽ കോഡ് നടപ്പിലായാൽ ശബരിമല പ്രശ്നം തീരുമെന്ന് സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement