advertisement

'കേരളത്തിന് AIIMS നഷ്ടപ്പെടുത്തരുത്; സംസ്ഥാനം അടിയന്തരമായി ഇടപെടണം': പി സി ജോർജ്

Last Updated:

മൂവാറ്റുപുഴ ആറിന്റെ തീരത്ത് ശുദ്ധജല ലഭ്യതയുള്ള,കൊച്ചിയുടെ സാമീപ്യമുള്ള വെള്ളൂരിലുള്ള കെ. പി. പി. എൽ (പഴയ എച്ച്. എൻ. എൽ )വക 700 ഏക്കർ സ്ഥലത്തു നിന്നും 200 ഏക്കർ വിട്ടു നൽകിയാൽ സംസ്ഥാന സർക്കാരിന് യാതൊരു സാമ്പത്തിക ബാധ്യതയും ഇല്ലാതെ നാടിന്റെ സമഗ്ര വികസനത്തിനും,ആരോഗ്യ മേഖലയിലെ അതിനൂതന സാങ്കേതിക വികാസത്തിനും പ്രയോജനപ്പെടുന്ന എയിംസ് സ്ഥാപിക്കുവാൻ കഴിയും.

പി.സി. ജോർജ്
പി.സി. ജോർജ്
പി സി ജോർജ്
കേന്ദ്രസർക്കാർ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്(AIIMS) സ്ഥാപിക്കുവാൻ തീരുമാനിച്ചതിന്റെ ഭാഗമായി 2014-ൽ കേരളത്തിനും നൽകുമെന്ന് പ്രഖ്യാപിച്ചു. ഇതിനായി യാത്രാസൗകര്യങ്ങളടക്കം അടിസ്ഥാന സൗകര്യങ്ങളുള്ള 200 ഏക്കർ സ്ഥലം ഉൾപ്പെടെ ലഭ്യമായ മൂന്നോ,നാലോ സ്ഥലങ്ങൾ നിർദ്ദേശിക്കാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. അതിൻ പ്രകാരം 2014-ൽ ബഹുമാനപ്പെട്ട ഉമ്മൻചാണ്ടി സർക്കാർ തിരുവനന്തപുരത്തെ ഓപ്പൺ ജയിൽ വളപ്പ്,കോട്ടയം മെഡിക്കൽ കോളേജ്, എച്ച്എംടി എറണാകുളം, കിനാലൂർ കെ.എസ്.ഐ.ഡി.സി. വക സ്ഥലം എന്നിവ നിർദ്ദേശിച്ചു. എന്നാൽ
advertisement
നിർദ്ദേശിക്കപ്പെട്ട സ്ഥലങ്ങൾ ഒന്നും തന്നെ സൗകര്യങ്ങളുടെ അപര്യാപ്ത മൂലം ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല. ഇതുവരെ 19 സംസ്ഥാനങ്ങളിൽ എയിംസ് പ്രവർത്തനക്ഷമമാക്കുകയും മൂന്ന് സംസ്ഥാനങ്ങളിൽ ഇവ പൂർത്തീകരണത്തിലേക്ക് അടുക്കുകയും ചെയ്യുന്നു. നിർഭാഗ്യവശാൽ കേരളത്തിന് ഇതുവരെ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമായ ഒരു സ്ഥലം പോലും കേന്ദ്രത്തിന് മുമ്പിൽ നിർദ്ദേശിക്കാൻ കഴിഞ്ഞിട്ടില്ല.
എന്നാൽ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയും,ആരോഗ്യ മന്ത്രിയും പറയുന്നത് കേന്ദ്ര സർക്കാർ പുറം തിരിഞ്ഞു നിൽക്കുന്നതുകൊണ്ടാണ് എയിംസ് കേരളത്തിൽ പ്രവർത്തിക്കാത്തത് എന്നാണ്. എന്നാൽ വിവരാവകാശ നിയമ പ്രകാരമുള്ള ചോദ്യത്തിന് നൽകിയ മറുപടിയിൽ (4-11-2022) കിനാലൂരിൽ കേന്ദ്ര നിർദ്ദേശപ്രകാരമുള്ള 200 ഏക്കറിന് പകരം 151 ഏക്കർ മാത്രമാണുള്ളതെന്നും, ബാക്കി സ്ഥലം ഏറ്റെടുക്കുന്നതിനു വേണ്ടി സാമൂഹിക ആഘാത പഠനം നടന്നുവരുന്നു എന്നുമാണ്. ഇതുവരെയും സ്ഥലം (200 ഏക്കർ) ഏറ്റെടുക്കുന്നതിന് സംസ്ഥാന സർക്കാറിന് കഴിഞ്ഞിട്ടില്ല.
advertisement
ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാറിന്റെ കൈവശത്തിലുള്ളതും, മധ്യകേരളത്തിൽ റെയിൽ- റോഡ്,110 കെവി സബ്സ്റ്റേഷൻ, മൂവാറ്റുപുഴ ആറിന്റെ തീരത്ത് ശുദ്ധജല ലഭ്യതയുള്ള,കൊച്ചിയുടെ സാമീപ്യമുള്ള വെള്ളൂരിലുള്ള കെ. പി. പി. എൽ (പഴയ എച്ച്. എൻ. എൽ )വക 700 ഏക്കർ സ്ഥലത്തു നിന്നും 200 ഏക്കർ വിട്ടു നൽകിയാൽ സംസ്ഥാന സർക്കാരിന് യാതൊരു സാമ്പത്തിക ബാധ്യതയും ഇല്ലാതെ നാടിന്റെ സമഗ്ര വികസനത്തിനും,ആരോഗ്യ മേഖലയിലെ അതിനൂതന സാങ്കേതിക വികാസത്തിനും പ്രയോജനപ്പെടുന്ന എയിംസ് സ്ഥാപിക്കുവാൻ കഴിയും. ഈ സ്ഥലം വ്യവസായ ആവശ്യത്തിനായി കൈവശപ്പെടുത്തിയിട്ടുള്ളതാണെന്നും ആശുപത്രി ആവശ്യത്തിന് വിട്ട് നൽകാനാവില്ലെന്നുമാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. അതേ സമയം ആരോഗ്യ വകുപ്പിലേക്ക് എയിംസിനായി കെ.എസ്. ഐ.ഡി.സി കിനാലൂരിൽ വിട്ടു നൽകിയ 151 ഏക്കർ സ്ഥലം ഏറ്റെടുത്തതും വ്യവസായിക ആവശ്യത്തിനായിട്ടാണെന്ന കാര്യം സർക്കാർ മനപ്പൂർവം മറച്ചുവയ്ക്കുന്നു.
advertisement
വെള്ളൂരിൽ ലഭ്യമായ സ്ഥലത്ത് എയിംസ് സ്ഥാപിക്കുന്നതിന് വേണ്ടുന്ന ഒരു നടപടിയും സ്വീകരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകുന്നില്ല. പ്രാദേശികമായ സർവകക്ഷി യോഗങ്ങളും, സത്യാഗ്രഹം അടക്കമുള്ള പരിപാടികളും, നിവേദനങ്ങളും എല്ലാം നടത്തിയിട്ടും യാതൊരുവിധ അനുകൂല സമീപനവും സർക്കാർ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല.ഈ വിഷയത്തിൽ സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെടുന്നു..
(പൂഞ്ഞാർ മുൻ  എംഎൽഎയും കേരള ജനപക്ഷം ചെയർമാനുമാണ് ലേഖകൻ. അഭിപ്രായങ്ങൾ വ്യക്തിപരം)
view comments
മലയാളം വാർത്തകൾ/ വാർത്ത/Opinion/
'കേരളത്തിന് AIIMS നഷ്ടപ്പെടുത്തരുത്; സംസ്ഥാനം അടിയന്തരമായി ഇടപെടണം': പി സി ജോർജ്
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement