അതിഥി തൊഴിലാളികളുടെ യാത്രാക്കൂലി: സോണിയ ഗാന്ധി നിര്‍ദ്ദേശിച്ചതും കെ.പി.സി.സി ചെയ്തതും
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
വരുമാനമില്ലാതെ കഷ്ടപ്പെടുന്ന സര്‍ക്കാര്‍ എന്തുകൊണ്ടാണ് ഡിസിസികള്‍ സംഭാവനയായി കൊണ്ടു ചെന്ന പത്തുലക്ഷം വീതമുള്ള ചെക്കുകള്‍ സ്വീകരിക്കാത്തതെന്ന് സാധാരണക്കാരും ചിന്തിക്കും.
തിരുവനന്തപുരം: അന്യസംസ്ഥാന തൊഴിലാളികളുടെ യാത്ര കൂലി ആര് നല്‍കും? ഇപ്പോഴും ഇത് സംബന്ധിച്ച വ്യക്തതയുണ്ടായിട്ടില്ല. തൊഴിലാളികളിൽ നിന്നും ഈടാക്കാനായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ആദ്യ തീരുമാനം. അത് പരക്കെ പ്രതിഷേധമുണ്ടാക്കിയപ്പോഴാണ് ഈ പണം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സംസ്ഥാനഘടകങ്ങളോട് നല്‍കാന്‍ നിര്‍ദ്ദേശിച്ച് സോണിയഗാന്ധി കൈയ്യടി നേടിയത്. ഇതിന് പിന്നാലെ കേന്ദ്രസര്‍ക്കാര്‍ പുതിയ നിര്‍ദ്ദേശം പുറത്തിറക്കി. റെയില്‍വെ എണ്‍പത്തഞ്ച് ശതമാനവും ഇവരെ കയറ്റി വിടുന്ന സംസ്ഥാനങ്ങള്‍ ബാക്കി തുകയും വീതിക്കണം. ഇങ്ങനെ പല നിര്‍ദ്ദേശങ്ങളുണ്ടായെങ്കിലും റെയില്‍വെ സ്റ്റേഷനിലെത്തുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ സ്വന്തം കീശയില്‍ നിന്ന് തന്നെയാണ് ഇപ്പോഴും പണം നല്‍കുന്നത്. മെഡിക്കല്‍ ചെക്കപ്പ് കഴിഞ്ഞാല്‍ പണം നല്‍കണം. അതാണ് ഇപ്പോഴത്തെ രീതി.
TRENDING:മുഖ്യമന്ത്രിക്ക് ദുരഭിമാനമെന്ന് മുല്ലപ്പള്ളി; മുല്ലപ്പള്ളിക്ക് ജാഡയെന്ന് ഇ.പി. ജയരാജൻ; കൊമ്പുകോർത്ത് കോൺഗ്രസും സിപിഎമ്മും [NEWS]'ആ പണം അവരുടെ കയ്യില്‍തന്നെ നില്ക്കട്ടെ'; മുല്ലപ്പള്ളിക്ക് മുഖ്യമന്ത്രിയുടെ മറുപടി [NEWS]'ഇരിക്കുന്ന കസേരയുടെ മഹത്വം മനസിലാക്കി മാന്യമായി പെരുമാറണം'; മുഖ്യമന്ത്രിയോട് മുല്ലപ്പള്ളി [NEWS]
advertisement
പറഞ്ഞതും ചെയ്തതും
സോണിയഗാന്ധിയുടെ നിര്‍ദ്ദേശം പരക്കെ സ്വാഗതം ചെയ്യപ്പെട്ടു. പക്ഷെ ഇത് നടപ്പാക്കാന്‍ കെ.പി.സി.സി കാണിച്ച വളഞ്ഞവഴി വേണ്ടിയിരുന്നോ? കേന്ദ്രസര്‍ക്കാര്‍ സൗജന്യം അനുവദിക്കാത്തത് കൊണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ട്രെയിന്‍ ടിക്കറ്റിന്റെ പണം നല്‍കാനാണ് കോണ്‍ഗ്രസ് പ്രസിഡന്റ് ആവശ്യപ്പെട്ടത്. കെ.പി.സി.സി ആ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റികള്‍ക്ക് കൈമാറി. അവര്‍ എളുപ്പവഴി കണ്ടെത്തി. ജില്ല കളക്ടര്‍മാര്‍ക്ക് പത്തുലക്ഷത്തിന്റെ ചെക്ക് കൈമാറുക. ഡിസിസി പ്രസിഡന്റുമാര്‍ ആഘോഷപൂര്‍വ്വം മാധ്യമങ്ങളെ കൂട്ടി ചെക്ക് നല്‍കാന്‍ കളക്ട്രേറ്റുകളില്‍ എത്തി. ഇങ്ങനെയൊരു ചെക്ക് സ്വീകരിക്കാന്‍ സാധ്യമല്ലെന്ന് കളക്ടര്‍മാര്‍ വ്യക്തമാക്കി. അതോടെ രാഷ്ട്രീയം പുറത്തുവന്നു.
advertisement
ടിക്കറ്റ് രാഷ്ട്രീയം
തിരിച്ചു പോകുന്ന തൊഴിലാളികളുടെ ടിക്കറ്റിന്റെ പണം സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നില്ല. അതിന്റെ നടത്തിപ്പ് കേന്ദ്രസര്‍ക്കാരിനാണെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. ഈ സാഹചര്യത്തില്‍ അവരുടെ യാത്രാകൂലി എന്ന നിലയ്ക്കുള്ള പണം കളക്ടര്‍മാര്‍ക്ക് സ്വീകരിക്കാനാകില്ല. ഇത് അറിയാതെയല്ല ഡിസിസി പ്രസിഡന്റുമാര്‍ നേതാക്കള്‍ക്കൊപ്പം ചെക്കുമായി കളക്ട്രേറ്റുകളില്‍ എത്തിയത്. കളക്ടര്‍മാര്‍ ചെക്ക് നിരാകരിച്ചതോടെ ഉദ്ദേശിച്ചത് സാധിച്ചു. പണം സ്വീകരിക്കാത്തത് സംസ്ഥാന സര്‍ക്കാരിന്റെ ദുര്‍വാശിയാണെന്ന ആരോപണം ഉന്നയിച്ചു. വരുമാനമില്ലാതെ കഷ്ടപ്പെടുന്ന സര്‍ക്കാര്‍ എന്തുകൊണ്ടാണ് ഡിസിസികള്‍ സംഭാവനയായി കൊണ്ടു ചെന്ന പത്തുലക്ഷം വീതമുള്ള ചെക്കുകള്‍ സ്വീകരിക്കാത്തതെന്ന് സാധാരണക്കാരും ചിന്തിക്കും. സ്വാഭാവികം. അതാണ് ടിക്കറ്റ് രാഷ്ട്രീയം.
advertisement
നേരിട്ട് കൈമാറാത്തത് എന്തുകൊണ്ട്?
രജിസ്റ്റര്‍ ചെയ്ത അന്യസംസ്ഥാന തൊഴിലാളികളെയാണ് പ്രത്യേക ട്രെയിനുകളില്‍ നാട്ടിലെത്തിക്കുന്നത്. അതായത് ഓരോ ട്രെയിനിലും പോകുന്നവരുടെ കൃത്യമായ കണക്കുണ്ട്. ഇവര്‍ ആരൊക്കെയാണെന്നും എങ്ങോട്ടാണ് പോകുന്നതെന്നും രേഖപ്പെടുത്തുന്നുണ്ട്. അതുകൊണ്ട് തന്നെ വേണമെങ്കില്‍ ഡിസിസി പ്രസിഡന്റുമാര്‍ക്ക് ഈ യാത്രക്കാരുടെ മുഴുവന്‍ ടിക്കറ്റിന്റെയും പണം മുന്‍കൂട്ടി നല്‍കാവുന്നതാണ്. അത് ചെയ്യേണ്ടത് കളക്ടറുടെ ഓഫീസിലല്ല. റെയില്‍വെ ഓഫീസിലാണ്. ആ പണം സ്വീകരിക്കാന്‍ റെയില്‍വെ തയ്യാറാകുന്നില്ലെങ്കില്‍ മറ്റോരു പോംവഴിയുണ്ട്. മുന്‍കൂട്ടി റെയില്‍വെ സ്റ്റേഷനിലെത്തിയാല്‍ വരിവരിയായി പരിശോധനയ്‌ക്കെത്തുന്ന ഈ തൊഴിലാളികള്‍ക്ക് പണമായി തന്നെ തുക കൈമാറാം. ആരും എതിര്‍ക്കില്ല. ജോലി ഉപേക്ഷിച്ച് ഉറ്റവരെ കാണാന്‍ പോകുന്ന ഈ തൊഴിലാളികള്‍ ആര് എതിര്‍ത്താലും അത് വാങ്ങുക തന്നെ ചെയ്യും. ഇവരുടെ ബാങ്ക് അക്കൗണ്ട് നല്‍കിയാല്‍ പണം നിക്ഷേപിക്കാമെന്നാണ് ഇപ്പോള്‍ ഡിസിസി പ്രിസഡന്റുമാര്‍ പറയുന്നത്. രണ്ട് പേര്‍ വിചാരിച്ചാല്‍ ചെയ്തു തീര്‍ക്കാവുന്നകാര്യത്തിന് എന്തിനാണ് അഡ്രസും അക്കൗണ്ട് നമ്പരുമെല്ലാം.
advertisement
വേണ്ടി വരിക കോടികള്‍
ബീഹാറിലേക്ക് പോയ തൊഴിലാളിക്ക് നല്‍കേണ്ടി വന്ന യാത്ര കൂലി ആയിരത്തി നാൽപ്പത് രൂപയാണ്. ഉത്തര്‍പ്രദേശിലേക്കും ഡല്‍ഹിയിലേക്കും ചിലപ്പോള്‍ ചാര്‍ജ് കുറയും. പക്ഷെ അസമിലേക്കും ബംഗാളിലേക്കും കൂടും. അതുകെണ്ട് ശരാശരി ആയിരം രൂപ എന്ന് വയ്ക്കാം. ഒന്നരലക്ഷത്തിലധികം അന്യസംസ്ഥാന തൊഴിലാളികളാണ് ഇതുവരെ സ്വന്തം നാട്ടിലേക്ക് പോകാനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇവര്‍ക്ക് ആയിരം രൂപ വച്ച് നല്‍കിയാല്‍ വേണ്ടി വരുക പതിനഞ്ചു കോടിയിലധികമാണ്. ഡിസിസി പ്രസിഡന്റുമാര്‍ വച്ചു നീട്ടിയതോ ചില ലക്ഷങ്ങളും. ആ ലക്ഷങ്ങള്‍ കളക്ടര്‍മാര്‍ വാങ്ങിയാല്‍ ബാക്കിയുള്ളവരുടെ ചെലവ് ആരു വഹിക്കും? ഒരുകാര്യം കൂടി. കളക്ടര്‍മാര്‍ വാങ്ങാത്ത പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭവ ചെയ്യാമായിരുന്നില്ലേ? സാധ്യമല്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് തന്നെ പറഞ്ഞു. അത് ദുരുപയോഗം ചെയ്യുന്ന ഫണ്ടാണല്ലോ. അങ്ങനെയെങ്കില്‍ മറ്റേതെങ്കിലും രീതിയില്‍ ഈ പണം ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി വിനിയോഗിക്കുമോ? എന്തായാലും ഡല്‍ഹിയില്‍ നിന്നുള്ള ഉത്തരവ് നടപ്പിലാക്കിയില്ലെന്ന പരാതിയുമില്ല, കൈയ്യില്‍ ആകെയുള്ളത് പോയതുമില്ല. ഈ ടിക്കറ്റ് രാഷ്ട്രീയം നേട്ടം തന്നെ.
advertisement
Location :
First Published :
May 05, 2020 8:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/Opinion/
അതിഥി തൊഴിലാളികളുടെ യാത്രാക്കൂലി: സോണിയ ഗാന്ധി നിര്‍ദ്ദേശിച്ചതും കെ.പി.സി.സി ചെയ്തതും