തബ് ലീഗ് ഇ ജമാഅത്ത് നിരുത്തരവാദപരമായി പെരുമാറിയിരിക്കാം; പക്ഷേ അവർ എല്ലാ മുസ്‌ലിങ്ങളെയും പ്രതിനിധീകരിക്കുന്നില്ല

Last Updated:

തബ്ലീഗി ജമാഅത്തിന്റെ തെറ്റായ പ്രവർത്തനങ്ങൾക്ക് മുസ്‌ലിം സമുദായത്തെ മുഴുവൻ കുറ്റപ്പെടുത്തുന്നത് പരിഹാസ്യമാണ്....

സാക്കിയ സോമന്‍
ഇന്ത്യയിൽ റിപ്പോർട്ട് ചെയ്ത കോവിഡ് 19 കേസുകളിൽ 20 ശതമാനവും മാർച്ച് 13 മുതൽ 15വരെ ഡൽഹിയിൽ നടന്ന തബ് ലീഗി സമ്മേളനവുമായി ബന്ധപപെട്ടാണ്. അതുകൊണ്ടുതന്നെ നിരുത്തരവാദപരമായ പ്രവർത്തനത്തിന് സംഘാടകർക്കെതിരെ പൊലീസ് കേസെടുത്തു. കൊറോണ വൈറസ് അപകടം വിതച്ചിട്ടും ഇത്രയും വലിയ ഒത്തുചേരൽ നടത്തിയത് മാപ്പർഹിക്കാത്ത പ്രവൃത്തിയാണ്. സാമൂഹിക അകലം പാലിക്കണമെന്നതടക്കമുള്ള സർക്കാർ നിർദ്ദേശങ്ങൾ അവഗണിക്കപ്പെട്ടു. നിരവധി പേരെ അപകടത്തിലേക്ക് തള്ളിവിട്ടത് ജമാഅത്ത് നേതാക്കളുടെ നിരുത്തരവാദപരമായ പ്രവൃത്തിയും നിസ്സംഗതയുമാണ്.
എന്നിരുന്നാലും, തബ്ലീഗി ജമാഅത്തിന്റെ തെറ്റായ പ്രവർത്തനങ്ങൾക്ക് മുസ്‌ലിം സമുദായത്തെ മുഴുവൻ കുറ്റപ്പെടുത്തുന്നത് പരിഹാസ്യമാണ്. ഇന്ത്യയെയും ഇന്ത്യക്കാരെയും അപകടപ്പെടുത്തുന്നതിനുള്ള മനഃപൂർവമായ നടപടിയാണിതെന്ന് ചില ഇലക്ട്രോണിക് മാധ്യമങ്ങളും ചില രാഷ്ട്രീയക്കാരും കുറ്റപ്പെടുത്തുന്നു. സോഷ്യൽ മീഡിയയിൽ മുസ്ലിംകൾക്കെതിരെ വിദ്വേഷ പ്രചാരണവും നടക്കുന്നുണ്ട്.
advertisement
ജനസംഖ്യയുടെ 15% വരുന്ന ഇന്ത്യയിലെ എല്ലാ മുസ്‌ലിംകളെയും തബ്ലീഗി ജമാഅത്ത് പ്രതിനിധീകരിക്കുന്നില്ല. ഒരു പ്രത്യേക ആശ്രമത്തിന്റെ അനുയായികൾ അല്ലെങ്കിൽ ഒരു പ്രത്യേക വിഭാഗം നടത്തുന്ന അക്രമം 'ഹിന്ദുക്കളുടെ അക്രമം' എന്ന് വിളിക്കാൻ കഴിയാത്തതുപോലെ, ജമാഅത്ത് സംഭവത്തെ മുസ്ലീങ്ങൾ നടത്തുന്ന 'കൊറോണ ജിഹാദ്' എന്ന് വിളിക്കാൻ കഴിയില്ല. അത്തരം ആരോപണങ്ങൾ വിദ്വേഷവും വർഗീയതയും പ്രചരിപ്പിക്കാനേ സഹായകമാകൂ.
You may also like:288 ദിവസത്തെ നിരാഹാരത്തിനൊടുവിൽ മരണത്തിന് കീഴടങ്ങിയ ഹെലിൻ ബോലെക് ആരാണ്? [NEWS]ഇത് കേരളത്തിന്റെ മറുപടി; കർണാടക അതിർത്തി ഗ്രാമങ്ങളിലുള്ളവർക്ക് വയനാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടാം [NEWS]COVID 19| ദുബായും ലോക്ക്ഡൗണിലേക്ക്: മെട്രോ, ട്രാം സർവീസുകൾ നിർത്തി; 24 മണിക്കൂറും അണുനശീകരണം [NEWS]
സുന്നി ഇസ്ലാമിക വിശ്വാസം പ്രചരിപ്പിക്കുന്നതിനുള്ള ഒരു മിഷനറി പ്രസ്ഥാനമാണ് തബ്ലീഗി ജമാഅത്ത്. മൗലാന മുഹമ്മദ് ഇല്യാസ് ഖണ്ഡലവി എന്ന പുരോഹിതനാണ് 1927 ൽ മേവത്തിൽ ഇത് സ്ഥാപിച്ചത്. ഹിന്ദു പാരമ്പര്യങ്ങൾ അനുഷ്ഠിച്ചിരുന്ന മിയോ മുസ്‌ലിംകളെ 1920 കളിൽ പരമ്പരാഗത ഇസ്‌ലാമിന്റെ തലത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു അതിന്റെ ലക്ഷ്യം.
advertisement
ക്രമേണ അവർ പള്ളികളും മദ്രസകളും സ്ഥാപിക്കുകയും ദേശീയമായും ആഗോളമായും ശൃംഖല വികസിപ്പിക്കുകയും ചെയ്തു. ഇന്ന്, അതിന്റെ വിവിധ വിഭാഗങ്ങൾ യുഎസ്, യുകെ, ഇന്തോനേഷ്യ, മലേഷ്യ, പാകിസ്ഥാൻ എന്നിവിടങ്ങളിൽ വ്യാപിച്ചു കിടക്കുന്നു. മതപരിവർത്തനം നടത്തുന്ന ഈ പ്രസ്ഥാനം സാധാരണ മുസ്‌ലിംകളിലേക്ക് എത്തിച്ചേരുകയും അവരിൽ വിശ്വാസം പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു. പ്രത്യേകിച്ചും ആചാരങ്ങൾ, വസ്ത്രം, വ്യക്തിപരമായ പെരുമാറ്റം എന്നിവയുടെ കാര്യത്തിൽ. സമൂഹത്തിൽ കാണപ്പെടുന്ന നിരവധി മത പ്രസ്ഥാനങ്ങളിൽ ഒന്നുമാത്രമാണിത്. മിക്ക ഇന്ത്യൻ മുസ്‌ലിംകളും ഒരു തരത്തിലും ഇതുമായി ബന്ധപ്പെട്ടിട്ടില്ല.
advertisement
സ്ഥാപകനായ മൗലാന മുഹമ്മദ് ഇല്യാസിന്റെ ചെറുമകനായ മൗലാന സാദ് കാന്ധൽവിയാണ് തബ്ലീഗി ജമാഅത്തിലെ നിസാമുദ്ദീൻ മർകസ് വിഭാഗത്തിന് നേതൃത്വം നൽകുന്നത്. ഡൽഹി പൊലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐ‌ആറിലെ പ്രധാന പ്രതി ഇപ്പോൾ മൗലാന സാദാണ്.
തബ്ലീഗി ജമാഅത്ത് സംഭവവും സാമുദായികമായി ആരോപണം ഉന്നയിക്കപ്പെടുന്ന പ്രതികരണങ്ങളും നമ്മുടെ റിപ്പബ്ലിക്കിനെ ബാധിക്കുന്ന അതിലും വലിയ അസ്വാസ്ഥ്യത്തെ സൂചിപ്പിക്കുന്നു. കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ എത്രയും വേഗം നമ്മൾ വിജയിച്ചേക്കാം. എന്നാൽ നമ്മുടെ സമൂഹത്തിൽ പടരുന്ന മത ധ്രുവീകരണത്തിന്റെയും വിദ്വേഷത്തിന്റെയും വൈറസിനെ മറികടക്കാൻ നമുക്ക് കഴിയുമോ എന്നത് നിശ്ചയമില്ല.
advertisement
മത രാഷ്ട്രീയം നമ്മുടെ രാജ്യത്ത് പരിചിതമായ ഒരു മാതൃകയായി മാറിയിരിക്കുന്നു. മതവിശ്വാസികളുടെ നിരുത്തരവാദപരമായ പ്രവർത്തനങ്ങൾ മറുവശത്തുള്ളവർ ചൂഷണം ചെയ്യും. മുസ്‌ലിംകളെ പൈശാചികവൽക്കരിക്കാനുള്ള ഒരു കാരണം എന്ന നിലയിൽ ഉപയോഗിക്കുന്ന നിരവധിയായ ശ്രമങ്ങളിൽ ഏറ്റവും പുതിയതാണ് തബ്ലീഗി ജമാഅത്ത് സംഭവം.
അടിസ്ഥാനപരമായി പറഞ്ഞാൽ, സ്രഷ്ടാവും സൃഷ്ടിയും തമ്മിലുള്ള ഒരു കരാറാണ് മതം. എല്ലാ മതങ്ങളും മനുഷ്യത്വം, അനുകമ്പ, സമാധാനം, ഐക്യം എന്നിവയെക്കുറിച്ച് സംസാരിക്കുന്നു. മതസ്വാതന്ത്ര്യത്തിനുള്ള അവകാശം ഭരണഘടന എല്ലാ പൗരന്മാർക്കും നൽകിയിട്ടുള്ള ഒന്നാണ്. നമുക്കെല്ലാവർക്കും ഇഷ്ടമുള്ള ഒരു മതം പിന്തുടരാനോ ഒരു മതത്തിലും വിശ്വസിക്കാതിരിക്കുന്നതിനോ ഉള്ള സ്വാതന്ത്ര്യമുണ്ട്. എന്നിരുന്നാലും, ഇത് മാറുകയാണ്. ഒരു ഹിന്ദുവിനോടുള്ള വിദ്വേഷം ശക്തമായി പ്രകടിപ്പിച്ചുകൊണ്ട് എനിക്ക് എന്റെ മുസ്ലീം അനുകൂല നിലപാടുകൾ തെളിയിക്കാൻ കഴിയും. മതസ്വത്വവും വിഭജനവും നമ്മിൽ മിക്കവർക്കും ദൈനംദിന ജീവിതത്തിന്റെ ഒരു പ്രധാന മാനമായി മാറിയിരിക്കുന്നു.
advertisement
എന്തെങ്കിലുമുണ്ടെങ്കിൽ, തബ്ലീഗി ജമാഅത്ത് ഈ സമയത്ത് ഒരു വലിയ സമ്മേളനം നടത്തിയത് മുസ്‌ലിം സമൂഹത്തിലെ നേതൃത്വത്തിന്റെ ഭയാനകമായ പ്രതിസന്ധിയെ സൂചിപ്പിക്കുന്നു. കൊറോണ വൈറസിന്റെ ഭീഷണിയും കഠിനമായ സാമ്പത്തിക യാഥാർത്ഥ്യങ്ങളും, ഡൽഹി കലാപത്തിനുശേഷം, പൗരത്വ ഭേദഗതി നിയമം പോലുള്ള രാഷ്ട്രീയ യാഥാർത്ഥ്യങ്ങളുമായി സാധാരണ മുസ്‌ലിംകൾ പൊരുതുന്ന ഒരു സമയത്ത്, തബ്ലീഗി ജമാഅത്ത് മതം പ്രചരിപ്പിക്കുന്നതിനുള്ള ഒത്തുചേരൽ നടത്തി മറ്റുള്ള വിഷയങ്ങളിൽ നിന്നെല്ലാം ഒഴിഞ്ഞുമാറുകയാണ് ചെയ്തത്.
സാധാരണ മുസ്‌ലിംകൾ നേരിടുന്ന യാഥാർത്ഥ്യങ്ങളുമായി അവർ അകലം പാലിച്ചിട്ടുണ്ട്. സമുദായത്തിന്റെ സാമൂഹിക-സാമ്പത്തിക അവസ്ഥയിൽ മാറ്റം വരുത്താൻ മുൻകൈയെടുക്കുന്നതിനുപകരം, അവർ മുസ്ലീങ്ങളെ പൈശാചികവൽക്കരിക്കുന്നതിന് വർഗീയ ശക്തികൾക്ക് വഴിതുറന്ന് നൽകുന്നു. ഒരു മത പ്രസ്ഥാനം സമൂഹത്തോട് ചെയ്യുന്ന വലിയ അപമാനമാണിത്.
advertisement
മതത്തിന്റെ വലിയ വാതായനങ്ങൾ ഇല്ലാതെ തന്നെ ഇന്ത്യൻ മുസ്‌ലിംകൾക്ക് മുന്നോട്ടുപോകാനാകുമെന്ന് തബ്ലീഗി ജമാഅത്തും സമാനരീതിയിൽ പ്രവർത്തിക്കുന്ന മതസംഘടനകളും മനസ്സിലാക്കേണ്ടതുണ്ട്. എല്ലാ മറ്റുള്ളവരെയും പോലെ മുസ്‌ലിംകൾക്കും വിദ്യാഭ്യാസവും ജോലിയും ആവശ്യമാണെന്ന് അവർക്ക് എന്തുകൊണ്ട് കാണാൻ കഴിയില്ല? കൊറോണ വൈറസിന്റെ കാലഘട്ടത്തിൽ, മുസ്‌ലിംകൾ എല്ലാവരേയും പോലെ സാമൂഹിക അകലം പാലിക്കേണ്ടതുണ്ട്. അവർക്ക് ആരോഗ്യ സുരക്ഷയും ഡോക്ടർമാരും ആവശ്യമാണ്. മതപരിവർത്തനം നടത്തുന്ന പ്രഭാഷണങ്ങൾ നടത്തുന്നതിനുപകരം കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ മതസംഘടനകൾ തങ്ങളെത്തന്നെ ഉപയോഗപ്പെടുത്തണം.
മതസമ്മേളനത്തിൽ പങ്കെടുത്തവരെ കണ്ടെത്താൻ സംസ്ഥാന ഭരണയന്ത്രം വേഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. സംഘാടകർക്കെതിരെ ഡൽഹി പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. സമൂഹത്തിൽ ഭിന്നത വർധിപ്പിക്കുന്നതിന് ഈ സമ്മേളനത്തെ ഉപയോഗപ്പെടുത്തുന്നവർക്കെതിരെ കൂടി അവർ ജാഗ്രത കാണിക്കേണ്ടതുണ്ട്. ഈ സംഭവത്തിന്റെ പേരിൽ പരസ്യമായി വിദ്വേഷം വളർത്തുന്ന ടിവി ചാനലുകൾക്കെതിരെ അവർ ശക്തമായി പ്രവർത്തിക്കണം. ഇവ ക്രിമിനൽ നടപടികളാണ്, അതുകൊണ്ടുതന്നെ പൊലീസും സർക്കാരും ഇത് തടയാൻ ശ്രമിക്കണം. ഇതേസമയം തന്നെ മധ്യപ്രദേശിലും ഉത്തർപ്രദേശിലും സാമൂഹിക അകലത്തിന്റെ മാർഗനിർദേശങ്ങൾ കാറ്റിൽപറത്തി ഒത്തുചേരുന്ന മറ്റുള്ളവർക്കെതിരെയും നടപടി സ്വീകരിക്കേണ്ടതുണ്ട്.
തബ്ലീഗി ജമാഅത്ത് നേതൃത്വത്തെിനെതിരെ നടപടി എടുക്കുന്നതിലും സമ്മേളനത്തിൽ പങ്കെടുത്തവരെയും അവരുമായി സമ്പർക്കം പുലർത്തുന്നവരെയും കണ്ടെത്തുന്നതിനും മാതൃകാപരമായ നടപടി ഉണ്ടായിട്ടുണ്ട്. കൊറോണ വൈറസിനെതിരായ പോരാട്ടം ഗൗരവമുള്ളതാണെങ്കിൽ, വിദ്വേഷപ്രചാരകർക്കെതിരെയും പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടണം. അങ്ങനെ ചെയ്താൽ അത് നമ്മുടെ ജനാധിപത്യസംവിധാനത്തിന്റെ വ്യാപ്തി ഉയർത്തിപ്പിടിക്കുന്നതായിരിക്കും.
(ഭാരതീയ മുസ്ലിം മഹിളാ ആന്ദോളൻ സ്ഥാപകയാണ് ലേഖിക. അഭിപ്രായങ്ങൾ വ്യക്തിപരം)
മലയാളം വാർത്തകൾ/ വാർത്ത/Opinion/
തബ് ലീഗ് ഇ ജമാഅത്ത് നിരുത്തരവാദപരമായി പെരുമാറിയിരിക്കാം; പക്ഷേ അവർ എല്ലാ മുസ്‌ലിങ്ങളെയും പ്രതിനിധീകരിക്കുന്നില്ല
Next Article
advertisement
മൃഗസംരക്ഷണ ഔഷധ മേഖലയിലേയ്ക്ക് ചുവട് വെച്ച് കോട്ടയ്ക്കൽ ആര്യവൈദ്യശാല
കോട്ടയ്ക്കൽ ആര്യവൈദ്യശാല മൃഗസംരക്ഷണ ഔഷധ മേഖലയിലേയ്ക്കും
  • കോട്ടയ്ക്കൽ ആര്യവൈദ്യശാല മൃഗസംരക്ഷണ ഔഷധമേഖലയിലേയ്ക്ക് ചുവട് വെക്കുന്നു.

  • NDDB യുമായി സഹകരിച്ച് മൃഗാരോഗ്യപരിപാലനത്തിനുള്ള ഔഷധങ്ങളുടെ ഗവേഷണം നടത്തുന്നു.

  • കർഷകർക്കു പ്രയോജനപ്പെടുന്ന, സാമ്പത്തികബാധ്യത കുറഞ്ഞ ഔഷധങ്ങളുടെ നിർമ്മാണം ലക്ഷ്യമിടുന്നു.

View All
advertisement