'റിലീസ് ചെയ്യുന്ന കാലത്ത് ജനിച്ചിട്ടുപോലുമില്ലാത്ത പുതുതലമുറയുമായും സ്ഫടികം കണക്റ്റ് ചെയ്യുന്നതിന് ഒരു കാരണം ഉണ്ട്; അത് അന്നും ഉണ്ടായിരുന്നു'
- Published by:Arun krishna
- news18-malayalam
Last Updated:
വെറുമൊരു മാസ് പടം എന്നതിനും അപ്പുറമുള്ള ഒരു അക്കാദമിക് വാല്യു സ്ഫടികത്തിനുണ്ട്.
ബി.എസ് ഉണ്ണികൃഷ്ണന്‍
അങ്ങനെ ആടുതോമയെ ഒരിക്കൽക്കൂടി കണ്ടു, അതും ഫുൾ ഹൗസിൽ. റിലീസിന്റെ ആദ്യദിനങ്ങളിൽ തിരുവനന്തപുരം ധന്യയിൽ ആണ് സ്ഫടികം ആദ്യമായി കാണുന്നത്. പിന്നീട് ആറ്റിങ്ങൽ എസ്.ആറില്‍ ഒരിക്കൽക്കൂടി കണ്ടു. ഇപ്പോൾ ഏറ്റവും മികച്ച സാങ്കേതികത്തികവോടെ, ശബ്ദവിന്യാസത്തോടെ സ്ഫടികം വീണ്ടുമെത്തുമ്പോൾ അത് തിയറ്ററിൽ കാണാനുള്ള അവസരം നഷ്ടപ്പെടുത്താൻ കഴിയുമായിരുന്നില്ല.
വെറുമൊരു മാസ് പടം എന്നതിനും അപ്പുറമുള്ള ഒരു അക്കാദമിക് വാല്യു സ്ഫടികത്തിനുണ്ട്. 1970കളിലും 80കളിലും മുതൽ 90കളുടെ ആദ്യപകുതി വരെയൊക്കെ ജനിച്ച തലമുറകളിൽ മിക്കവരും ടോക്സിക് പേരന്‍റിങ്ങിന് മാത്രമല്ല ടോക്സിക് സ്കൂളിങ്ങിനും ഏതെങ്കിലുമൊക്കെ രീതിയിൽ ഇരയായവരാണ്. ആദ്യം പഠിത്തം എന്നുപറഞ്ഞു കുട്ടികളുടെ സകലമാന സർഗവാസനകളും മുളയിലേ നുള്ളിക്കളയുന്ന രക്ഷിതാക്കളും ചെറിയ തെറ്റുകൾക്ക് പോലും കഠിനമായി ശിക്ഷിച്ചും ടെററൈസ് ചെയ്തും കുട്ടികളുടെ ആത്മവിശ്വാസം തകർത്ത് അവരുടെ വിദ്യാർത്ഥിജീവിതം നരകതുല്യമാക്കുന്ന അദ്ധ്യാപകരും നമ്മുടെ സമൂഹത്തിൽ എത്രവേണമെങ്കിലും ഉണ്ടായിരുന്നു, ഇന്നും ഉണ്ട്. അവിടെയാണ് സ്ഫടികം, അത് റിലീസ് ചെയ്യുന്ന കാലത്ത് ജനിച്ചിട്ടുപോലുമില്ലാത്ത പുതുതലമുറയുമായും കണക്റ്റ് ചെയ്യുന്നത്. ടോക്സിക് പേരന്‍റിങ്ങിന്‍റെയും pernicious schoolingന്റെയും ഒരു പാഠപുസ്തകമാണ് സ്ഫടികം.4K ഡോള്‍ബി അറ്റ്മോസില്‍ ആണ് സ്ഫടികം എത്തിയിരിക്കുന്നത്. വെറുതെ ക്യാഷ്വല്‍ ആയി റീടച്ച് ചെയ്തു വച്ചിരിക്കുകയല്ല. Visual enhancement & soundtrack remix ഒക്കെ minute detail പോലും ഗംഭീരമായി റീവര്‍ക്ക് ചെയ്തിട്ടുണ്ട്. നല്ല തിയറ്ററിൽ കണ്ടപ്പോൾ പഴയ സിനിമയാണെന്ന് ഒരു ഘട്ടത്തിലും തോന്നിയതുമില്ല.
advertisement
കൂടാതെ, തിലകൻ, നെടുമുടി വേണു, കെപിഎസി ലളിത, ശങ്കരാടി, കരമന ജനാർദ്ദനൻ നായർ, രാജൻ പി ദേവ്, എൻ എഫ് വർഗീസ്, സിൽക്ക് സ്മിത, പറവൂർ ഭരതൻ, എൻ എൽ ബാലകൃഷ്ണൻ എന്നിവരെയൊക്കെ ഒരിക്കൽക്കൂടി വലിയ സ്‌ക്രീനിൽ കാണാൻ സാധിച്ചു. അതും ഒരു ഭാഗ്യമാണ്. നന്ദി, ഭദ്രന്‍ മാട്ടേല്‍
(ഈ വീക്കെൻഡിൽ രണ്ട് പഴയ സിനിമകളാണ് റീ -റിലീസ് കണ്ടത്. ടൈറ്റാനിക് IMAX 3Dയിൽ, സ്ഫടികം 4K Atmosൽ. രണ്ടിനും full house.)
advertisement
(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
February 12, 2023 9:49 PM IST
മലയാളം വാർത്തകൾ/ വാർത്ത/Opinion/
'റിലീസ് ചെയ്യുന്ന കാലത്ത് ജനിച്ചിട്ടുപോലുമില്ലാത്ത പുതുതലമുറയുമായും സ്ഫടികം കണക്റ്റ് ചെയ്യുന്നതിന് ഒരു കാരണം ഉണ്ട്; അത് അന്നും ഉണ്ടായിരുന്നു'