അശ്രദ്ധ, അലംഭാവം - കൊളുക്കുമലയില്‍ സംഭവിച്ചത്
Last Updated:
തേനി: വനിതാദിനം ആഘോഷിക്കാന്‍ പുറപ്പെട്ട യാത്ര പക്ഷേ, നിയമം ലംഘിച്ച് ആയിരുന്നു. കൊരങ്ങിണി വനമേഖലയില്‍പെട്ട കൊളുക്കുമല അപകടങ്ങള്‍ നിറഞ്ഞ വഴിയാണ്. ഒപ്പം, അനധികൃതവും. എന്നാല്‍ നിയമം ലംഘിച്ച് സാഹസികമായി മീശപ്പുലിമലയിലേക്ക് കൊളുക്കുമല വഴി പോകുന്നവരാണ് അധികവും. അങ്ങനെ പോയവരാണ്
ഞായറാഴ്ച കാട്ടുതീയില്‍ അകപ്പെട്ടത്. ഈറോഡ്, തിരുപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നും ചെന്നൈയില്‍ നിന്നുമുള്ളവര്‍ ആയിരുന്നു അപകടത്തില്‍പ്പെട്ടത്.
കാല്‍ തെറ്റിയാല്‍ വഴുതിവീഴുന്നത് വലിയ കൊക്കെയിലേക്ക്, പുലിയും കാട്ടുപോത്തും ഉള്‍പ്പെടെ വന്യമൃഗങ്ങള്‍ നിറയെ ഉള്ള സ്ഥലം ഈ വഴികളിലൂടെയാണ് ചെന്നൈയില്‍ നിന്ന് സഞ്ചാരികള്‍ എത്തിയത്. വേനല്‍ കടുത്ത സമയമാണ്. മലയിലെ പുല്ലു മുഴുവന്‍ കരിഞ്ഞുണങ്ങിയിരുന്നു. ഉണങ്ങിയ പുല്ലുകള്‍ നിറയെയുള്ള ഈ പ്രദേശത്ത് കാട്ടുതീ പടരാന്‍ എളുപ്പമായിരുന്നു. കാട്ടുതീ പടര്‍ന്നു, ആവേശത്തോടെ മല കയറി എത്തിയവര്‍ ചിതറിയോടി. സുന്ദരമായി അവസാനിക്കേണ്ടിയിരുന്ന യാത്ര ദാരുണാന്ത്യമായി.
advertisement
അനധികൃതമായ വഴിയിലൂടെ എത്തിയവര്‍ക്ക് അപകടത്തെക്കുറിച്ച് ആരും മുന്നറിയിപ്പ് നല്‍കാതിരുന്നതും അപകടത്തിന്‍റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചു. വനിതാദിനത്തോട് അനുബന്ധിച്ച് ചെന്നൈ ട്രക്കിങ് ക്ലബ് ആണ് മീശപ്പുലിമലയിലേക്ക് വനിതകള്‍ക്ക് മാത്രമായി സാഹസികയാത്ര സംഘടിപ്പിച്ചത്. യാത്രയ്ക്കിടെ അപകടം സംഭവിച്ചാല്‍ സിടിസി ഉത്തരവാദിയല്ലെന്ന് രജിസ്ട്രേഷന്‍ സമയത്ത് അറിയിച്ചിരുന്നു. യാത്രയ്ക്കിടെ സംഭവിക്കാന്‍ ഇടയുള്ള അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും അപ്രതീക്ഷിതമായി എത്തിയ കാട്ടുതീയില്‍ പദ്ധതികള്‍ എല്ലാം പാളിപ്പോയി.
Location :
First Published :
March 12, 2018 7:32 PM IST