Allu Arjun | കോവിഡ് പോസിറ്റീവായ അല്ലു അർജുൻ സുഖം പ്രാപിക്കുന്നു, ഇ൯സ്റ്റഗ്രാമിൽ വാർത്ത പങ്കുവെച്ച് താരം
Last Updated:
താരം ഉടൻ തന്നെ സുഖം പ്രാപിച്ച് തന്റെ 'പുഷ്പ' എന്ന ചിത്രത്തിന്റെ ചിത്രീകരണം പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്
കോവിഡ് പോസിറ്റീവായ തെലുങ്ക് സൂപ്പർ താരം അല്ലു അർജുൻ ഇപ്പോൾ വീട്ടിൽ ക്വാറന്റൈനിൽ കഴിയുകയാണ്. താരം ഏറെക്കുറെ സുഖം പ്രാപിച്ചു. കോവിഡ് പരിശോധനയിൽ പോസിറ്റീവായെങ്കിലും അദ്ദേഹത്തിന് വളരെ ചെറിയ ലക്ഷണങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കൂടുതൽ സങ്കീർണതകളൊന്നും ഉണ്ടായിരുന്നില്ല. താരം ഉടൻ തന്നെ സുഖം പ്രാപിച്ച് തന്റെ 'പുഷ്പ' എന്ന ചിത്രത്തിന്റെ ചിത്രീകരണം പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇൻസ്റ്റഗ്രാം, ട്വിറ്റർ എന്നിവയിലൂടെ അർജുൻ ഈ വിവരം ആരാധകരുമായി പങ്കുവച്ചു. എല്ലാ കോവിഡ് പ്രോട്ടോക്കോളുകളും കർശനമായി പാലിക്കുന്നുണ്ടെന്നും വീട്ടിൽ തന്നെ ക്വാറന്റൈനിൽ ഇരിക്കുകയാണെന്നും വ്യക്തമാക്കുന്ന ഒരു കുറിപ്പ് പോസ്റ്റ് ചെയ്തു. തന്നോട് സമ്പർക്കം പുലർത്തിയ എല്ലാവരും കോവിഡ് ടെസ്റ്റ് നടത്താനും അദ്ദേഹം അഭ്യർത്ഥിച്ചു. ആരാധകരോടും അഭ്യുദയകാംക്ഷികളോടും വിഷമിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
advertisement
#GetWellSoonAlluArjun എന്ന ഹാഷ്‌ടാഗ് ട്വിറ്ററിൽ ഇപ്പോൾ ട്രെൻഡിംഗാണ്. വേഗത്തിൽ സുഖം പ്രാപിക്കാനായി അദ്ദേഹത്തിന്റെ ആരാധകരിൽ പലരും രാജ്യമെമ്പാടുമുള്ള നിരവധി ക്ഷേത്രങ്ങളിൽ പ്രാർത്ഥനകൾ നടത്തി വരികയാണ്. അദ്ദേഹത്തിന്റെ നിരവധി സഹതാരങ്ങളും ആശംസകൾ അറിയിച്ചിട്ടുണ്ട്.
ഈ സമയത്ത് അർജുൻ തനിയ്ക്ക് കമ്പനി നൽകുന്നുണ്ടെന്ന് കോവിഡ് പോസിറ്റീവായ പൂജ ഹെഗ്‌ഡെ പറഞ്ഞു. രാഹുൽ ദേവ്, സായ് ധരം തേജ്, വരുൺ തേജ് കൊനിദേല, രാകുൽ പ്രീത്, റാഷി ഖന്ന എന്നിവരും താരത്തിന് വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു.
advertisement
അതേസമയം, ഭാര്യയും കുട്ടികളും വീട്ടിലെ പുൽത്തകിടിയിൽ സമയം ചെലവഴിക്കുന്ന ദൂരെ നിന്ന് പകർത്തിയ വീഡിയോ അദ്ദേഹം അടുത്തിടെ പങ്കിട്ടിരുന്നു.
Hello everyone ! I am doing well with very mild symptoms . Recovering well and nothing to worry . I am still in quarantine. Thank you so much for all the love you have been showing and the prayers you have been sending my way. Gratitude 🙏🏼 pic.twitter.com/cRNXbBKuQU
— Allu Arjun (@alluarjun) May 3, 2021
advertisement
ആര്യ, ബണ്ണി, ഹാപ്പി, ദേശമുദുരു, പരുഗു, ആര്യ 2, വേദം, വരുഡു, ബദരീനാഥ്, റേസ് ഗുർറാം, രുദ്രമദേവി, സറൈനോഡു, ദുവാഡ തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ സിനിമകളിലെ നായകനാണ് അല്ലു അർജുൻ. അർജുന്റെ ഉടൻ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം പുഷ്പയാണ്.
ഫഹദ് ഫാസിൽ, രശ്മിക മന്ദാന എന്നിവരോടൊപ്പമാണ് ഈ ചിത്രത്തിൽ അല്ലു അർജുൻ അഭിനയിക്കുന്നത്. ഈ വർഷം ഓഗസ്റ്റ് 13 നാണ് ചിത്രത്തിന്റെ റിലീസ് തീയതി നൽകിയിരിക്കുന്നത്. തെലുങ്ക്, മലയാളം, തമിഴ്, കന്നഡ, ഹിന്ദി തുടങ്ങി അഞ്ച് ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുന്നത്. ഫഹദ് ഫാസിലാണ് ചിത്രത്തിൽ അല്ലു അർജുന്റെ വില്ലനായി എത്തുന്നത്. ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടിയാണ് ചിത്രത്തിന്റെ ശബ്ദ സംയോജനം നിർവഹിക്കുന്നത്. സുകുമാർ ആണ് സംവിധായകൻ. 'ആര്യ' എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് സുകുമാർ.
advertisement
പൂജ ഹെഗ്‌ഡെ, തബു, ജയറാം എന്നിവർക്കൊപ്പം ത്രിവിക്രം ശ്രീനിവാസിന്റെ അല വൈകുണ്ഠപുരാമുലൂവാണ് അല്ലു അർജുന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. കോവിഡ് രണ്ടാം തരംഗം ഇന്ത്യയിൽ രൂക്ഷമായതോടെ ഇതിനകം നിരവധി താരങ്ങൾക്ക് കോവിഡ് ബാധിച്ചിരുന്നു.
Keywords: Allu Arjun, Covid 19, Coronavirus, അല്ലു അർജുൻ, കോവിഡ് 19, കൊറോണ വൈറസ്
Location :
First Published :
May 04, 2021 11:20 AM IST
മലയാളം വാർത്തകൾ/ വാർത്ത/Photos/
Allu Arjun | കോവിഡ് പോസിറ്റീവായ അല്ലു അർജുൻ സുഖം പ്രാപിക്കുന്നു, ഇ൯സ്റ്റഗ്രാമിൽ വാർത്ത പങ്കുവെച്ച് താരം