വി ഷാൽ ഓവര്‍കം'- പ്രതീക്ഷിച്ചതിന്റെ ഇരട്ടി ലഭിച്ചുവെന്ന് സ്റ്റീഫന്‍ ദേവസി

Last Updated:
കൊച്ചി: കേരളത്തെ സഹായിക്കാനായി സംഘടിപ്പിച്ച സംഗീത പരിപാടിയിലൂടെ പ്രതീക്ഷിച്ചതിന്‍റെ ഇരട്ടി ലഭിച്ചുവെന്ന് പ്രശസ്ത സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസ്സി. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കുന്നതിനാണ് കഴിഞ്ഞ ദിവസം മറൈന്‍ ഡ്രൈവില്‍ 'വി ഷാൽ ഓവര്‍കം' എന്ന സംഗീത പരിപാടി സംഘടിപ്പിച്ചത്. നവകേരളനിര്‍മിതിക്കായി തങ്ങളാലാവുന്നതു ചെയ്യാമെന്നുകരുതിയാണ് സുഹൃത്തുക്കളെ ചേര്‍ത്ത് സംഗീതപരിപാടി ആസൂത്രണം ചെയ്തത്. പരമാവധി മൂന്നോ നാലോ കോടി രൂപ ലഭിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഇരട്ടിയിലധികം തുക ലഭിച്ചതും വമ്പിച്ച ജനപിന്തുണയും മനസ്സു നിറച്ചതായി അദ്ദേഹം പറഞ്ഞു.
പരിപാടിയിലൂടെ 7.05 കോടി രൂപ സമാഹരിക്കാന്‍ സാധിച്ചു. ഇതില്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ വിഹിതമായ 6.6 കോടി രൂപയുടെ ചെക്ക് ചെയര്‍മാന്‍ ജി.പത്മനാഭന്‍ ഉദ്ഘാടനവേദിയില്‍ മുഖ്യമന്ത്രിക്ക് കൈമാറി. നര്‍മ്മദ ജാബ ഗ്രാമീണ്‍ ബാങ്ക് സമാഹരിച്ച 25 ലക്ഷം രൂപയുടെ ചെക്ക് ബാങ്ക് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ജി.പത്മനാഭനും എം.ഡി.യും സി.ഇ.ഒയുമായ ദീന്‍ബന്ധു മഹാപത്രയും ചേര്‍ന്നും ഹൊറേഷ്യ ഗ്ലോബല്‍ ഖത്തര്‍ സമാഹരിച്ച 20 ലക്ഷം രൂപയുടെ ചെക്ക് ചെയര്‍മാന്‍ സന്തോഷ് ടി.കുരുവിളയും മുഖ്യമന്ത്രിക്ക് കൈമാറി. പ്രായോജകര്‍ക്കും പരിപാടി കാണാനെത്തിയവര്‍ക്കും പങ്കെടുത്തവര്‍ക്കും പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് സഹകരിച്ച വളണ്ടിയര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങി എല്ലാവര്‍ക്കും സ്റ്റീഫന്‍ ദേവസ്സി നന്ദി രേഖപ്പെടുത്തി.
advertisement
ബാങ്ക് ഓഫ് ഇന്ത്യയും സ്റ്റീഫന്‍ ദേവസ്സിയുടെ സുഹൃദ് സംഘവും ജില്ലാ ഭരണകൂടവും കൊച്ചിന്‍ വെസ്റ്റ് റോട്ടറി ഇന്റര്‍നാഷണലും ഡി.റ്റി.പി.സി.യും ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും സംയുക്തമായാണ് സ്റ്റീഫന്‍ ദേവസ്സി , നരേഷ് അയ്യര്‍, ബിജിപാല്‍, ആന്‍ഡ്രിയ ജെറേമിയ, സുനിത സാരഥി, മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി, മട്ടന്നൂര്‍ ശ്രീകാന്ത് & ശ്രീരാജ്, കരുണ മൂര്‍ത്തി, ശ്രീരഞ്ജിനി തുടങ്ങി സംഗീതരംഗത്തെ പ്രശസ്തരെ ഉള്‍പ്പെടുത്തി പരിപാടി സംഘടിപ്പിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Photos/
വി ഷാൽ ഓവര്‍കം'- പ്രതീക്ഷിച്ചതിന്റെ ഇരട്ടി ലഭിച്ചുവെന്ന് സ്റ്റീഫന്‍ ദേവസി
Next Article
advertisement
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
  • കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയിൽ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു.

  • അപകടത്തിൽ പരുക്കേറ്റവരെ മംഗലാപുരത്തും കാസർഗോട്ടും ഉള്ള ആശുപത്രികളിലേക്ക് മാറ്റി.

  • ഫാക്ടറിയിൽ 300ലധികം തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്.

View All
advertisement