പ്രാണ പ്രതിഷ്ഠയില്‍ പങ്കെടുക്കാന്‍ രജനികാന്തും ധനുഷും അയോധ്യയിലേക്ക്; വീഡിയോ
- Published by:Arun krishna
- news18-malayalam
Last Updated:
രാമക്ഷേത്ര പ്രാണ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാന്‍ തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് അയോധ്യയിലേക്ക് പുറപ്പെട്ടു.ചടങ്ങിൽ പങ്കെടുക്കാൻ കഴിയുന്നതിൽ വലിയ സന്തോഷമെന്ന് രജനികാന്ത് വ്യക്തമാക്കി. രജനീകാന്തിനൊപ്പം ഭാര്യയും സഹോദരനും ചടങ്ങുകളിൽ പങ്കെടുക്കുമെന്നാണ് വിവരം. ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് അയോധ്യയിലേക്ക് പുറപ്പെട്ട രജനീകാന്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
അയോധ്യ രാമജന്മഭൂമി തീര്‍ത്ഥ ട്രസ്റ്റിന് വേണ്ടി ബിജെപി നേതാവ് അര്‍ജുന മൂര്‍ത്തിയും ആര്‍എസ്എസ് നേതാക്കളും ചേര്‍ന്ന് ക്ഷണിച്ചിരുന്നു. ക്ഷണക്കത്ത് ലഭിച്ചതിന് പിന്നാലെ ഉറപ്പായും പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കുമെന്ന് രജനികാന്ത് അറിയിച്ചിരുന്നു.
#WATCH | Chennai, Tamil Nadu: Actors Rajinikanth and Dhanush leave for Ayodhya to attend the Pran Pratishtha ceremony tomorrow. pic.twitter.com/emB7QkP7gy
— ANI (@ANI) January 21, 2024
advertisement
നടന്‍ ധനുഷും രാമക്ഷേത്ര പ്രതിഷ്ഠയില്‍ പങ്കെടുക്കാന്‍ അയോധ്യയിലേക്ക് യാത്ര തിരിച്ചു. മോഹന്‍ലാല്‍, ചിരഞ്ജീവി, രാംചരണ്‍ തുടങ്ങിയ ദക്ഷിണേന്ത്യന്‍ സിനിമാ താരങ്ങള്‍ക്കും ചടങ്ങിലേക്ക് ക്ഷണമുണ്ട്.
#WATCH | Mumbai, Maharashtra: Actor Vivek Oberoi leaves for Ayodhya to attend the Pran Pratishtha ceremony tomorrow. pic.twitter.com/B9Ui963r6m
— ANI (@ANI) January 21, 2024
advertisement
മുംബൈയിൽ നിന്ന് അയോധ്യയിലേക്ക് പുറപ്പെട്ട ബോളിവുഡ് നടൻ വിവേക് ഒബ്‌റോയിയുടെ വീഡിയോയും എഎന്‍ഐ പങ്കുവെച്ചു . വെള്ള ഷർട്ട് ധരിച്ച വിവേക്, എയര്‍പോര്‍ട്ടിന് അകത്തേക്ക് പോകുന്നതിന് മുമ്പ് ആരാധകരുമായി സംവദിക്കാനും സെൽഫികൾ എടുക്കാനും സമയം കണ്ടെത്തി. ഒരു റിപ്പോർട്ടർ 'ജയ് ശ്രീ റാം' എന്ന് വിളിച്ചപ്പോൾ കൈഉയര്‍ത്തി അഭിവാദ്യം ചെയ്യുന്നതും കാണാം. കങ്കണ റണാവത്, അനുപം ഖേർ, അമതിഭ് ബച്ചന്‍ തുടങ്ങിയ താരങ്ങളും ചടങ്ങില്‍ പങ്കെടുക്കും.
Location :
Chennai,Tamil Nadu
First Published :
January 21, 2024 4:54 PM IST
മലയാളം വാർത്തകൾ/ വാർത്ത/Ram Mandir/
പ്രാണ പ്രതിഷ്ഠയില്‍ പങ്കെടുക്കാന്‍ രജനികാന്തും ധനുഷും അയോധ്യയിലേക്ക്; വീഡിയോ