മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങള്‍ മുതല്‍ സ്വസ്തിക വരെ; രാം ലല്ല വിഗ്രഹത്തിൽ സനാതന ധര്‍മം ഉൾക്കൊള്ളുന്ന മുഴുവൻ ചിഹ്നങ്ങളും

Last Updated:

അഞ്ച് വയസ്സിലുള്ള ശ്രീരാമനെയാണ് കറുത്തകല്ലില്‍ കൊത്തിയെടുത്ത വിഗ്രഹത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്

അയോധ്യ ശ്രീരാമ ക്ഷേത്രത്തിലെ രാം ലല്ല വിഗ്രഹത്തിൽ വിഷ്ണുവിന്റെ പത്ത് അവതാരങ്ങളും സനാതന ധർമ്മവുമായി ബന്ധപ്പെട്ട പ്രധാന ചിഹ്നങ്ങളും ഉൾക്കൊള്ളിച്ചിരിക്കുന്നതായി റിപ്പോർട്ടുകൾ. ശ്രീരാമ വിഗ്രഹത്തിന്റെ ഒരു കാലിനോട് ചേര്‍ന്ന് ഹനുമാന്‍, മറ്റൊരു കാലില്‍ ഗരുഡന്‍. വിഷ്ണുവിന്റെ പത്ത് അവതാരങ്ങള്‍, സ്വാസ്തിക്, ഓം, ഗദ, ശംഖ്, എന്നിവയെല്ലാം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. വിഷ്ണുവിന്റെ പത്ത് അവതാരങ്ങളും വിഗ്രഹത്തിന്റെ ഇരുവശത്തും ചിത്രീകരിച്ചിരിക്കുന്നത് കഴിഞ്ഞ ദിവസം പുറത്തുവിട്ട വിഗ്രഹത്തിന്റെ ചിത്രങ്ങളില്‍ വ്യക്തമാണ്.
മഹാവിഷ്ണുവിന്റെ അവതാരങ്ങളായ കൃഷ്ണന്‍, പരശുരാമൻ, കല്‍കി, നരംസിഹം തുടങ്ങിയവരെയെല്ലാം വിഗ്രഹത്തില്‍ ചിത്രീകരിച്ചിട്ടുണ്ട്. ശ്രീരാമന്റെ ഏറ്റവും വലിയ ഭക്തനായ ഹനുമാന് വിഗ്രത്തിന്റെ വലത് കാല്‍പ്പാദത്തിലാണ് സ്ഥാനം. വിഷ്ണുവിന്റെ വാഹനമായ ഗരുഡനെ ഇടതുകാല്‍പ്പാദത്തിനരികിലും ചിത്രീകരിച്ചിട്ടുണ്ട്. വിഗ്രഹത്തിന്റെ മുകള്‍ ഭാഗത്താകട്ടെ, സനാതന ധര്‍മ്മവും ഹിന്ദുമതവുമായി ബന്ധപ്പെട്ട എല്ലാ വിശുദ്ധ ചിഹ്നങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. സ്വസ്തിക, ഓം, ചക്ര, ഗദ, ശംഖ് എന്നിവയെല്ലാം ഇവിടെ നല്‍കിയിട്ടുണ്ട്. ഇവയെല്ലാം വിഷ്ണുവുമായും ശ്രീരാമനുമായും ബന്ധപ്പെട്ടു നില്‍ക്കുന്ന ഘടകങ്ങളാണ്. വിഗ്രഹത്തിന്റെ വലതുകൈ ആശീര്‍വാദം നല്‍കുന്ന രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ആ കൈയ്യില്‍ ഒരു അമ്പ് നല്‍കിയിരിക്കുന്നു. ഇടതുകൈയില്‍ വില്ലും കൊടുത്തിട്ടുണ്ട്.
advertisement
അഞ്ച് വയസ്സിലുള്ള ശ്രീരാമനെയാണ് കറുത്തകല്ലില്‍ കൊത്തിയെടുത്ത വിഗ്രഹത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. കര്‍ണാടകയിലെ മൈസൂരു സ്വദേശിയായ അരുണ്‍ യോഗിരാജ് ആണ് 51 ഇഞ്ച് വലുപ്പമുള്ള ഈ വിഗ്രഹം നിര്‍മിച്ചത്. കേദാര്‍നാഥില്‍ സ്ഥാപിച്ചിട്ടുള്ള പ്രസിദ്ധമായ ആദി ശങ്കരാചാര്യയുടെ വിഗ്രഹവും ഡല്‍ഹിയിലെ ഇന്ത്യാ ഗേറ്റിലുള്ള സുഭാഷ് ചന്ദ്ര ബോസിന്റെ രൂപവും യോഗിരാജ് ആണ് നിര്‍മിച്ചത്. കറുത്ത കല്ലില്‍ കൊത്തിയെടുത്ത രൂപം നൂറ്റാണ്ടുകളോളം കേടുകൂടാതെ ഇരിക്കുമെന്നാണ് കരുതുന്നത്. തിളക്കമേറിയ രാജകീയ വസ്ത്രങ്ങളും കിരീടവും വിഗ്രഹത്തില്‍ ചാര്‍ത്തും.
മലയാളം വാർത്തകൾ/ വാർത്ത/Ram Mandir/
മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങള്‍ മുതല്‍ സ്വസ്തിക വരെ; രാം ലല്ല വിഗ്രഹത്തിൽ സനാതന ധര്‍മം ഉൾക്കൊള്ളുന്ന മുഴുവൻ ചിഹ്നങ്ങളും
Next Article
advertisement
'സിനിമ സെന്‍സറിങ് നടത്തുന്നത് മദ്യപിച്ചിരുന്ന്; നിർമാതാക്കൾ സെന്‍സര്‍ ബോര്‍ഡിലുള്ളവര്‍ക്ക് കുപ്പിയും കാശും കൊടുക്കും'; ജി.സുധാകരൻ
'നിർമാതാക്കൾ സെന്‍സര്‍ ബോര്‍ഡിലുള്ളവര്‍ക്ക് കുപ്പിയും കാശും കൊടുക്കും'; ജി.സുധാകരൻ
  • സി.പി.എം നേതാവ് ജി. സുധാകരൻ സെൻസർ ബോർഡിനെതിരെ മദ്യപാന ആരോപണം ഉന്നയിച്ചു.

  • മോഹൻലാൽ അടക്കമുള്ള നടന്മാർ സിനിമയുടെ തുടക്കത്തിൽ മദ്യപിക്കുന്ന റോളിൽ വരുന്നതായി സുധാകരൻ പറഞ്ഞു.

  • മദ്യപാനത്തിനെതിരെ സന്ദേശമില്ലെന്നും മലയാളികളുടെ സംസ്കാരം മാറുകയാണെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.

View All
advertisement