പ്രാണപ്രതിഷ്ഠക്കൊരുങ്ങി രാജ്യം; പ്രധാനമന്ത്രി അയോധ്യയില്‍
- Published by:Arun krishna
- news18-malayalam
Last Updated:
പ്രാണ പ്രതിഷ്ഠ ചടങ്ങിന് മുന്‍പായി മഹാരാഷ്ട്ര മുതല്‍ തമിഴ്നാട് വരെയുള്ള പ്രധാന ക്ഷേത്രങ്ങളില്‍ മോദി ദര്‍ശനം നടത്തിയിരുന്നു
രാജ്യം ഉറ്റുനോക്കുന്ന അയോധ്യാ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠാ ചടങ്ങിനായി പ്രധാനമന്ത്രി തിങ്കളാഴ്ച രാവിലെ അയോധ്യയിലെത്തും. പ്രതിഷ്ഠാ ചടങ്ങിന്‍റെ മുഖ്യ യജമാനന്‍ ആണ് മോദി.
- രാവിലെ 10.25 ന് അയോധ്യയിലെ വാല്‍മീകി വിമാനത്താവളത്തിലെത്തില്‍ മോദി എത്തും.
- 10.45 ന് ഹെലികോപ്റ്റര്‍ മാര്‍ഗം ക്ഷേത്രത്തിലേക്ക് പുറപ്പെടും
- 10.55 ന് രാമജന്മഭൂമിയിലെ ക്ഷേത്രത്തിലേക്ക് മോദി എത്തിച്ചേരും
- 12.05ന് ക്ഷേത്രത്തില്‍ നടക്കുന്ന പ്രാണ പ്രതിഷ്ഠാ ചടങ്ങുകളില്‍ പങ്കെടുക്കും
- 12.55ന് പ്രതിഷ്ഠാ കര്‍മ്മം നിര്‍വഹിച്ച ശേഷം മോദി ക്ഷേത്രത്തില്‍ നിന്ന് മടങ്ങും
- 01.00ന് അയോധ്യയില്‍ നടക്കുന്ന പൊതുപരിപാടിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്യും
- 02.10ന് കുബേര്‍ ടീലയില്‍ മോദി സന്ദര്‍ശനം നടത്തും.
പ്രാണ പ്രതിഷ്ഠ ചടങ്ങിന് മുന്‍പായി മഹാരാഷ്ട്ര മുതല്‍ തമിഴ്നാട് വരെയുള്ള പ്രധാന ക്ഷേത്രങ്ങളില്‍ മോദി ദര്‍ശനം നടത്തിയിരുന്നു. കേരളത്തില്‍ തൃപ്രയാര്‍ ശ്രീരാമക്ഷേത്രം, ഗുരുവായൂര്‍ ക്ഷേത്രം എന്നിവിടങ്ങളിലും അദ്ദേഹം ദര്‍ശനം നടത്തിയിരുന്നു. തമിഴ്നാട്ടിലെ ശ്രീരംഗം രംഗനാഥ ക്ഷേത്രത്തിലും രാമേശ്വരം രാമനാഥ സ്വാമി ക്ഷേത്രത്തിലും ധനുഷ്കോടി കോദണ്ഡരാമസ്വാമി ക്ഷേത്രത്തിലും ദര്‍ശനം നടത്തിയ ശേഷമാണ് അദ്ദേഹം അയോധ്യയിലെത്തുന്നത്.
Location :
Ayodhya,Faizabad,Uttar Pradesh
First Published :
January 21, 2024 8:45 PM IST