Explained Tokyo Olympics 2020 | ടോക്കിയോ ഒളിമ്പിക്സിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാം
- Published by:Asha Sulfiker
 - news18-malayalam
 
Last Updated:
അനിതര സാധാരണമായ സാഹചര്യത്തിലാണ് ഇത്തവണത്തെ ഒളിമ്പിക്സ് സംഘടിപ്പിക്കപ്പെടുന്നത്. ടോക്കിയോ ഒളിമ്പിക്സിനെക്കുറിച്ച് കൂടുതലറിയാം.
ഒരു വർഷത്തെ കാലതാമസത്തിന് ശേഷം ടോക്കിയോ ഒളിമ്പിക്സ് ആരംഭിക്കാൻ പോവുകയാണ്.  ലോകത്തിലെ മികച്ച കായികതാരങ്ങൾ പരസ്പരം മാറ്റുരയ്ക്കാൻ തയ്യാറെടുത്തു കഴിഞ്ഞു. അനിതര സാധാരണമായ സാഹചര്യത്തിലാണ്  ഇത്തവണത്തെ ഒളിമ്പിക്സ്  സംഘടിപ്പിക്കപ്പെടുന്നത്. ടോക്കിയോ ഒളിമ്പിക്സിനെക്കുറിച്ച് കൂടുതലറിയാം.
ഇത്തവണ ഒളിമ്പിക്സ് നീട്ടിവെച്ചത് എന്തുകൊണ്ടാണ്?
2020 ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി നടത്താനിരുന്ന ഒളിമ്പിക്സ് കോവിഡ് മഹാമാരിയുടെ വ്യാപനത്തെ തുടർന്നാണ് നീട്ടിവെച്ചത്. നിലവിൽ 2021 ജൂലൈ 23 മുതൽ ഓഗസ്റ്റ് 8 വരെയാണ് ഒളിമ്പിക്സ് നടക്കുക. ഒരു വർഷത്തെ കാലതാമസത്തിന്ശേഷം പാരാലിമ്പിക്‌സ് 2021 ഓഗസ്റ്റ് 24 മുതൽ സെപ്റ്റംബർ 5 വരെ സംഘടിപ്പിക്കപ്പെടും.
ടോക്കിയോ 2020 എന്ന് തന്നെയാണോ ഒളിമ്പിക്സ് അറിയപ്പെടുക?
അതെ. ഒരു വർഷത്തിന് ശേഷമാണ് നടക്കുന്നതെങ്കിലും ടോക്കിയോ 2020 എന്ന് തന്നെയാണ് ഈ ഒളിമ്പിക്സ് അറിയപ്പെടുക.
advertisement
ഇത്തവണ കാണികൾക്ക് നിയന്ത്രണം ഉണ്ടാകുമോ?
നിലവിലെ തീരുമാനം അനുസരിച്ച് ജപ്പാനിൽ നിന്നുള്ള ആളുകൾക്ക് ഒളിമ്പിക്സ് കാണാവുന്നതാണ്. എന്നാൽ, മിക്കവാറും അന്താരാഷ്ട്ര സന്ദർശകരെ ഇത്തവണ വിലക്കും. കായികതാരങ്ങൾക്കും ഔദ്യോഗിക പദവികളിൽ ഇരിക്കുന്നവർക്കും ചില മാധ്യമ പ്രവർത്തകർക്കും ഇളവ് അനുവദിക്കും. ഒളിമ്പിക്സ് കാണാൻ നേരത്തെ തന്നെ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ള മറ്റു രാജ്യങ്ങളിലെ ആളുകൾ തങ്ങൾക്ക് പണം എപ്പോൾ തിരികെ ലഭിക്കും എന്ന കാര്യത്തിൽ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. അതിന് അൽപ്പം സമയം എടുത്തേക്കാം.
advertisement
ഒളിമ്പിക്സിന് മുന്നോടിയായുള്ള ദീപശിഖാപ്രയാണം നടക്കുന്നുണ്ടോ?
ഉണ്ട്.  ദീപശിഖാപ്രയാണം മാർച്ച് 25-ന് ജപ്പാനിലെ ഫുക്കുഷിമയിൽ നിന്ന് ആരംഭിച്ചു.  ദീപശിഖാപ്രയാണത്തിന്റെഉദ്‌ഘാടനച്ചടങ്ങിൽ കാണികൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. മാത്രവുമല്ല, ദീപശിഖ വഹിച്ചുകൊണ്ടുള്ള റാലി തുടങ്ങുന്നതിന് അര മണിക്കൂർ മുമ്പ് മാത്രമാണ് റൂട്ട് ഏതാണെന്ന് പ്രഖ്യാപിക്കുന്നത്. റാലിയിൽ പങ്കെടുക്കേണ്ടിയിരുന്ന ഏതാനും സെലിബ്രിറ്റികൾ പിന്നീട് പരിപാടിയിൽ നിന്ന് പിന്മാറിയിരുന്നു.
ഒളിമ്പിക്സ് അധികൃതർക്കെതിരെ ലൈംഗികാധിക്ഷേപം; പരാതികള്‍, വിവാദം: 
ലൈംഗികമായിഅധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശം നടത്തിയതിന്റെ പേരിൽ രണ്ട് ഒളിമ്പിക്സ് അധികൃതർക്ക് തങ്ങളുടെ ഔദ്യോഗിക സ്ഥാനം ഉപേക്ഷിക്കേണ്ടി വന്നിരുന്നു. യോഗങ്ങളിൽ സ്ത്രീകൾ അനാവശ്യമായി അധികനേരം സംസാരിക്കുന്നു എന്ന് പറഞ്ഞതിനെതുടർന്ന് ഒളിമ്പിക്സ് സംഘാടക സമിതിയുടെ അധ്യക്ഷൻ യോഷിറോ മോറിയ്ക്ക് രാജി വെയ്‌ക്കേണ്ടിവന്നു.
advertisement
ജനപ്രിയ കൊമേഡിയനും ഫാഷൻ ഡിസൈനറുമായ നയോമി വറ്റാനബിയെ 'ഒളിംപിഗ്' എന്ന് വിളിച്ച് അധിക്ഷേപിച്ചതിന്റെ പേരിൽ ഒളിമ്പിക്സ് ക്രിയേറ്റീവ് ഡയറക്റ്റർ ഹിരോഷി സസാക്കിയും രാജി വെയ്ക്കുകയുണ്ടായി.
ഇനി വരാൻ പോകുന്ന ഒളിമ്പിക്സുകളുടെ വേദി എവിടെയാണ്?
2022-ലെ വിന്റർ ഗെയിംസ് ചൈനയിലെ ബീജിങിൽ വെച്ചാണ് നടക്കുക. അതോടെ സമ്മർ ഗെയിംസിനും വിന്റർ ഗെയിംസിനും വേദിയാകുന്ന ആദ്യത്തെ നഗരമായി ബീജിങ്  മാറും. 2008-ൽ അവിടെ സമ്മർ ഗെയിംസ് നടന്നിട്ടുണ്ട്.
2024-ലെ സമ്മർ ഒളിമ്പിക്സിന് പാരീസും 2028-ലേതിന് ലോസ് ആഞ്ചലസുമാണ് വേദിയാവുക.  2026-ലെ വിന്റർ ഗെയിംസ് മിലാനിലും കോർട്ടിന ഡി ആമ്പെസോയിലുമായി നടക്കും. 2023-ലെ വിന്റർ ഗെയിംസിന്റെ വേദി  ആ വർഷം തന്നെയാകും തിരഞ്ഞെടുക്കുക.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 07, 2021 11:35 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
Explained Tokyo Olympics 2020 | ടോക്കിയോ ഒളിമ്പിക്സിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാം


