ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ജീവിതത്തിൽ അടുത്തിടെ ഉണ്ടായ 5 നഷ്ടങ്ങൾ

Last Updated:

മകന്‍റെ മരണം ഉൾപ്പടെ ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത വലിയ നഷ്ടമാണ് അടുത്തിടെ ക്രിസ്റ്റ്യാനോയ്ക്ക് ഉണ്ടായത്

സമകാലീന ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് പോർച്ചുഗൽ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ. അസാമാന്യ വേഗതയും ഡ്രിബിളിങ് പാടവവുമാണ് റൊണാൾഡോയെ അപകടകാരിയാക്കുന്നത്. കിടയറ്റ ഫിനിഷർ കൂടിയാണ് റൊണാൾഡോ. ക്ലബ് ഫുട്ബോളിൽ ഏറ്റവുമധികം ഗോൾ നേടിയ താരം കൂടിയാണ് അദ്ദേഹം. എന്നാൽ കരിയറിലെ ഏറ്റവും പ്രതിസന്ധി ഘട്ടത്തിലൂടെയാണ് റൊണാൾഡോ കടന്നുപോകുന്നത്. ഒരു ലോകകപ്പ് എന്ന നേട്ടം അസ്തമിച്ചതിനൊപ്പം ക്ലബ് ഫുട്ബോളിലും അന്താരാഷ്ട്ര ഫുട്ബോളിലും റൊണാൾഡോയുടെ കരിയർ അനിശ്ചിതത്വത്തിലാണ്. കഴിഞ്ഞ കുറച്ചുകാലമായി റൊണാൾഡോയുടെ ജീവിതത്തിൽ വലിയ നഷ്ടങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. അവ എന്തൊക്കെയെന്ന് നോക്കാം.
1. മകന്‍റെ മരണം
ഏപ്രിൽ 28നാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പങ്കാളി ജോർജീന റോഡ്രിഗസ് ഇരട്ടകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. ഒരു ആണും ഒരു പെണ്ണുമാണ് ജനിച്ചത്. എന്നാൽ ആൺകുട്ടി അധികം വൈകാതെ മരണപ്പെടുകയായിരുന്നു. ഏഞ്ചൽ എന്നാണ് കുട്ടിക്ക് പേരിട്ടത്. ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ സമയമായിരുന്നു ഇതെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ പറയുന്നു. സഹോദരൻ മരിച്ചുവെന്ന വിവരം തന്‍റെ മറ്റ് മക്കളോട് പറഞ്ഞതും അതിലേറെ വിഷമിപ്പിച്ച ഘട്ടമായിരുന്നുവെന്നും റൊണാൾഡോ പറയുന്നു.
2. എറിക് ടെൻ ഹാഗ് തഴഞ്ഞത്
ഒരിടവേളയ്ക്കുശേഷം ഏറെ പ്രിയപ്പെട്ട മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോ മടങ്ങിയെത്തിയപ്പോൾ ഇങ്ങനെയൊരു അവസാനം അദ്ദേഹം പ്രതീക്ഷിച്ചുകാണില്ല. ഡച്ചുകാരനായ കോച്ച് എറിക് ടെൻ ഗാഹ് തഴഞ്ഞതോടെയാണ് റൊണാൾഡോ നേരിട്ട അടുത്ത പ്രതിസന്ധി
advertisement
3. മാഞ്ചസ്റ്റർ യുണൈറ്റഡിനോട് വിട
ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പേരും പ്രശസ്തിയും സമ്മാനിച്ച ക്ലബായിരുന്നു പ്രീമിയർ ലീഗിലെ വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡ്. ഒരുകാലത്ത് മാഞ്ചസ്റ്ററിൽ ഗോളുകളടിച്ച് കൂടിയ റൊണാൾഡോ പിന്നീട് റയൽ മാഡ്രിഡിലേക്ക് ചേക്കേറിയെങ്കിലും മാഞ്ചസ്റ്ററിൽ തിരികെയെത്തി കരിയർ അവസാനിപ്പിക്കാനായിരുന്നു റൊണാൾഡോ ആഗ്രഹിച്ചത്. എന്നാൽ അവിടേക്ക് മടങ്ങിയെത്തി, അധികകാലം കഴിയുന്നതിനുമുമ്പ് തന്നെ തെറ്റിപ്പിരിഞ്ഞുപോകേണ്ടിവന്നു.
4. പോർച്ചുഗൽ ബെഞ്ചിൽ
ഇതിഹാസതാരത്തിനായി ഒരു ലോകകിരീടമെന്ന സ്വപ്നവുമായാണ് പോർച്ചുഗൽ ഇത്തവണ ഖത്തറിലേക്ക് വന്നത്. നന്നായി ഗ്രൂപ്പ് ഘട്ടം പിന്നിട്ടെങ്കിലും നോക്കൌട്ടിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ പരിശീലകൻ ഫെർണാണ്ടോ സാന്‍റോസ് ബെഞ്ചിൽ ഇരുത്തിയത് വലിയ വിവാദങ്ങൾക്ക് ഇടയാക്കി. പ്രീ-ക്വാർട്ടറിലും ക്വാർട്ടറിലും റൊണാൾഡോ ആദ്യ ഇലവനിൽ ഇടംനേടിയിരുന്നില്ല.
advertisement
5. ക്വാർട്ടറിൽ പുറത്തായത്
ലോകകപ്പിൽ താരതമ്യേന ദുർബലരെന്ന് കരുതിയ മൊറോക്കോയെ വീഴ്ത്തി സെമിയിലെത്താമെന്നായിരുന്നു പറങ്കിപ്പട പ്രതീക്ഷിച്ചത്. എന്നാൽ ക്വാർട്ടറിൽ മൊറോക്കോയോട് തോറ്റ് പുറത്തായതോടെ ക്രിസ്റ്റ്യാനോ റൊണാൾഡോ കണ്ണീരോടെ കളംവിടുകയായിരുന്നു. അന്താരാഷ്ട്ര കരിയറിൽനിന്ന് അദ്ദേഹം ഉടൻ തന്നെ വിരമിക്കൽ പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ജീവിതത്തിൽ അടുത്തിടെ ഉണ്ടായ 5 നഷ്ടങ്ങൾ
Next Article
advertisement
അതിജീവിതയ്ക്കെതിരായ സൈബർ അധിക്ഷേപം; രാഹുൽ മാങ്കൂട്ടത്തിലിന്റെ സുഹൃത്ത് ഫെനി നൈനാനെതിരെ കേസ്
അതിജീവിതയ്ക്കെതിരായ സൈബർ അധിക്ഷേപം; രാഹുൽ മാങ്കൂട്ടത്തിലിന്റെ സുഹൃത്ത് ഫെനി നൈനാനെതിരെ കേസ്
  • പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ സുഹൃത്ത് ഫെനി നൈനാനെതിരെ സൈബർ കേസെടുത്തു

  • അതിജീവിതയുടെ വാട്സ്ആപ്പ് ചാറ്റ് സ്ക്രീൻഷോട്ടുകൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചതിനെ തുടർന്നാണ് കേസ്

  • രാഹുലിനെതിരെ പീഡന പരാതി നൽകിയ യുവതികൾക്ക് ഫെനി നൈനാൻ പണം അയക്കാൻ നിർദേശിച്ചതായി മൊഴി

View All
advertisement