• HOME
  • »
  • NEWS
  • »
  • sports
  • »
  • 'സെമിയില്‍ കിവികള്‍ക്കെതിരെ നേടിയ ആ ഒരു റണ്ണിന്റെ വില'; റണ്‍വേട്ടക്കാരില്‍ രോഹിത് ഒന്നാമനായത് ഒരു റണ്ണിന്

'സെമിയില്‍ കിവികള്‍ക്കെതിരെ നേടിയ ആ ഒരു റണ്ണിന്റെ വില'; റണ്‍വേട്ടക്കാരില്‍ രോഹിത് ഒന്നാമനായത് ഒരു റണ്ണിന്

9 ഇന്നിങ്‌സുകളില്‍ നിന്ന് 648 റണ്‍സാണ് രോഹിത് ശര്‍മ സ്വന്തമാക്കിയത്

rohit

rohit

  • News18
  • Last Updated :
  • Share this:
    ലോഡ്‌സ്: ഇംഗ്ലണ്ട് ലോകകപ്പിന്റെ സെമി ഫൈനലില്‍ ന്യൂസീലന്‍ഡിനോട് 18 റണ്‍സിന്റെ തോല്‍വി വഴങ്ങിയാണ് ഇന്ത്യ പുറത്താകുന്നത്. മത്സരത്തില്‍ ആദ്യ മൂന്ന് ബാറ്റ്‌സ്മാരും ഒരു റണ്‍സിന് പുറത്തായതായിരുന്നു ഇന്ത്യയുടെ തിരിച്ചടിയുടെ പ്രധാന കാരണം. മത്സരത്തില്‍ നാലു പന്തില്‍ ഒരു റണ്‍സുമായാണ് ലോകകപ്പിലെ ടോപ്പ്‌സ്‌കോററായ രോഹിത് ശര്‍മ പുറത്താകുന്നത്. അന്ന് ആ ഒരു റണ്‍സിന് ഇന്ത്യന്‍ ടോട്ടലില്‍ വലിയ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞില്ലെങ്കിലും ആ റണ്ണിന്റെ പിന്‍ബലത്തില്‍ താരത്തിന് ലോകകപ്പിലെ റണ്‍വേട്ടക്കാരനാകാന്‍ കഴിഞ്ഞു.

    9 ഇന്നിങ്‌സുകളില്‍ നിന്ന് 648 റണ്‍സാണ് രോഹിത് ശര്‍മ സ്വന്തമാക്കിയത്. രണ്ടാം സ്ഥാനത്തുള്ള ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ നേടിയത് 10 മത്സരങ്ങളില്‍ നിന്ന് 647 റണ്‍സും. ഇംഗ്ലണ്ടിനെതിരായ സെമി മത്സരത്തില്‍ 9 റണ്‍സാണ് വാര്‍ണറിന് നേടാന്‍ കഴിഞ്ഞത് 11 പന്തില്‍ 9 റണ്‍സെടുത്ത താരത്തെ ക്രിസ് വോക്‌സാണ് വീഴ്ത്തിയത്.

    Also Read: 'കിവികളെ തോല്‍പ്പിച്ചത് അംപയര്‍മാരുടെ പിഴവോ? ആ ഓവര്‍ ത്രോയില്‍ അനുവദിക്കേണ്ടിയിരുന്നത് 5 റണ്‍സ്'; വിവാദം കത്തുന്നു

    സെമിയില്‍ ഇംഗ്ലണ്ടിനോട് എട്ടുവിക്കറ്റിന്റെ തോല്‍വി ഏറ്റുവാങ്ങി ഓസീസ് പുറത്തായതോടെ രോഹിത്തിന്റെ ടോട്ടലിനെ മറികടക്കാന്‍ താരങ്ങളില്ലാതെയാവുകയായിരുന്നു. മൂന്നാം സ്ഥാനത്തുള്ള ഷാകിബ് അല്‍ ഹസന്റെ ബംഗ്ലാദേശിന് സെമിയില്‍ കടക്കാനും കഴിഞ്ഞിരുന്നില്ല. 8 മത്സരങ്ങളില്‍ നിന്ന് 606 റണ്‍സാണ് താരം നേടിയത്.

    First published: