ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍: ഇന്ത്യയ്ക്കിന്ന് ആദ്യ പോരാട്ടം
Last Updated:
അബുദാബി: ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ഇന്ത്യക്കിന്ന് ആദ്യ മത്സരം. ഇന്ത്യന്‍ സമയം രാത്രി 7 മണിക്ക് തായ്‌ലന്‍ഡുമായാണ് ഇന്ത്യയുടെ മത്സരം. എട്ടു വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഇന്ത്യ ഏഷ്യന്‍ കപ്പിനിറങ്ങുന്നത്. 1964ല്‍ റണ്ണര്‍ അപ്പായ ഇന്ത്യക്ക് അതിന് ശേഷം പങ്കെടുത്ത രണ്ട് പതിപ്പിലും ഒരൊറ്റ മത്സരം പോലും ജയിക്കാനായിരുന്നില്ല. എന്നാല്‍ തയ്യാറെടുപ്പിനായി നേരത്തെ തന്നെ എമറൈറ്റ്‌സുകളില്‍ എത്തിയ സുനില്‍ ഛേത്രിയും സംഘവും ഇത്തവണ പ്രതീക്ഷയിലാണ്.
കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് ഇന്ത്യന്‍ ഫുട്‌ബോളിന് ഏറെ മുന്നേറാനായെന്നതും ഇന്ത്യയുടെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നു. 2015ല്‍ ലോക റാങ്കിംഗില്‍ 173 ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഇപ്പോള്‍ 97 ാം സ്ഥാനത്താണ്. യുഎഇ, തായ്‌ലന്‍ഡ്, ബഹ്‌റൈന്‍ എന്നിവര്‍ക്കൊപ്പം എ ഗ്രൂപ്പിലാണ് ഇന്ത്യ.
Also Read: ആരാധകരുടെ പാട്ടിന് മൈതാനത്ത് ചുവടുവെച്ച് പാണ്ഡ്യ
ഗ്രൂപ്പില്‍ ലോകറാങ്കിങില്‍ ഇന്ത്യയേക്കാള്‍ മുന്നിലുള്ളത് യുഎഇ മാത്രം. ആദ്യ മത്സരത്തിലെ എതിരാളികളായ തായ്‌ലന്‍ഡ് റാങ്കിംഗില്‍ 118 ാം സ്ഥാനത്താണ്. സമീപകാലത്ത് ഏറെ മുന്നേറ്റമുണ്ടാക്കിയ ഏഷ്യന്‍ ടീമാണെങ്കിലും ഒടുവില്‍ നടന്ന സുസുക്കി കപ്പില്‍ തായ്‌ലന്‍ഡ് സെമിയില്‍ പുറത്തായിരുന്നു. 12 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഏഷ്യന്‍ കപ്പിന് യോഗ്യത നേടുന്നതെങ്കിലും ഇന്ത്യയേക്കാള്‍ കൂടുതല്‍ തവണ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുത്ത ചരിത്രമുണ്ട് തായ്‌ലന്‍ഡിന് .
advertisement
എതിര്‍ഗോള്‍ വല ചലിപ്പിക്കാന്‍ മുന്നേറ്റ നിര ബുദ്ധിമുട്ടുന്നതാണ് ഇന്ത്യയെ അലട്ടുന്ന പ്രധാന പ്രശ്‌നം. അമിത ഭാരം സുനില്‍ ഛേത്രിയെ തളര്‍ത്തുമോയെന്നും ആശങ്കയുണ്ട്. അതേസമയം പ്രതിരോധ നിര ഫോമിലാണെന്നത് ആശ്വാസം നല്‍കുന്നു. ആഷിഖ് കുരുണിയനും അനസ് എടത്തൊടികയുമാണ് ടീമിലെ മലയാളികള്‍. ഏഷ്യന്‍ കപ്പിലേക്കുള്ള മടങ്ങി വരവ് നീലപ്പട ജയത്തോടെ ആഘോഷിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 06, 2019 4:58 PM IST