ദക്ഷിണാഫ്രിക്കയെ 106 റൺസിന് എറിഞ്ഞൊതുക്കി; അഫ്ഗാനിസ്ഥാന് 26 ഓവറിൽ ചരിത്ര വിജയം
- Published by:Nandu Krishnan
- news18-malayalam
Last Updated:
അന്താരാഷ്ട്ര ക്രിക്കറ്റിൽ ആദ്യമായാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരെ അഫ്ഗാനിസ്ഥാൻ വിജയം നേടുന്നത്
കരുത്തൻമാരായ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ചരിത്ര ജയം നേടി അഫ്ഗാനിസ്ഥാൻ. ഇരു രാജ്യങ്ങളും തമ്മിലുള്ള പരമ്പരയിലെ ആദ്യ മത്സരത്തിൽ ആറ് വിക്കറ്റിനാണ് അഫ്ഗാനിസ്ഥാൻ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത്.അന്താരാഷ്ട്ര ക്രിക്കറ്റിൽ ആദ്യമായാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരെ അഫ്ഗാനിസ്ഥാൻ വിജയക്കൊടി പാറിക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ വെറും 106 റൺസിന് എറിഞ്ഞൊതുക്കിയ അഫ്ഗാനിസ്ഥാൻ മറുപടി ബാറ്റിംഗിൽ 26 ഓവറിൽ ലക്ഷ്യം കണ്ടു.
നാല് വിക്കറ്റെടുത്ത അഫ്ഗാൻ താരം ഫസൽഹഖ് ഫറൂഖിയാണ് ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് നിരയെ തകർത്തത്. അല്ല ഗസൻഫർ മൂന്നും റാഷിദ് ഖാൻ രണ്ടും വിക്കറ്റ് വീഴ്തി ദക്ഷിണാഫ്രിക്കയുടെ പതനം ഉറപ്പിച്ചു. വിയാൻ മുൾഡറുടെ അർദ്ധസെഞ്ചുറി പ്രകടനം ദക്ഷിണാഫ്രിക്കയെ മൂന്നടക്കം കടത്തി. ദക്ഷിണാഫ്രിക്കൻ താരങ്ങളായ ഫോർട്ടുയിൻ 16 ഉം ടോണി ഡി സോർസി 11 ഉം റൺസെടുത്തു. ബാക്കിയാർക്കും ബാറ്റിംഗിൽ ഒന്നും ചെയ്യാനായില്ല. 36 റൺസ് ആയപ്പോഴേക്കും ദക്ഷിണ്ഫ്രിക്കയുടെ 7 ബാറ്റ്സ്മാൻമാരാണ് കൂടാരം കേറിയത്.
advertisement
മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാന്റെ റഹുമാനുള്ള ഗുർബാസിന്റെ (0) വിക്കറ്റ് ആദ്യ ഓവറിൽ തന്നെ നഷ്ടമായി. പിന്നാലെ റഹ്മത് ഷായും കൂടാരം കയറി. റിയാസ് ഹസൻ (16), ഹഷ്മത്തുള്ള ഷാഹിദി (16) എന്നിവരും പുറത്തായതോടെ അഫ്ഗാനിസ്ഥാൻ 60-4 എന്ന നിലയിൽ പരുങ്ങലിലായി. എന്നാൽ അഞ്ചാം വിക്കറ്റിൽ അസ്മത്തുള്ള ഒമർസായി(25), ഗുൽബാദുൻ നയിബ് (34) എന്നിവരുടെ കൂട്ടുകെട്ട് അഫ്ഗാനെ ചരിത്ര വിജയത്തില്ക്ക് എത്തിക്കുകയായിരുന്നു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
September 19, 2024 4:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ദക്ഷിണാഫ്രിക്കയെ 106 റൺസിന് എറിഞ്ഞൊതുക്കി; അഫ്ഗാനിസ്ഥാന് 26 ഓവറിൽ ചരിത്ര വിജയം