ഒളിംപിക്ക് മെഡൽ നേട്ടം; അമൻ ഷെരാവത്തിന് സ്ഥാനക്കയറ്റം നൽകി റെയിൽവേ
- Published by:Nandu Krishnan
- news18-malayalam
Last Updated:
ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (ഒ.എസ്.ഡി ) തസ്തികയിലേക്കാണ് അമൻ ഷെരാവത്തിന് ഉത്തര റെയിൽവേ സ്ഥാനക്കയറ്റം നൽകിയത്
പാരീസ് ഒളിംപിക്സിലെ മെഡൽ നേട്ടത്തിന് പിന്നാലെ ഗുസ്തി താരം അമൻ ഷെരാവത്തിന് ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (ഒ.എസ്.ഡി ) തസ്തികയിലേക്ക് സ്ഥാനക്കയറ്റം നൽകി ഉത്തര റെയിൽവേ. ഉത്തര റെയിൽവേ ആസ്ഥാനത്ത് കൂടിയ യോഗത്തിൽ അമൻ ഷെരാവത്തിനെ ജനറൽ മാനേജർ ശോഭൻ ചൌധരി അഭിനന്ദിച്ചു. ഉത്തര റെയിൽവേ പ്രിൻസിപ്പൽ ചീഫ് പേഴ്സണൽ ഓഫീസർ സുജിത്ത് കുമാർ മിശ്ര പ്രമോഷൻ ലെറ്റർ അമൻ ഷെരാവത്തിന് കൈമാറി.
പുരുഷൻമാരുടെ 51 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിലാണ് 21കാരനായ അമാൻ വെങ്കല ഡൽ നേട്ടം സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ ഒളിംപിക് മെഡൽ ജേതാവെന്ന നേട്ടവും അമാൻ സ്വന്തമാക്കി.
പുരുഷൻമാരുടെ 50 മീറ്റർ റൈഫിൾ ത്രീ പൊസിഷൻ വിഭാഗത്തിൽ ഇന്ത്യക്ക് വേണ്ടി വെങ്കല മെഡൽ നേടിയ മഹാരാഷ്ട്ര സ്വദേശി സ്വപ്നിൽ കുസാലെയ്ക്ക് റെയിൽ വെ ഡബിൾ പ്രമോഷൻ നൽകിയിരുന്നു. ടി.ടി ഇ ആയിരുന്ന സ്വപ്നിലിനെ മുംബൈയിലെ സ്പോർട്സ് സെല്ലിലെ റെയിൽവേയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ആയാണ് സ്ഥാനക്കയറ്റം നൽകിയത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
August 15, 2024 2:11 PM IST