'ഇഷ്ടമുള്ള കാറ് എടുത്തോ'; ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ ദിവസക്കൂലിക്കാരന് ആനന്ദ് മഹീന്ദ്രയുടെ ഓഫർ
- Published by:Naseeba TC
- news18-malayalam
Last Updated:
താരത്തിനെ ബന്ധപ്പെടാനുള്ള നമ്പർ തരണമെന്നും കുടുംബത്തിന് ആവശ്യമായ വാഹനം നൽകാൻ തയ്യാറാണെന്നും ആനന്ദ് മഹീന്ദ്ര അറിയിച്ചു
ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ താരത്തിന് കാർ വാഗ്ദാനം ചെയ്ത് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. ഗെയിംസിൽ 35 കിലോമീറ്റർ റേസ്-വാക്കിംഗ് മത്സരത്തിൽ വെങ്കല മെഡൽ നേടിയ ഉത്തർപ്രദേശ് സ്വദേശി രാം ബാബുവിനാണ് മഹീന്ദ്രയുടെ ഇഷ്ടമുള്ള കാർ തിരഞ്ഞെടുക്കാനുള്ള ഓഫർ ആനന്ദ് മഹീന്ദ്ര നൽകിയത്.
ദിവസക്കൂലിക്കാരനായ രാം ബാബു പല വെല്ലുവിളികൾ അതിജീവിച്ചാണ് ഇന്ത്യയ്ക്കായി മെഡൽ നേടിയത്. രാം ബാബുവിനെ അഭിനന്ദിച്ച് ആനന്ദ് മഹീന്ദ്ര സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പിലാണ് വാഗ്ദാനം നൽകിയത്. കൂടാതെ, രാം ബാബുവിന് എല്ലാവിധ പിന്തുണയും ആനന്ദ് മഹീന്ദ്ര വാഗ്ദാനം ചെയ്തിട്ടുണ്ട്. താരത്തിനെ ബന്ധപ്പെടാനുള്ള നമ്പർ തരണമെന്നും കുടുംബത്തിന് ആവശ്യമായ വാഹനം നൽകാൻ തയ്യാറാണെന്നും ആനന്ദ് മഹീന്ദ്ര അറിയിച്ചു.
Also Read- നീലക്കടലിൽ മുങ്ങി പച്ചപ്പട; ലോകകപ്പിൽ ഇന്ത്യ തുടർച്ചയായ എട്ടാം തവണയും പാകിസ്ഥാനെ കീഴടക്കി
ഉത്തർപ്രദേശിലെ സോൻഭദ്ര ജില്ലയിൽ ജനിച്ച രാം ബാബു കുടുംബം പുലർത്താൻ നിരവധി ജോലികൾ ചെയ്യുന്നതിനിടയിലാണ് ഗെയിംസിനായി തെറ്റിദ്ധരിച്ചത്. മാതാപിതാക്കളും മൂന്ന് സഹോദരിമാരും അടങ്ങുന്ന കുടുംബത്തിന്റെ ആശ്രയം കൂടിയായിരുന്നു രാം ബാബു. കുടുംബം പുലർത്തുന്നതിനായുള്ള പണം കണ്ടെത്തിയ ശേഷം പരിശീലനത്തിനുള്ള തുകയ്ക്കായി മറ്റ് ജോലികളും രാം ബാബു ചെയ്തിരുന്നു. ഹോട്ടലിൽ വെയിറ്ററായി ജോലി ചെയ്തു. ഒപ്പം മഹാത്മാ ഗാന്ധി നാഷണൽ റൂറൽ എംപ്ലോയ്മെന്റ് ഗ്യാരണ്ടി ആക്ട് (MGNREGA) ൽ കോവിഡ് കാലത്ത് ദിവസക്കൂലിക്കാരനായി ജോലി ചെയ്തു.
advertisement
Daily wage worker to Asian Games Medallist. Unstoppable courage & determination. Please give me his contact number @thebetterindia I’d like to support his family by giving them any tractor or pickup truck of ours they want. pic.twitter.com/ivbI9pzf5F
— anand mahindra (@anandmahindra) October 14, 2023
advertisement
ജീവിതത്തിൽ ചെയ്യാത്ത ജോലികളില്ലെന്നാണ് 24 കാരനായ രാം ബാബു പറയുന്നത്. വരാണസിയിൽ വെയിറ്ററായതു മുതൽ സ്വന്തം ഗ്രാമത്തിൽ പിതാവിനൊപ്പം MGNREGA പദ്ധതി പ്രകാരം റോഡ് നിർമ്മാണത്തിനായി കുഴികൾ കുഴിക്കുന്നത് വരെ ജീവിതത്തിൽ സാധ്യമായതെല്ലാം ചെയ്തിട്ടുണ്ടെന്ന് രാം ബാബു പറയുന്നു.
തന്റെ കായിക സ്വപ്നങ്ങൾക്ക് പിന്തുണ നൽകാനുള്ള സാമ്പത്തിക ശേഷി കുടുംബത്തിനുണ്ടായിരുന്നില്ല. അതിനാൽ പരിശീലനത്തിനും ഭക്ഷണത്തിനും വേണ്ടി മാത്രം പാർട്ട്ടൈം ആയി ജോലി ചെയ്തു. വെയിറ്ററായുള്ള ജീവിതം നിരാശപ്പെടുത്തുന്നതായിരുന്നുവെന്നും യാതൊരു ബഹുമാനവും ആളുകളിൽ നിന്ന് ലഭിക്കില്ലെന്നും രാം ബാബു.
advertisement
വരാണസിയിൽ വെയിറ്ററായി ജോലി ചെയ്യുമ്പോഴാണ് പരിശീലകനായ ചന്ദ്രബഹൻ യാദവിനെ കണ്ടുമുട്ടുന്നത്. നാഷണൽ റേസ് വാക്ക് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടി പൂനെയിലെ ആർമി സ്‌പോർട്‌സ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഇടം നേടി.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
October 14, 2023 9:05 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'ഇഷ്ടമുള്ള കാറ് എടുത്തോ'; ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ ദിവസക്കൂലിക്കാരന് ആനന്ദ് മഹീന്ദ്രയുടെ ഓഫർ