'നിങ്ങൾ നെതർലൻഡ്സിനെ സഹായിക്കാൻ ശ്രമിക്കുകയാണോ'? മാധ്യമങ്ങളോട് ദേഷ്യപ്പെട്ട് അർജന്‍റീന കോച്ച്

Last Updated:

ടീമിനുള്ളിലെ വിവരങ്ങൾ പുറത്തുപോകുന്നതിലുള്ള അനിഷ്ടം പ്രകടിപ്പിച്ച് അർജന്‍റീന കോച്ച് സ്കലോണി രംഗത്തെത്തി

നെതർലൻഡ്സിനെതിരായ നിർണായക ക്വാർട്ടർഫൈനൽ പോരാട്ടത്തിന് തയ്യാറെടുക്കുകയാണ് അർജന്‍റീന ടീം. എന്നാൽ ടീമിനെ പ്രതിസന്ധിയിലാക്കി പ്രധാന താരങ്ങൾക്ക് പരിക്കേറ്റെന്ന വാർത്ത കഴിഞ്ഞ ദിവസം മുതൽ പ്രചരിക്കുന്നുണ്ട്. ടീമിനുള്ളിലെ വിവരങ്ങൾ പുറത്തുപോകുന്നതിലുള്ള അനിഷ്ടം പ്രകടിപ്പിച്ച് അർജന്‍റീന കോച്ച് സ്കലോണി രംഗത്തെത്തി. മാധ്യമപ്രവർത്തകരോട് രോഷത്തോടെയാണ് സ്കലോണി പ്രതികരിച്ചത്. ‘നിങ്ങൾ നെതർലൻഡ്സിനെ സഹായിക്കാൻ ശ്രമിക്കുകയാണോ’? എന്നാണ് അർജന്‍റീന കോച്ചിന്‍റെ ചോദ്യം.
ക്വാർട്ടർ ഫൈനൽ മത്സരത്തിനുള്ള അർജന്റീനയുടെ തയ്യാറെടുപ്പുകൾക്കിടെ റോഡ്രിഗോ ഡി പോളിന് പരിക്കേറ്റുവെന്നും മത്സരം നഷ്ടമാകുമെന്നുള്ള റിപ്പോർട്ടുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നത്, അതേസമയം പരിക്കുള്ള എഞ്ചൽ ഡി മരിയയും ക്വാർട്ടറിൽ കളിച്ചേക്കില്ലെന്ന് വാർത്തകളുണ്ട്.
കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തിനിടെ സ്കലോണി മാധ്യമങ്ങളോട് രൂക്ഷമായാണ് പ്രതികരിച്ചത്. “ഞങ്ങളുടെ പരിശീലന സെഷൻ മൈതാനത്തിനകത്താണ്, എന്തുകൊണ്ടാണ് നിങ്ങൾ ഡി പോളിനെക്കുറിച്ച് എന്നോട് ചോദിക്കുന്നത്? നിങ്ങൾ നെതർലാൻഡിനെ സഹായിക്കാൻ ശ്രമിക്കുകയാണോ? മാധ്യമങ്ങളിൽ വിവരങ്ങൾ ചോരുമ്പോൾ അത് നമുക്ക് നല്ലതല്ല” സ്കലോണി പറഞ്ഞു.
advertisement
“ഒരു പരിശീലന സെഷൻ കൂടിയുണ്ട്, റോഡ്രിഗോയ്ക്കും [ഡി മരിയ]ക്കും കളിക്കാൻ കഴിയുമോ ഇല്ലയോ എന്ന് ഞങ്ങൾ നോക്കും. അവരുടെ ശാരീരികക്ഷമത മെച്ചപ്പെടുന്നതിനെ ആശ്രയിച്ചിരിക്കും കാര്യങ്ങൾ. 100 ശതമാനം പുറത്തെടുക്കുന്നവരെയാണ് കളിപ്പിക്കാനാകുക”.
ഡി മരിയയും ഡി പോളും ഹോളണ്ടിനെതിരായ മത്സരത്തിൽ നിന്ന് വിട്ടുനിൽക്കുകയാണെങ്കിൽപ്പോലും, എതിരാളികളെ ഭീഷണിപ്പെടുത്താൻ തങ്ങൾക്ക് മതിയായ താരനിരയുണ്ടെന്നാണ് അർജന്‍റീന ക്യാംപ് പറയുന്നത്. ലയണൽ മെസ്സി, ജൂലിയൻ അൽവാരസ്, ലൗട്ടാരോ മാർട്ടിനെസ്, പാപ്പു ഗോമസ് എന്നിവരെല്ലാം അവസാന എട്ടിലെ പോരാട്ടത്തിന് പൂർണ സജ്ജരാണ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
'നിങ്ങൾ നെതർലൻഡ്സിനെ സഹായിക്കാൻ ശ്രമിക്കുകയാണോ'? മാധ്യമങ്ങളോട് ദേഷ്യപ്പെട്ട് അർജന്‍റീന കോച്ച്
Next Article
advertisement
Horoscope January 19 | ഉയർച്ച താഴ്ചകളും മാനസിക സമ്മർദ്ദവും നേരിടേണ്ടി വന്നേക്കാം : ഇന്നത്തെ രാശിഫലം അറിയാം
Horoscope January 19 | ഉയർച്ച താഴ്ചകളും മാനസിക സമ്മർദ്ദവും നേരിടേണ്ടി വന്നേക്കാം : ഇന്നത്തെ രാശിഫലം അറിയാം
  • കുംഭം രാശിക്കാർക്ക് ഇന്ന് അനുകൂലതയും വ്യക്തിപരമായ വളർച്ചയും ലഭിക്കും

  • മീനം രാശിക്കാർക്ക് മാനസിക സമ്മർദ്ദവും വെല്ലുവിളികളും നേരിടും.

  • തുറന്ന ആശയവിനിമയവും പോസിറ്റീവ് മനോഭാവവും മികച്ച മാറ്റങ്ങൾ നൽകും

View All
advertisement