Covid 19 | 130 കോടി ജനങ്ങളുള്ള മഹാരാജ്യത്ത് മൂന്നുമാസത്തിനിടെ മരണം 1000; ഇന്ത്യ എന്താണ് ചെയ്യുന്നത്?

Covid 19 | മറ്റ് വികസിത രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണവും മരണനിരക്കും കുറവാണ്. ഇന്ത്യ സ്വീകരിച്ച ഏതൊക്കെ നടപടികളാണ് ഫലം കണ്ടത്?

News18 Malayalam | news18-malayalam
Updated: April 30, 2020, 11:43 PM IST
Covid 19 | 130 കോടി ജനങ്ങളുള്ള മഹാരാജ്യത്ത് മൂന്നുമാസത്തിനിടെ മരണം 1000;  ഇന്ത്യ എന്താണ് ചെയ്യുന്നത്?
News18
  • Share this:
ഒരു മാസം മുമ്പ്, കൃത്യമായി പറഞ്ഞാൽ മാർച്ച് 30, ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകളുടെ എണ്ണം ഏറിവരുന്നു. അമേരിക്ക പോലെയുള്ള രാജ്യങ്ങളുടെ സ്ഥിതിവെച്ച് ഇന്ത്യയുടെ ഭാവി എന്താകുമെന്ന ആശങ്ക ശക്തമായി.

ദശലക്ഷക്കണക്കിന് കൊറോണ വൈറസ് കേസുകൾ രാജ്യത്ത് പ്രതീക്ഷിക്കാമെന്ന് വിദഗ്ദ്ധർ പ്രവചിച്ചു. രാജ്യത്തെ മോശം ആരോഗ്യ സംവിധാനത്തെ തകർക്കുംവിധത്തിൽ കോവിഡ് പടർന്നുപിടിക്കുമെന്നും അതിനെ നേരിടാൻ ഇന്ത്യ തയ്യാറാകേണ്ടതുണ്ടെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകി. ഇന്ത്യയിലെ ചേരികളിലൂടെ വൈറസ് കാട്ടുതീ പോലെ പടരുമെന്നാണ് മുന്നറിയിപ്പ്. അവിടെ താമസക്കാർ ഇടുങ്ങിയ സ്ഥലങ്ങളിൽ താമസിക്കുന്നു, അടിസ്ഥാന ശുചിത്വം പലപ്പോഴും ലഭ്യമല്ല.

എന്നാൽ ഇതുവരെയുള്ള സ്ഥിതി പരിശോധിച്ചാൽ, ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യം കോവിഡ് വ്യാപനത്തിന്‍റെ കാര്യത്തിൽ ഏറ്റവും മോശം അവസ്ഥ ഒഴിവാക്കിയതായി തോന്നുന്നു.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച വരെ, ഇന്ത്യയിൽ 31,360 പേരിലാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. മരണം 1,008 എണ്ണം ആകുകയും ചെയ്തു. അതായത് ഒരു ദശലക്ഷത്തിൽ 0.76 മരണങ്ങളാണ് ഇവിടെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
അമേരിക്കയുമായി താരതമ്യപ്പെടുത്തിയാൽ അവിടെ ഒരു ദശലക്ഷത്തിൽ മരണങ്ങൾ 175 ൽ കൂടുതലാണ്.
കോവിഡ് -19 ന്റെ വ്യാപനം തടയുന്നതിനായി രാജ്യവ്യാപകമായി ലോക്ക്ഡൌൺ ഏർപ്പെടുത്തിയതാണ് ഇന്ത്യയിൽ രോഗവ്യാപനം കുറയാൻ കാരണമെന്ന് ചില വിദഗ്ധർ പറയുന്നു.

“പ്രശ്നം രൂക്ഷമാകുന്നതുവരെ ഇന്ത്യ കാത്തിരുന്നില്ല,” ഏപ്രിൽ 14 ന് രാജ്യത്ത് 21 ദിവസത്തെ രാജ്യവ്യാപക ലോക്ക്ഡൌൺ മെയ് 3 വരെ നീട്ടിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. “പ്രശ്നം പ്രത്യക്ഷപ്പെട്ടയുടൻ ഞങ്ങൾ വേഗത്തിലുള്ള തീരുമാനങ്ങൾ എടുത്തുകൊണ്ട് ഇത് നിർത്താനാണ് ശ്രമിച്ചത്. അത്തരം പെട്ടെന്നുള്ള തീരുമാനങ്ങൾ എടുത്തില്ലായിരുന്നുവെങ്കിൽ എന്താകുമായിരുന്നുവെന്ന് എനിക്ക് ഊഹിക്കാനാവില്ല.
എന്നാൽ ഇന്ത്യയുടെ എണ്ണത്തിന് പിന്നിലെ യാഥാർത്ഥ്യം കൂടുതൽ സങ്കീർണ്ണമാണ് - പരിശീലനം, ഗവേഷണം, നയവികസനം എന്നിവയിൽ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന പബ്ലിക് ഹെൽത്ത് ഫൌണ്ടേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് ശ്രീനാഥ് റെഡ്ഡി പറയുന്നത് ശ്രദ്ധിക്കൂ, “ഈ റൗണ്ടിലെങ്കിലും, ഭയപ്പെടുന്നത്രയും നാശനഷ്ടങ്ങൾ വരുത്താൻ വൈറസിന് കഴിഞ്ഞിട്ടില്ലെന്ന് തോന്നുന്നു.".

മോദിയുടെ തീരുമാനങ്ങൾ എത്ര വേഗത്തിലായിരുന്നു?

മാർച്ച് 24 ന് മോദി രാജ്യം മൂന്നാഴ്ചത്തെ ലോക്ക്ഡൌണിലേക്ക് പോകുകയാണെന്ന് പ്രഖ്യാപിച്ചു.
അതിന്റെ തോത് അഭൂതപൂർവമായിരുന്നു. ഇന്ത്യയിൽ 1.3 ബില്യൺ ജനസംഖ്യയുണ്ട്, വലിയ ജനസംഖ്യയുള്ള രാജ്യങ്ങളിൽ ചൈന നഗരവ്യാപകമായാണ് ലോക്ക്ഡൌൺ ഏർപ്പെടുത്തിയിരുന്നത്, എന്നാൽ രാജ്യവ്യാപകമായി അടച്ചിടുകയാണ് ഇന്ത്യ ചെയ്തത്.

ഉയർന്ന നിലയിലുള്ള തീരുമാനമായിരുന്നു അത്. ലോക്ക്ഡൌണിലേക്ക് പോകുന്നത് ദശലക്ഷക്കണക്കിന് ദൈനംദിന വേതന തൊഴിലാളികൾക്ക് വരുമാനം നഷ്‌ടപ്പെടാനിടയാകും. എന്നാൽ ലോക്ക്ഡൌൺ ഏർപ്പെടുത്താതിരിക്കുന്നത് ഇന്ത്യയുടെ ആരോഗ്യ പരിരക്ഷാ സംവിധാനത്തെ ബാധിക്കും. സാമൂഹിക അകലം പാലിക്കാതെയിരുന്നാൽ ജൂൺ മാസത്തോടെ ഇന്ത്യയിൽ ഏകദേശം 150 ദശലക്ഷം ആളുകൾക്ക് രോഗം ബാധിക്കുമെന്നായിരുന്നു വിദഗ്ദ്ധർ നൽകിയ മുന്നറിയിപ്പ്. ലോക്ക്ഡൌൺ ആയിരുന്നില്ലെങ്കിൽ രാജ്യത്ത് ഇപ്പോൾ ഒരു ലക്ഷത്തിലധികം കേസുകൾ ഉണ്ടാകുമായിരുന്നുവെന്ന് ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥർ പറയുന്നു.

താരതമ്യേന വേഗത്തിൽ ഇന്ത്യ ലോക്ക്ഡൌണിലേക്ക് നീങ്ങി - 519 കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തപ്പോഴാണ് ഇത് പ്രഖ്യാപിച്ചത്.

അതേസമയം കോവിഡ് നാശം വിതച്ച ഇറ്റലിയിൽ 9200 കേസുകൾ റിപ്പോർട്ട് ചെയ്തപ്പോഴാണ് ലോക്ക്ഡൌണിലേക്ക് പോയത്. യുകെ ലോക്ക്ഡൌൺ പ്രഖ്യാപിച്ചത് 6,700 കേസുകൾ റിപ്പോർട്ട് ചെയ്തപ്പോഴാണ്.

കോവിഡ് ബാധിതരുടെ എണ്ണം കുറവാണെങ്കിൽ പോലും ഉടനടി ലോക്ക്ഡൗൺ ഏർപ്പെടുത്താനുള്ള തീരുമാനം കോൺ‌ടാക്റ്റ് നിരക്കുകൾ‌ ഗണ്യമായി കുറയ്‌ക്കാൻ സഹായിച്ചുവെന്ന് വാഷിങ്ടണിലും ന്യൂഡൽഹിയിലുമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ ഡിസീസ് ഡൈനാമിക്സ്, ഇക്കണോമിക്സ് & പോളിസി ഡയറക്ടർ രമണൻ ലക്ഷ്മിനാരായണൻ പറഞ്ഞു.

പൂട്ടിയിടലിലെ ആശങ്കകൾ

പൂട്ടിയിട്ടതിനെത്തുടർന്ന്, ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികൾ ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ നിന്ന് പുറത്തുപോകാൻ ശ്രമിച്ചു. കുടിയേറ്റക്കാർക്ക് വൈറസ് പടരുമെന്ന ആശങ്ക ഉടലെടുത്തു, ഉത്തർപ്രദേശിലെ ചില ഉദ്യോഗസ്ഥർ മടങ്ങിവരുന്ന തൊഴിലാളികളെ അണുനാശിനി തളിക്കുക പോലും ചെയ്തു - കൊറോണ വൈറസ് നിയന്ത്രിക്കുന്നതിനുള്ള ഫലപ്രദമല്ലാത്ത സമീപനമായിരുന്നു ഇത്

ലോക്ക്ഡൌൺ ആരംഭിച്ച് ഒരാഴ്ച കഴിഞ്ഞപ്പോൾ മുംബൈയിലെ ചേരികളിൽ കൊറോണ വൈറസ് ബാധിച്ച് രണ്ട് പേർ മരിച്ചു. രണ്ടാമത്തെ മരണത്തെത്തുടർന്ന്, ഇയാളുടെ കുടുംബാംഗങ്ങളിൽ പലരെയും പരിശോധനയ്ക്ക് വിധേയമാക്കുകയും ക്വാറന്റിനിലാക്കുകയും ചെയ്തു. 300 വീടുകളും 90 ഷോപ്പുകളുമുള്ള ഒരു ബ്ലോക്ക് അടച്ചുപൂട്ടി.
Best Performing Stories:'ഹിന്ദുക്കളെ യുഎഇയിൽ വേണ്ടെന്ന് പറഞ്ഞാൽ ഇന്ത്യക്കാരുടെ പ്രതികരണം എന്താവും?' ഷാർജ രാജകുടുംബാംഗം [NEWS]മുഴുവൻ പ്രതിഫലവും ഉപേക്ഷിച്ച് മുകേഷ് അംബാനി; റിലയൻസ് 15 ലക്ഷം രൂപയിൽ താഴെയുള്ളവരുടെ ശമ്പളം വെട്ടിക്കുറയ്ക്കില്ല [NEWS]തമിഴ്നാട്ടിൽ നിന്നും ഓട്ടോറിക്ഷയിൽ കൊല്ലത്ത്; 62കാരി ഇരുസംസ്ഥാനങ്ങളുടെയും അതിർത്തി കടന്നത് ഒരു രേഖയുമില്ലാതെ [NEWS]

വേഗത്തിലുള്ള നടപടികൾ


ലോക്ക്ഡൌൺ ഏർപ്പെടുത്തുമ്പോഴേക്കും ഇന്ത്യ മറ്റ് നടപടികൾ സ്വീകരിച്ചിരുന്നു. മാർച്ച് 11 ന് ഇന്ത്യ എല്ലാ ടൂറിസ്റ്റ് വിസകളും താൽക്കാലികമായി നിർത്തിവച്ചു, കഴിഞ്ഞ ഏതാനും ആഴ്ചകളായി ലോകത്തെ ഏറ്റവും കൂടുതൽ ബാധിച്ച പ്രദേശങ്ങളിൽ നിന്നുവന്ന എല്ലാ യാത്രക്കാരും കുറഞ്ഞത് 14 ദിവസത്തേക്ക് ക്വാറന്റീനിൽ തുടരണമെന്ന് പ്രഖ്യാപിച്ചു. മാർച്ച് 22 മുതൽ എല്ലാ അന്താരാഷ്ട്ര വാണിജ്യ വിമാനങ്ങളും ഇന്ത്യയിൽ ഇറങ്ങുന്നത് നിരോധിക്കുകയും രാജ്യത്തെ എല്ലാ പാസഞ്ചർ ട്രെയിൻ സർവീസുകളും താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തു.

അതേസമയം ചൈന, ഇറാൻ പോലെയുള്ള രാജ്യങ്ങൾ വിദേശികളുടെ വരവ് ഏറെ ദിവസമായിട്ടും നിയന്ത്രിച്ചിരുന്നില്ല.

എല്ലാ രാജ്യങ്ങളിലെയും പോലെ, രോഗവ്യാപനം ഇന്ത്യയിലും പ്രതീക്ഷിച്ചിരുന്നു. എന്നാൽ പരിശോധനകൾ കൂട്ടി ആവശ്യത്തിന് മുന്നൊരുക്കങ്ങൾ നടത്തിയുമാണ് ഇന്ത്യയുടെ പ്രതിരോധം. ഇന്ത്യയിലെ ആരോഗ്യ മന്ത്രാലയം പറയുന്നതനുസരിച്ച്, ഞായറാഴ്ച വരെ രാജ്യത്ത് 625,000 ൽ അധികം പരിശോധനകൾ നടത്തിയിട്ടുണ്ട് - ദക്ഷിണ കൊറിയയേക്കാൾ കൂടുതലാണിത്.

ഒരു രാജ്യം എത്രമാത്രം കൂടുതൽ പരിശോധന നടത്തുന്നുവെന്നത് അവിടുത്തെ പ്രതിരോധപ്രവർത്തനങ്ങളുടെ മികവിനെയാണ് കാണിക്കുന്നത്. ആശുപത്രികളിലുള്ള കേസുകൾ മാത്രം പരിശോധനക്കുന്നത് അത്ര നല്ല സമീപനമല്ല. സംശയം തോന്നുന്ന പ്രദേശങ്ങളിലെല്ലാം പരിശോധന നടത്തണം.

ഓരോ പോസിറ്റീവ് കേസിൽ 10 നെഗറ്റീവുകൾ വേണം

ലോകാരോഗ്യ സംഘടനയുടെ ഹെൽത്ത് എമർജൻസി പ്രോഗ്രാമുകളുടെ എക്സിക്യൂട്ടീവ് ഡയറക്ടർ മൈക്ക് റയാൻ പറയുന്നതനുസരിച്ച്, ഓരോ പോസിറ്റീവ് കേസിലും കുറഞ്ഞത് 10 നെഗറ്റീവ് കേസുകളെങ്കിലും ഉണ്ടായിരിക്കുക എന്നതാണ് നല്ല മാനദണ്ഡം.

ഇന്ത്യയുടെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയുടെ ഏകദേശം 4% പരിശോധനകളും പോസിറ്റീവ് ആണ് - ആ മാനദണ്ഡത്തിന് വളരെ താഴെയാണ്. ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി (ജെഎച്ച്യു) യിൽ നിന്നുള്ള കണക്കുകൾ പ്രകാരം ഇത് യുഎസിനേക്കാൾ വളരെ കുറവാണ്. സർക്കാർ ഡാറ്റയെ അടിസ്ഥാനമാക്കി നിരക്ക് 21% ആയ യുകെയേക്കാളും ഇത് കുറവാണ്.

ഇനി മരണനിരക്ക് പരിഗണിക്കുകയാണെങ്കിൽ ഇന്ത്യയിൽ, ഏകദേശം 3% രോഗബാധിതരാണ് മരിച്ചത്. ഇറ്റലി, യുകെ, ഫ്രാൻസ് എന്നിവിടങ്ങളിൽ ഇത് 13% ആണ്. ഏറ്റവും ഗുരുതരമായ ലക്ഷണങ്ങളുള്ളവരെ കൂടാതെ ഇന്ത്യ റാൻഡമായി ആളുകളെ പരീക്ഷിക്കുന്നുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

ആതേസമയം ആളോഹരി നിരക്ക് കണക്കാക്കുമ്പോൾ ഇന്ത്യയിലെ പരിശോധന നിരക്ക്വളരെ കുറവാണ്. ഓരോ 100,000 പേരിൽ 48 പേരെ മാത്രമേ പരീക്ഷിച്ചിട്ടുള്ളൂ, ദക്ഷിണ കൊറിയയിൽ ഇത് 1,175 പേരും യുഎസിൽ 1,740 പേരുമാണ്.

40 ദിവസത്തെ ലോക്ക്ഡൗൺ മതിയാകുമോ?

ഇന്ത്യയിൽ രോഗം വ്യാപിക്കുന്നത് താരതമ്യേന ചെറുതാണെങ്കിലും, ആശ്വസിക്കാൻ ഇനിയും സമയമായിട്ടില്ല.
മെയ് മൂന്നിന് ഇന്ത്യ ലോക്ക്ഡൌൺ പിൻവലിച്ചാൽ എന്ത് സംഭവിക്കും എന്നതിനെക്കുറിച്ച് വലിയ അഭിപ്രായ വ്യത്യാസമുണ്ട് - കേസുകൾ പിന്നീട് ഉയരുമോ, അല്ലെങ്കിൽ ലോക്ക്ഡൌൺ രോഗബാധ നിയന്ത്രിക്കുന്നതിൽ വിജയിച്ചിട്ടുണ്ടോ തുടങ്ങിയവ ആശങ്കകളായി നിലനിൽക്കുന്നുണ്ട്.
First published: April 30, 2020, 11:43 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading