മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സില്‍ സാനിയ – ബൊപ്പണ്ണ സഖ്യം ഫൈനലില്‍. മൂന്നാം സീഡുകാരായ ബ്രിട്ടന്റെ നീല്‍ ഷുപ്‌സ്‌കി- ക്രവാഷിക് സഖ്യത്തെ പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ താരങ്ങളുടെ വിജയം. സൂപ്പര്‍ ടൈബ്രേക്കറിലായിരുന്നു (7-6, 6-7, (10- 6)) വിജയം.
സാനിയ മിര്‍സയുടെ അവസാന ഗ്രാന്‍സ്‌ലാം ടൂര്‍ണമെന്റ് ആണ് 2023 ഓസ്ട്രേലിയന്‍ ഓപ്പണ്‍. 36 കാരിയായ സാനിയ മിര്‍സ 2009 ല്‍ മഹേഷ് ഭൂപതിക്ക് ഒപ്പം ഓസ്ട്രേലിയന്‍ ഓപ്പണ്‍ മിക്സഡ് ഡബിള്‍സ് ട്രോഫി സ്വന്തമാക്കിയിരുന്നു.
Also Read- ന്യൂസിലൻഡിനെ തകർത്ത് പരമ്പര; ഏകദിനത്തിലെ ഒന്നാം റാങ്ക് തിരിച്ചുപിടിച്ച് ഇന്ത്യ
മിക്സഡ് ഡബിള്‍സില്‍ ഫ്രഞ്ച് ഓപ്പണ്‍ (2012), യുഎസ് ഓപ്പണ്‍ (2014) കിരീടങ്ങളും സാനിയ മിര്‍സ നേടിയിട്ടുണ്ട്. വനിതാ ഡബിള്‍സിലും മൂന്ന് ഗ്രാന്‍സ് ലാം സാനിയ മിര്‍സയ്ക്ക് ഉണ്ട്.
“ഇതൊരു അത്ഭുതകരമായ മത്സരമായിരുന്നു, ഒട്ടേറെ വെല്ലുവിളികളുണ്ടായിരുന്നു. ഇത് എന്റെ അവസാന ഗ്രാൻസ്ലാമാണ്, രോഹനൊപ്പം കളിക്കുന്നത് വളരെ പ്രത്യേകതയുള്ളതാണ്. എനിക്ക് 14 വയസ്സുള്ളപ്പോൾ അദ്ദേഹം എന്റെ ആദ്യത്തെ മിക്സഡ് ഡബിൾസ് പങ്കാളിയായിരുന്നു, ഇന്ന് എനിക്ക് 36 വയസ്സുണ്ട്, അദ്ദേഹത്തിന് 42 വയസ്സുണ്ട്, ഞങ്ങൾ ഇപ്പോഴും കളിക്കുന്നു, ഞങ്ങൾ തമ്മിൽ ഉറച്ച ബന്ധമുണ്ട്,” മത്സരത്തിന് ശേഷം സാനിയ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.