T20 World Cup | ഓസീസ് താരങ്ങള്‍ എന്തുകൊണ്ട് ഷൂസില്‍ ബിയര്‍ ഒഴിച്ച് കുടിച്ചു? ഓസ്‌ട്രേലിയന്‍ ആഘോഷ രീതിയെക്കുറിച്ച് അറിയാം
- Published by:Sarath Mohanan
- news18-malayalam
Last Updated:
പാദരക്ഷകളില്‍ നിന്ന് നേരിട്ട് ബിയര്‍ കുടിക്കുന്ന ഈ ജനപ്രിയ രീതി ഓസ്ട്രേലിയയില്‍ 'ഷൂയി' എന്നാണ് അറിയപ്പെടുന്നത്.
ടി20 ലോകകപ്പ് ഫൈനലില്‍ (ICC T20 World Cup Final) ന്യൂസിലന്‍ഡിനെ (New Zealand) കീഴടക്കി ഓസ്ട്രേലിയ (Australia) ടി20 ലോകകപ്പ് ചാമ്പ്യന്മാര്‍ ആയിരിക്കുകയാണ്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ പോരാട്ടത്തില്‍ എട്ട് വിക്കറ്റിന് ന്യൂസിലന്‍ഡിനെ തകര്‍ത്തുവിട്ടാണ് ഓസ്ട്രേലിയ കിരീടം ചൂടിയത്. ടി20 ലോകകപ്പ് കിരീടം നേടിയ ആദ്യ ഓസ്ട്രേലിയന്‍ ടീം എന്ന ഖ്യാതി നേടിയ ഫിഞ്ചും സംഘവും കിരീടനേട്ടം അക്ഷരാര്‍ത്ഥത്തില്‍ വന്‍ ആഘോഷമാക്കി മാറ്റുകയായിരുന്നു.
കിരീടം നേടിയതിന് ശേഷം ഓസീസ് താരങ്ങള്‍ നടത്തിയ വിജയാഘോഷത്തിന്റെ വീഡിയോകളില്‍ ഒന്ന് വളരെപ്പെട്ടെന്ന് വൈറലായി മാറിയിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) (ICC) ട്വിറ്റര്‍ പേജില്‍ പങ്കുവെച്ചിരിക്കുന്ന ഈ വീഡിയോയില്‍ ഓസീസ് താരങ്ങളായ മാത്യൂ വെയ്ഡും (Matthew Wade) മാര്‍ക്കസ് സ്റ്റോയ്നിസും (Marcus Stoinis) വിജയാഘോഷത്തിനിടയില്‍ ഷൂസില്‍ ബിയര്‍ ഒഴിച്ച് കുടിക്കുന്നതാണ് കാണാന്‍ കഴിയുക.
കിരീടനേട്ടത്തിന് ശേഷം ഡ്രസിങ് റൂമില്‍ എത്തിയ ഓസീസ് സംഘം വിജയം ആഘോഷിക്കുന്നതിനിടയില്‍ ടീമിലെ വിക്കറ്റ് കീപ്പറായ വെയ്ഡ് താന്‍ കാലില്‍ ഇട്ടിരുന്ന ഷൂ ഊരുകയും തുടര്‍ന്ന് അതിലേക്ക് ബിയര്‍ ഒഴിച്ച് കുടിക്കുകയും ചെയ്യുകയായിരുന്നു. തൊട്ടുപിന്നാലെ താരത്തിന്റെ കൈയില്‍ നിന്നും അതേ ഷൂ വാങ്ങിയ മാര്‍ക്കസ് സ്റ്റോയ്നിസും ബിയര്‍ ഷൂവിലേക്ക് ഒഴിച്ച് കുടിക്കുകയാണ് ചെയ്തത്.
advertisement
How's your Monday going? 😅#T20WorldCup pic.twitter.com/Fdaf0rxUiV
— ICC (@ICC) November 15, 2021
പാദരക്ഷകളില്‍ നിന്ന് നേരിട്ട് ബിയര്‍ കുടിക്കുന്ന ഈ ജനപ്രിയ രീതി ഓസ്ട്രേലിയയില്‍ 'ഷൂയി' എന്നാണ് അറിയപ്പെടുന്നത്. ഓസ്ട്രേലിയയില്‍ ഇതു വളരെ സാധാരണമായ ആഘോഷ രീതി കൂടിയാണ്.
The reason why @danielricciardo retired early from the #BrazilianGP - to celebrate with his fellow Oz mates following the #T20WorldCupFinal win.
THE SHOEY ft. @AaronFinch5!#DanielRicciardo #Australia pic.twitter.com/L1hMze7DgE
— Keep it Musky 🤙 (@muskytonk) November 15, 2021
advertisement
ഓസ്ട്രേലിയന്‍ ഫോര്‍മുല വണ്‍ ഡ്രൈവര്‍ ഡാനിയേല്‍ റിക്യാര്‍ഡോയാണ് 'ഷൂയി'(Shoey) ആഘോഷം ലോകമെമ്പാടും ജനപ്രിയമാക്കിയത്. അത് അവരുടെ രാജ്യത്ത് നേരത്തെ തന്നെ ജനപ്രിയമായിരുന്നു. 2016-ലെ ജര്‍മ്മന്‍ ഗ്രാന്‍ഡ് പ്രിയില്‍ പോഡിയത്തില്‍ ഫിനിഷ് ചെയ്തതിന് ശേഷം റിക്യാര്‍ഡോ ഇത് ചെയ്തിരുന്നു. ചടങ്ങിന്റെ ഭാഗമായിരുന്ന പോഡിയം ഫിനിഷര്‍മാര്‍ക്കും സെലിബ്രിറ്റികള്‍ക്കുമൊപ്പമായിരുന്നു അന്ന് റിക്കിയാര്‍ഡോ നടത്തിയ ആഘോഷം.
2019ലെ ഐപിഎല്ലില്‍ തന്റെ ടീമായ പഞ്ചാബ് കിങ്സ് (കിങ്സ് ഇലവന്‍ പഞ്ചാബ് കിരീടം നേടുകയാണെങ്കില്‍ താന്‍ ഷൂയി ആഘോഷം നടത്തുമെന്ന് ഓസ്ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ ആന്‍ഡ്രു ടൈ വ്യക്തമാക്കിയിരുന്നു. പക്ഷെ പഞ്ചാബിനു ഇതു സാധിക്കാതിരുന്നതിനാല്‍ താരത്തിന്റെ ആഗ്രഹവും നടന്നില്ല. പ്ലേഓഫ് പോലും കാണാതെയായിരുന്നു സീസണില്‍ പഞ്ചാബ് പുറത്തായത്.
advertisement
ഫൈനല്‍ പോരാട്ടത്തില്‍ ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം ഏഴ് പന്തുകള്‍ ബാക്കി നിര്‍ത്തിയാണ് ഓസീസ് മറികടന്നത്. സ്‌കോര്‍ : ന്യൂസിലന്‍ഡ് 20 ഓവറില്‍ 172/4, ഓസ്ട്രേലിയ 18.5 ഓവറില്‍ 173/2
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 15, 2021 7:10 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
T20 World Cup | ഓസീസ് താരങ്ങള്‍ എന്തുകൊണ്ട് ഷൂസില്‍ ബിയര്‍ ഒഴിച്ച് കുടിച്ചു? ഓസ്‌ട്രേലിയന്‍ ആഘോഷ രീതിയെക്കുറിച്ച് അറിയാം