ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം യാനിക് സിന്നറിന്; കരിയറിലെ ആദ്യ ഗ്രാന്‍സ്‌ലാം കിരീടം നേടി ഇറ്റാലിയന്‍ താരം
- Published by:Arun krishna
- news18-malayalam
Last Updated:
റഷ്യയുടെ ഡാനില്‍ മെദ്‌വദേവിനെ പരാജയപ്പെടുത്തിയാണ് സിന്നര്‍ ജേതാവായത്.
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് കിരീടം സ്വന്തമാക്കി ഇറ്റാലിയന്‍ താരം യാനിക് സിന്നര്‍. കടുത്ത പോരാട്ടത്തിനൊടുവില്‍ റഷ്യയുടെ ഡാനില്‍ മെദ്‌വദേവിനെ പരാജയപ്പെടുത്തിയാണ് സിന്നര്‍ ജേതാവായത്. മെല്‍ബണ്‍ റോഡ് ലേവര്‍ അരീനയില്‍ നടന്ന മത്സരത്തിലെ ആദ്യ രണ്ട് സെറ്റുകള്‍ നഷ്ടമായ സിന്നര്‍ ശക്തമായ തിരിച്ചുവരവിലൂടെയാണ് അഞ്ചാം സെറ്റും കരിയറിലെ ആദ്യ ഗ്രാന്‍ഡ്സ്ലാമും നേടിയത്. സ്‌കോര്‍; 3-6,3-6,6-4,6-4, 6-3.
Slow motion emotion ????@janniksin • #AusOpen • #AO2024 pic.twitter.com/Wdqc3NCTst
— #AusOpen (@AustralianOpen) January 28, 2024
ഗ്രാന്‍ഡ് സ്ലാം ഫൈനലില്‍ ആദ്യമായെത്തിയ താരം ആദ്യ ശ്രമത്തിൽ തന്നെ കിരീടം നേടുകയും ചെയ്തു. സെമിയിൽ സെർബിയൻ താരം നൊവാക് ജോക്കോവിച്ചിനെ അട്ടിമറിച്ചായിരുന്നു സിന്നറുടെ ഫൈനലിലേക്കുള്ള എന്‍ട്രി.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
January 28, 2024 7:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം യാനിക് സിന്നറിന്; കരിയറിലെ ആദ്യ ഗ്രാന്‍സ്‌ലാം കിരീടം നേടി ഇറ്റാലിയന്‍ താരം