Mitchell Starc| ലോകകപ്പിന് മുമ്പ് ടി20 ക്രിക്കറ്റിൽ നിന്ന് അപ്രതീക്ഷിതമായി വിരമിക്കൽ പ്രഖ്യാപിച്ച് മിച്ചൽ സ്റ്റാര്‍ക്ക്
- Published by:Rajesh V
- news18-malayalam
Last Updated:
അടുത്തവര്‍ഷം ടി20 ലോകകപ്പ് നടക്കാനിരിക്കേയാണ് താരത്തിന്റെ അപ്രതീക്ഷിത വിരമിക്കല്‍. ടെസ്റ്റ്, ഏകദിന ഫോര്‍മാറ്റുകളില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് സ്റ്റാര്‍ക്കിന്റെ തീരുമാനം
സിഡ്‌നി: ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് രാജ്യാന്തര ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. അടുത്തവര്‍ഷം ടി20 ലോകകപ്പ് നടക്കാനിരിക്കേയാണ് താരത്തിന്റെ അപ്രതീക്ഷിത വിരമിക്കല്‍. ടെസ്റ്റ്, ഏകദിന ഫോര്‍മാറ്റുകളില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് സ്റ്റാര്‍ക്കിന്റെ തീരുമാനം. ഓസ്‌ട്രേലിയയുടെ ഏറ്റവും മികച്ച പേസ് ബൗളര്‍മാരില്‍ ഒരാളാണ് സ്റ്റാര്‍ക്ക്.
ടെസ്റ്റ് ക്രിക്കറ്റിനാണ് കൂടുതല്‍ മുന്‍ഗണന നല്‍കുന്നതെന്നും ടി20 മത്സരങ്ങളിലെ ഓരോ നിമിഷവും താന്‍ ആസ്വദിച്ചിരുന്നതായി സ്റ്റാര്‍ക്ക് പ്രസ്താവനയില്‍ അറിയിച്ചു. 2021 ടി20 ലോകകപ്പില്‍ ഓസ്‌ട്രേലിയയെ ജേതാക്കളാക്കുന്നതില്‍ നിര്‍ണായകമായിരുന്നു സ്റ്റാര്‍ക്കിന്റെ പ്രകടനം. ഇന്ത്യയുമായുള്ള പരമ്പര, ആഷസ് ടൂര്‍ണമെന്റ്, 2027 ഏകദിന ലോകകപ്പ് എന്നിവയാണ് മുന്നിലുള്ളതെന്നും അതിനായി തയ്യാറാവുക എന്നതാണ് പ്രധാനമെന്ന് സ്റ്റാര്‍ക്ക് വ്യക്തമാക്കി.

2012 സെപ്റ്റംബറില്‍ പാകിസ്താനെതിരേയാണ് താരം ടി20യില്‍ അരങ്ങേറുന്നത്. പിന്നീടങ്ങോട്ട് ഓസീസ് ബൗളിങ് നിരയുടെ കരുത്തുറ്റ സാന്നിധ്യമായി സ്റ്റാര്‍ക്ക് മാറി. 65 മത്സരങ്ങളില്‍ നിന്ന് 79 വിക്കറ്റുകള്‍ നേടി. കഴിഞ്ഞവര്‍ഷം ഇന്ത്യക്കെതിരേയാണ് അവസാനമായി ടി20 കളിക്കുന്നത്.
advertisement
Summary: Legendary Australian fast bowler Mitchell Starc announced his retirement from T20Is. The left-arm pacer played 65 matches in the 20-over format of the game for the Australian team from 2012 to 2024 and dismissed 79 batters.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
September 02, 2025 8:07 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
Mitchell Starc| ലോകകപ്പിന് മുമ്പ് ടി20 ക്രിക്കറ്റിൽ നിന്ന് അപ്രതീക്ഷിതമായി വിരമിക്കൽ പ്രഖ്യാപിച്ച് മിച്ചൽ സ്റ്റാര്‍ക്ക്