• HOME
 • »
 • NEWS
 • »
 • sports
 • »
 • ഐപിഎല്ലിനായി സ്വന്തം 'ഡിഎന്‍എ' വരെ മാറ്റിയവരാണ് ഓസ്‌ട്രേലിയന്‍ താരങ്ങള്‍; വിമര്‍ശനവുമായി റമീസ് രാജ

ഐപിഎല്ലിനായി സ്വന്തം 'ഡിഎന്‍എ' വരെ മാറ്റിയവരാണ് ഓസ്‌ട്രേലിയന്‍ താരങ്ങള്‍; വിമര്‍ശനവുമായി റമീസ് രാജ

ഇന്ത്യയ്‌ക്കെതിരെ കളിക്കുമ്പോള്‍ ഓസ്ട്രേലിയന്‍ താരങ്ങള്‍ അവരുടെ സ്വാഭാവികമായ ആക്രമണോത്സുകത പോലും ഒളിച്ചുവയ്ക്കുകയാണെന്ന് റമീസ് രാജ കുറ്റപ്പെടുത്തി.

News18

News18

 • Share this:
  പാകിസ്ഥാന്‍ പര്യടനത്തില്‍ നിന്നും ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമുകള്‍ പിന്മാറിയതിന് പിന്നാലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനെയും ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങളെയുമടക്കം രൂക്ഷമായി വിമര്‍ശിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ റമീസ് രാജ രംഗത്ത്.

  ബിസിസിഐയുടെ പണത്തില്‍ കണ്ണുവച്ച് ഐപിഎലില്‍ കളിക്കുന്നതിന് സ്വന്തം 'ഡിഎന്‍എ' വരെ തിരുത്തിയവരാണ് ഓസ്ട്രേലിയന്‍ താരങ്ങളെന്ന് റമീസ് രാജ കുറ്റപ്പെടുത്തി. ഐപിഎല്‍ കരാര്‍ സംരക്ഷിക്കുന്നതിന് ഇന്ത്യയ്‌ക്കെതിരെ കളിക്കുമ്പോള്‍ ഓസ്ട്രേലിയന്‍ താരങ്ങള്‍ അവരുടെ സ്വാഭാവികമായ ആക്രമണോത്സുകത പോലും ഒളിച്ചുവയ്ക്കുകയാണെന്ന് റമീസ് രാജ കുറ്റപ്പെടുത്തി.

  'അവര്‍ ആക്രമണാത്മക സമീപനമില്ലാതെ സന്തോഷത്തോടെ ഇന്ത്യക്കെതിരെ കളിക്കുന്നു. ഐപിഎല്‍ കരാറുകള്‍ക്ക് പ്രശ്‌നങ്ങളൊന്നുമില്ലാതിരിക്കാനാണ് ഇന്ത്യയോട് അത്തരമൊരു സമീപനം.'- റമീസ് രാജ പറഞ്ഞു. ഐപിഎല്‍ കരാറുകള്‍ സംരക്ഷിക്കാന്‍ അന്താരാഷ്ട്ര ക്രിക്കറ്റര്‍മാര്‍ക്ക് ഇപ്പോള്‍ സമ്മര്‍ദ്ദമുണ്ടെന്നും, ഐപിഎല്ലില്‍ പങ്കെടുക്കുന്നതിലൂടെ താരങ്ങള്‍ക്ക് ധാരാളം പണവും ഒപ്പം നിരവധി ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ടെന്നും രാജ അഭിപ്രായപ്പെട്ടു.

  ന്യൂസിലന്‍ഡിന് പിന്നാലെ ഇംഗ്ലണ്ടും പാകിസ്താനെതിരായ ക്രിക്കറ്റ് പരമ്പരയില്‍ നിന്നും പിന്മാറിയ സംഭവത്തിലും അദ്ദേഹം പ്രതികരിച്ചു. ഇരുടീമുകള്‍ക്കും മൈതാനത്ത് മറുപടി നല്‍കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പരമ്പരയില്‍ നിന്നും സുരക്ഷാപ്രശ്നം മുന്‍നിര്‍ത്തി പിന്മാറാന്‍ അവര്‍ക്ക് അവകാശമുണ്ട്. എന്നാല്‍, എന്താണ് തങ്ങള്‍ക്ക് കിട്ടിയ മുന്നറിയിപ്പെന്നത് ന്യൂസിലന്‍ഡ് അറിയിക്കാത്തത് ദുഃഖകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

  ന്യൂസീലന്‍ഡ് പാകിസ്ഥാനില്‍ എത്തിയശേഷം പരമ്പര ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. ഇംഗ്ലണ്ടും അതേ വഴി പിന്തുടര്‍ന്നു. രണ്ടു ടീമുകളും പാക്കിസ്ഥാനോട് തെറ്റാണ് ചെയ്തത്. പാകിസ്ഥാന്‍ പര്യടനം റദ്ദാക്കിയതുവഴി അവര്‍ വലിയ പിഴവു വരുത്തി. അത് അവരുടെ മാത്രം പിഴവായതിനാല്‍ പാകിസ്ഥാന്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കേണ്ട കാര്യമില്ലല്ലോ' റമീസ് രാജ പറഞ്ഞു.

  IPL 2021 | ത്രില്ലര്‍ മത്സരത്തില്‍ ഹൈദരാബാദിനെ എറിഞ്ഞിട്ട് പഞ്ചാബ്; ടീം പ്ലേ ഓഫ് കാണാതെ പുറത്ത്

  ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ തകര്‍പ്പന്‍ ജയവുമായി പഞ്ചാബ് കിങ്സ്. പഞ്ചാബിന്റെ 125 റണ്‍സ് മറികടക്കാന്‍ ലക്ഷ്യമിട്ട് ഇറങ്ങിയ സണ്‍റൈസേഴ്സിന് ഇരുപത് ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സില്‍ പോരാട്ടം അവസാനിപ്പിക്കേണ്ടി വന്നു. താരതമ്യേന കുറഞ്ഞ ഒന്നാം ഇന്നിംഗ്സ് സ്‌കോര്‍ പിന്തുടര്‍ന്ന സണ്‍റൈസേഴ്സിനെ പഞ്ചാബ് അവസാന ഓവര്‍ വരെ മുള്‍മുനയില്‍ നിര്‍ത്തി. ബാറ്റിംഗിലും ബോളിങ്ങിലും തിളങ്ങിയ ഹൈദരാബാദിന്റെ വിന്‍ഡീസ് താരം ജേസണ്‍ ഹോള്‍ഡറുടെ പോരാട്ടം പാഴായി.

  തകര്‍പ്പന്‍ ഫോമില്‍ നിന്നിരുന്ന ജേസണ്‍ ഹോള്‍ഡര്‍ അവസാന പന്തില്‍ സിക്സര്‍ പറത്തി മല്‍സരം സമനിലയിലാക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും നേഥന്‍ എല്ലിസിന്റെ പന്തില്‍ ഒരു റണ്ണെടുക്കാനെ ഹോള്‍ഡര്‍ക്ക് സാധിച്ചുള്ളൂ. 29 പന്തില്‍ അഞ്ച് സിക്സറുകള്‍ പറത്തിയാണ് ഹോള്‍ഡര്‍ 47 റണ്‍സെടുത്തത്. തോല്‍വിയോടെ ഹൈദരാബാദിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ അവസാനിച്ചു. ജയത്തോടെ പഞ്ചാബ് അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചു. വൃദ്ധിമാന്‍ സാഹ(31) ഒഴിച്ച് മറ്റൊരു താരത്തിനും സണ്‍റൈസേഴ്സിനായി ഫോം കണ്ടെത്താനായില്ല.
  Published by:Sarath Mohanan
  First published: