അടുത്ത മൂന്ന് ജന്മത്തിലും ഇന്ത്യൻ ജേഴ്സി അണിയാൻ ആഗ്രഹം ഉണ്ടെന്ന് സൗരവ് ഗാംഗുലി
- Published by:Rajesh V
- news18-malayalam
Last Updated:
ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻമാരിൽ ഒരാളായ സൗരവ് ഗാംഗുലി, 2000 ങ്ങളുടെ തുടക്കത്തിൽ ഇന്ത്യയെ മുന്നിൽ നിന്ന് നയിച്ച മികച്ച ക്യാപ്റ്റൻമാരിൽ ഒരാളാണ്.
തന്റെ അടുത്ത മൂന്നു ജന്മത്തിലും ഇന്ത്യക്കുവേണ്ടി നീല ജേഴ്സി അണിയാ൯ ആഗ്രഹിക്കുന്നതെന്ന് മുൻ ഇന്ത്യൻ നായകനും നിലവിലെ ബോർഡ് ഫോർ ക്രിക്കറ്റ് കൺട്രോൾ ഇന്ത്യ (ബിസിസിഐ) മേധാവിയുമായ സൗരവ് ഗാംഗുലി തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചു. ചൊവ്വാഴ്ച ക്രിക്കറ്റ് പ്രേമികൾക്കിടയിൽ ദാദ എന്നറിയപ്പെടുന്ന ഗാംഗുലി നീല ജേഴ്സിയിൽ ഷോട്ട് അടിക്കുന്ന ഒരു ചിത്രമാണ് പങ്കുവെച്ചത്. 2008 ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ഗാംഗുലി തന്റെ അടുത്ത മൂന്ന് ജന്മത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രതിനിധീകരിക്കാനുള്ള ആഗ്രഹം അടിക്കുറിപ്പായി നൽകി.
1992 ൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യയ്ക്കായി ഏകദിന അരങ്ങേറ്റം കുറിച്ച ഗാംഗുലി, 2008 ൽ എല്ലാത്തരം അന്താരാഷ്ട്ര ക്രിക്കറ്റുകളിൽ നിന്നും വിരമിച്ച ഗാംഗുലി 2007 നവംബറിൽ പാകിസ്ഥാനെതിരെ ഇന്ത്യയ്ക്കായി തന്റെ അവസാന ഏകദിനം കളിച്ചു. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻമാരിൽ ഒരാളായ സൗരവ് ഗാംഗുലി, 2000 ങ്ങളുടെ തുടക്കത്തിൽ ഇന്ത്യയെ മുന്നിൽ നിന്ന് നയിച്ച മികച്ച ക്യാപ്റ്റൻമാരിൽ ഒരാളാണ്. ആക്രമണാത്മക ക്യാപ്റ്റൻസിയിലൂടെ ഇന്ത്യയുടെ വിദേശ ടെസ്റ്റ് റെക്കോർഡ് മെച്ചപ്പെടുത്തിയതിന്റെ ബഹുമതി അദ്ദേഹത്തിനുണ്ട്.
advertisement
Also Read- KL Rahul| ഫിറ്റ്നെസ് വീണ്ടെടുത്ത് കെ എൽ രാഹുൽ; ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിനൊപ്പം ചേരും
311 ഏകദിനങ്ങളിൽ ഇന്ത്യൻ ടീമിനെ പ്രതിനിധീകരിച്ച ഗാംഗുലി, 22 സെഞ്ച്വറികളും 72 അർധസെഞ്ച്വറികളും ഉൾപ്പെടെ 40.73 ശരാശരിയിൽ 11,363 റൺസും 100 വിക്കറ്റും നേടി. 1996 ൽ ഇംഗ്ലണ്ടിനെതിരെ ലോർഡ്‌സ് സ്റ്റേഡിയത്തിൽ ഇന്ത്യയ്‌ക്കായി ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ഗാംഗുലി 301 ബോളിൽ നിന്ന് 20 ബൗണ്ടറികളുടെ സഹായത്തോടെ 131 റൺസ് നേടി. 2008 ൽ ഓസ്‌ട്രേലിയക്കെതിരെ നാഗ്പൂരിൽ തന്റെ അവസാന ടെസ്റ്റ് മത്സരം കളിച്ച അദ്ദേഹം ഒന്നും രണ്ടും ഇന്നിംഗ്‌സുകളിൽ യഥാക്രമം 85, 0 റൺസാണ് നേടിയത്. 113 ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ഗാംഗുലി 35 അർധസെഞ്ച്വറികളുടെയും 16 സെഞ്ച്വറികളുടെയും സഹായത്തോടെ 7212 റൺസ് നേടി. കളിയുടെ ദൈർഘ്യമേറിയ ഫോർമാറ്റിൽ 32 വിക്കറ്റുകളും അദ്ദേഹം നേടി.
advertisement
advertisement
മാച്ച് ഫിക്സിംഗ് അഴിമതി ടീമിനെ കുടുക്കിയപ്പോൾ, അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച് എട്ട് വർഷത്തിന് ശേഷം ഗാംഗുലിയെ 2000 ൽ ഇന്ത്യയുടെ ക്യാപ്റ്റൻസി ഡ്യൂട്ടി ഏൽപ്പിക്കുകയായിരുന്നു. ഇന്ത്യൻ ടീമിനെ പുനർനിർമ്മിച്ചതിനും അവരുടെ ആക്രമണാത്മക മനോഭാവത്തിനും അദ്ദേഹം നിസ്‌തൂലമായ പങ്കുവഹിച്ചിരുന്നു.
49 ടെസ്റ്റ് മത്സരങ്ങളിൽ ഗാംഗുലി ഇന്ത്യയെ നയിച്ചു, അതിൽ 21 ജയിച്ചപ്പോൾ 15 മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു. ക്യാപ്റ്റനെന്ന നിലയിൽ 146 ഏകദിനങ്ങളിൽ 76 വിജയങ്ങൾ ഇന്ത്യക്കുവേണ്ടി നേടാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
advertisement
ഈ വർഷത്തിന്റെ തുടക്കത്തിൽ, നേരിയ ഹൃദയാഘാതത്തെത്തുടർന്ന് ഗാംഗുലിക്ക് ട്രിപ്പിൾ വെസ്സൽ ഡിസീസ് കണ്ടെത്തിയിരുന്നു. രോഗം ഭേദമായി അഞ്ച് ദിവസത്തിന് ശേഷം ആശുപത്രിയിൽ ഡിസ്ചാർജ് ചെയ്തു.
Keywords: Sourav Ganguly Instagram, Best Indian Captain, want to play cricket for next 3 Lives, Instagram viral picture, Indian Cricket, Cricket news
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 20, 2021 11:51 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
അടുത്ത മൂന്ന് ജന്മത്തിലും ഇന്ത്യൻ ജേഴ്സി അണിയാൻ ആഗ്രഹം ഉണ്ടെന്ന് സൗരവ് ഗാംഗുലി


