1983ലെ ലോകകപ്പ് ജേതാക്കള്‍ക്കൊപ്പം ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടില്ല; BCCI പ്രസിഡന്‍റ് റോജര്‍ ബിന്നി

Last Updated:

സ്പോര്‍ട്സും രാഷ്ട്രീയവും തമ്മില്‍ കൂട്ടിക്കുഴക്കരുതെന്നാണ് ഒരു മുന്‍ ക്രിക്കറ്റ് താരമെന്ന നിലയില്‍ തന്‍റെ നിലപാടെന്നും റോജര്‍ ബിന്നി വ്യക്തമാക്കി

ലൈംഗിക പീഡനാരോപണം നേരിടുന്ന ബ്രിജ് ഭൂഷണ്‍ സിങിനെതിരെ ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരത്തിന് 1983 ലോകകപ്പ് ക്രിക്കറ്റ് താരങ്ങള്‍ പിന്തുണ പ്രഖ്യാപിച്ചതില്‍ വിശദീകരണവുമായി ബിസിസിഐ പ്രസിഡന്‍റ് റോജര്‍ ബിന്നി. 1983 ലോകകപ്പ് ജേതാക്കളായ ടീം അംഗങ്ങള്‍ ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചതില്‍ തനിക്ക് പങ്കില്ലെന്ന് ടീം അംഗമായിരുന്ന റോജര്‍ ബിന്നി വ്യക്തമാക്കി.ഗുസ്തി താരങ്ങളുടെ സമരവുമായി ബന്ധപ്പെട്ട് താന്‍ ഒരു തരത്തിലുള്ള പ്രസ്താവനയും ഇറക്കിയിട്ടില്ലെന്നും അദ്ദേഹം പിടിഐയോട് പറഞ്ഞു.
സ്പോര്‍ട്സും രാഷ്ട്രീയവും തമ്മില്‍ കൂട്ടിക്കുഴക്കരുതെന്നാണ് ഒരു മുന്‍ ക്രിക്കറ്റ് താരമെന്ന നിലയില്‍ തന്‍റെ നിലപാട്. ഗുസ്തി താരങ്ങളുടെ സമരത്തിന് പരിഹാരം കാണാന്‍ ബന്ധപ്പെട്ട അധികൃതര്‍ തന്നെ നടപടി സ്വീകരിക്കുമെന്നാണ് താന്‍ കരുതുന്നത്. ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ ഗുസ്തിക്കാരുടെ പ്രതിഷേധത്തെക്കുറിച്ചുള്ള പ്രസ്താവനയിൽ താൻ ഒപ്പിട്ടിട്ടില്ലെന്ന് ബിസിസിഐ പ്രസിഡന്റ് റോജർ ബിന്നി പറഞ്ഞു.
advertisement
2022 ഒക്ടോബറിൽ ബിസിസിഐ മേധാവിയായ ബിന്നി, 1983ൽ ഇംഗ്ലണ്ടിൽ നടന്ന ലോകകപ്പിൽ ചരിത്രവിജയം നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഭാഗമായിരുന്നു. നേരത്തെ ടീമിലെ മറ്റ് അംഗങ്ങളായ കപില്‍ ദേവ്, മൊഹീന്ദര്‍ അമര്‍നാഥ്, കൃഷ്ണമാചാരി ശ്രീകാന്ത് എന്നിവരടങ്ങുന്ന 1983-ലെ ടീം ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രസ്താവന ഇറക്കിയിരുന്നു.
ഇന്ത്യയുടെ അഭിമാന താരങ്ങളെ റോഡിലൂടെ വലിച്ചിഴച്ചത് ദൗർഭഗ്യകരമാണ്. വര്‍ഷങ്ങളുടെ കഠിനാധ്വാനത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയുമെല്ലാം ഫലമാണ് അവര്‍ നേടിയ മെഡലുകള്‍. നിലവിലുള്ള പ്രശ്‌നങ്ങളെല്ലാം ഉടനെ പരിഹരിക്കപ്പടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മെഡലുകള്‍ ഗംഗയില്‍ ഒഴുക്കുന്നതു പോലുള്ള കടുത്ത തീരുമാനങ്ങള്‍ കൈക്കൊള്ളരുതെന്നും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ഗുസ്തി താരങ്ങളോട് ആവശ്യപ്പെട്ടു.
മലയാളം വാർത്തകൾ/ വാർത്ത/Sports/
1983ലെ ലോകകപ്പ് ജേതാക്കള്‍ക്കൊപ്പം ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടില്ല; BCCI പ്രസിഡന്‍റ് റോജര്‍ ബിന്നി
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement