ടെസ്റ്റ് ടീമിലേക്ക് ഇനി പരിഗണിക്കില്ലെന്ന് രോഹിത്തിനോട് സെലക്ടർമാര്‍; അടുത്തത് കോഹ്ലിയെന്ന് റിപ്പോർട്ട്
- Published by:Rajesh V
- news18-malayalam
Last Updated:
രോഹിത്തിന് പിന്നാലെ വിരാട് കോഹ്ലിയോടും കാര്യങ്ങള്‍ ധരിപ്പിക്കാന്‍ സെലക്ടര്‍മാര്‍ ഒരുങ്ങുകയാണ്. സിഡ്‌നി ടെസ്റ്റിന് ശേഷം ഗംഭീറും അഗാര്‍ക്കറും ചേര്‍ന്ന് കോഹ്ലിയോടും നയം വ്യക്തമാക്കുമെന്നാണ് സൂചനകള്‍
സിഡ്നി: ബോര്‍ഡര്‍ -ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ അവസാന ടെസ്റ്റില്‍ നായകന്‍ രോഹിത് ശര്‍മയെ പുറത്തിരുത്തിയാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. പരമ്പരയിലെ നാലാം ടെസ്റ്റോടെ രോഹിത്തിന്റെ ടെസ്റ്റ് കരിയര്‍ ഏറക്കുറേ അവസാനിച്ചതായാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇനി ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സെലക്ടര്‍മാര്‍ തന്നെ രോഹിത്തിനെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.
പരിശീലകന്‍ ഗൗതം ഗംഭീറും മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറും ചേര്‍ന്നാണ് സിഡ്‌നി ടെസ്റ്റില്‍ നിന്ന് രോഹിതിനെ ഒഴിവാക്കാനുള്ള തീരുമാനമെടുത്തതെന്നാണ് വിവരം. രോഹിത്തിന് പിന്നാലെ വിരാട് കോഹ്ലിയോടും കാര്യങ്ങള്‍ ധരിപ്പിക്കാന്‍ സെലക്ടര്‍മാര്‍ ഒരുങ്ങുകയാണ്. സിഡ്‌നി ടെസ്റ്റിന് ശേഷം ഗംഭീറും അഗാര്‍ക്കറും ചേര്‍ന്ന് കോഹ്ലിയോടും നയം വ്യക്തമാക്കുമെന്നാണ് സൂചനകള്‍.
പരമ്പരയില്‍ ഒരു സെഞ്ചുറി ഒഴിച്ചുനിര്‍ത്തിയാല്‍ മുന്‍ നായകന്റെ പ്രകടനം ദയനീയമാണ്. സിഡ്‌നി ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സ് കോഹ്ലിയുടെ ഭാവിയും നിശ്ചയിച്ചേക്കാം. 7 ഇന്നിംഗ്സുകളിൽ തുടര്‍ച്ചയായി ഒരേരീതിയിൽ പുറത്തായത് വലിയ വിമർശനങ്ങള്‍ക്കാണ് വഴിതുറന്നത്.
advertisement
അതേസമയം രോഹിത് ശര്‍മ മാറിനില്‍ക്കാന്‍ സ്വയം തീരുമാനിക്കുകയായിരുന്നെന്നും ടീമിന്റെ ഐക്യമാണ് അതു കാണിക്കുന്നതെന്നുമാണ് നായകനായ ബുംറ ടോസിനിടെ വ്യക്തമാക്കിയത്. എന്നാൽ രോഹിത് ശര്‍മ ഇന്ത്യക്കായി ഇനി ഒരു റെഡ്‌ബോള്‍ മത്സരത്തില്‍ കളിക്കില്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്. അതായത് ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് പ്രവേശിച്ചാല്‍പോലും രോഹിത്തിന് ടീമിലിടം കിട്ടാനുള്ള സാധ്യത വിരളമാണ്. ഈ വര്‍ഷം ജൂണിലാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
January 03, 2025 10:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ടെസ്റ്റ് ടീമിലേക്ക് ഇനി പരിഗണിക്കില്ലെന്ന് രോഹിത്തിനോട് സെലക്ടർമാര്‍; അടുത്തത് കോഹ്ലിയെന്ന് റിപ്പോർട്ട്