ഇന്ത്യാ- പാക് ലോകകപ്പ് ക്രിക്കറ്റ്: തങ്ങളുടെ നിലപാട് വ്യക്തമാക്കി ബിസിസിഐ
Last Updated:
സര്‍ക്കാരിന്റെ തീരുമാനം എന്തായാലും അതിനൊപ്പം നില്‍ക്കുമെന്നും ബിസിസഐ
മുംബൈ: ലോകകപ്പ് ക്രിക്കറ്റില്‍ പാകിസ്താനെതിരെ കളിക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാരിനെ സമീപിക്കുമെന്ന് ബിസിസിഐ. സുപ്രീംകോതടതി നിയോഗിച്ച ഇടക്കാല ഭരണസമിതി ചെയര്‍മാന്‍ വിനോദ് റായിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ടൂര്‍ണമെന്റില്‍ കൂടുതല്‍ സുരക്ഷ ആവശ്യപ്പെടാനും ബിസിസിഐ തീരുമാനിച്ചിട്ടുണ്ട്.
പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജൂണ്‍ 16 ന് നടക്കുന്ന പാകിസ്താനെതിരായ ഗ്രൂപ്പ് മത്സരത്തില്‍ നിന്ന് ഇന്ത്യ പിന്മാറണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഇക്കാര്യത്തില്‍ ഇന്ന് നടക്കുന്ന ബിസിസിഐ യോഗത്തില്‍ തീരുമാനമാകുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ വിഷയം സര്‍ക്കാരിന്റെ പരഗിണനയ്ക്ക വിടാനാണ് ബിസിസിഐ തീരുമാനിച്ചത്.
Also Read: വിമര്‍ശിച്ചോളൂ.. പക്ഷേ അധിക്ഷേപിക്കരുത്; സികെ വിനീത് വിഷയത്തില്‍ ആരാധകരോട് മഞ്ഞപ്പട
സര്‍ക്കാരിന്റെ തീരുമാനം എന്തായാലും അതിനൊപ്പം നില്‍ക്കുമെന്നും ബിസിസഐ വ്യക്തമാക്കി. 'സര്‍ക്കാരുമായി ഇക്കാര്യം സംസാരിക്കും. ജൂണ്‍ 16 ന്റെ മത്സരത്തെക്കുറിച്ച ഒരു തീരുമാനവും എടുത്തിട്ടില്ല' വിനോദ് റായി പറഞ്ഞു. കളിക്കാര്‍ക്ക് കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്താന്‍ ഐസിസിയോട് ആവശ്യപ്പെടുമെന്ന് പറഞ്ഞ വിനോദ് റായി ഭീകരതയ്‌ക്കെതിരെ അണിനിരക്കാന്‍ എല്ലാ രാഷ്ട്രങ്ങളോടും ആവശ്യപ്പെടുമെന്നും വ്യക്തമാക്കി.
advertisement
ഭീകരവാദത്തെ പിന്തുണക്കുന്ന രാജ്യങ്ങളുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഐസിസിക്ക് കത്തെഴുതാനാണ് ഇടക്കാല ഭരണസിമിതിയുടെ തീരുമാനം. വിനോദ് റായ്, ഡയാന എഡുല്‍ജി സുപ്രീംകോടതി നിയോഗിച്ച പുതിയ അംഗം ലഫ്.ജന.രവി തോഡ്‌ഗെ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 22, 2019 4:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഇന്ത്യാ- പാക് ലോകകപ്പ് ക്രിക്കറ്റ്: തങ്ങളുടെ നിലപാട് വ്യക്തമാക്കി ബിസിസിഐ