'അവന്റെ ഫിറ്റ്നസിന്റെ ചരിത്രമാണ് കാരണം'; ജാദവിനു മറുപടിയുമായി മുഖ്യ സെലക്ടര്‍
'അവന്റെ ഫിറ്റ്നസിന്റെ ചരിത്രമാണ് കാരണം'; ജാദവിനു മറുപടിയുമായി മുഖ്യ സെലക്ടര്‍
Last Updated :
Share this:
മുംബൈ: വിന്‍ഡീസിനെതിരായ അവസാന മൂന്ന് ഏകദിനങ്ങള്‍ക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ടീമിലിടം ലഭിക്കാത്തതില്‍ പ്രതിഷേധവുമായി ബാറ്റ്സ്മാന് കേദാര്‍ ജാദവ് രംഗത്തെത്തിയിരുന്നു. തന്നെ ടീമിലെടുക്കാത്തതിന്റെ കാരണം അറിയണമെന്നായിരുന്നു ജാദവ് ആവശ്യപ്പെട്ടത്. പുറത്താക്കിയതിന്റെ കാരണങ്ങള്‍ സെലക്ടര്‍മാര്‍ അറിയിച്ചില്ലെന്നും താരം പറഞ്ഞിരുന്നു. എന്നാല്‍ താരത്തിന്റെ ഫിറ്റ്നെസ് ലെവലാണ് ടീമിലിടം നല്‍കാത്തതിന്റെ കാരണമെന്നാണ് മുഖ്യ സെലക്ടര്‍ എംഎസ്കെ പ്രസാദ് പറഞ്ഞിരിക്കുന്നത്.
'ഞങ്ങള്‍ കേദാറിനെ ഉള്‍പ്പെടുത്തിയില്ല, കാരണം അയാളുടെ ഫിറ്റ്നസിന്റെ ചരിത്രമാണ്. നേരത്തെ ശാരീരിക ക്ഷമത വീണ്ടെടുത്ത് വീണ്ടും താരം പരിക്കിന്റെ പിടിയിലകപ്പെടുന്ന സാഹര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞമാസം നടന്ന ഏഷ്യാ കപ്പിലും ഇത്തരമൊരു സാഹചര്യം ഉണ്ടായിരുന്നു.' എംഎസ്കെ പ്രസാദ് പറഞ്ഞു.
'യതാര്‍ത്ഥത്തില്‍ ഞങ്ങള്‍ കരുതുന്നത് ഇന്ത്യ എ വിജയിക്കുകയാണെങ്കില്‍ കേദാറിന് ഒരു മത്സരത്തില്‍ കൂടി കളിക്കാന്‍ അവസരം കിട്ടും. അയാളുടെ ശാരീരിക ക്ഷമത തെളിയിക്കാനും കഴിയും. ഞങ്ങള്‍ക്ക് അഡീഷമല്‍ താരമായി അയാളെ ടീമില്‍ ഉള്‍പ്പെടുത്താനും കഴിഞ്ഞേക്കും.' സെലക്ടര്‍ പറഞ്ഞു. താരങ്ങള്‍ ടീം തെരഞ്ഞെടുപ്പിനെക്കുറിച്ച് മനസിലാക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മൂന്ന് മത്സരങ്ങള്‍ക്കുള്ള ടീമിനെ കഴിഞ്ഞദിവസമാണ് ബിസിസിഐ പ്രഖ്യാപിച്ചത്. മുഹമ്മദ് ഷമിയെ പുറത്താക്കി ജസ്പ്രീത് ബൂംറയെയും ഭൂവനേശ്വര്‍ കുമാറിനെയും ഉള്‍പ്പെടുത്തിയതായിരുന്നു ഇന്ത്യ ടീമില്‍ വരുത്തിയ ഏക മാറ്റം. മികച്ച ഫോമിലായിരുന്നിട്ടും ബാറ്റ്സ്മാന് കേദാര്‍ ജാദവിനെ പുറത്തിരുത്താന്‍ സെലക്ടര്‍മാര്‍ വീണ്ടും തീരുമാനിക്കുകയായിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.