ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ വനിതാ ടീമിനെ പ്രഖ്യാപിച്ചു
Last Updated:
ന്യൂഡല്‍ഹി: വനിതാ ടി20 ലോകകപ്പിലെ വിവാദങ്ങള്‍ക്കും പരിശീലക തെരഞ്ഞെടുപ്പിനും പിന്നാലെ ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ലോകകപ്പ് സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തിനുള്ള ടീമിലിടം ലഭിക്കാതിരുന്ന സീനിയര്‍ താരം മിതാലി രാജ് തന്നെയാണ് ഏകദിന ടീം നയിക. ടി20യിലും മിതാലി സ്ഥാനം നിലനിര്‍ത്തി. പുതിയ പരിശീലകന്‍ ഡബ്ലിയുവി രാമന് കീഴിലുള്ള ഇന്ത്യയുടെ ആദ്യത്തെ പരമ്പരയാണ് ന്യൂസിലന്‍ഡിനോട്.
ടി20യ്ക്കുള്ള ടീമില്‍ ലോകകപ്പ് ടീമില്‍ നിന്നും ഒരുമാറ്റം മാത്രമാണ് വരുത്തിയിരിക്കുന്നത്. വേദ കൃഷ്ണ മൂര്‍ത്തിയക്ക് പകരം പ്രിയ പൂനിയ ടീമിലെത്തി. ടീം തെരഞ്ഞെടുപ്പില്‍ മിതാലിയുടെ ക്യാപ്റ്റന്‍സിയെക്കുറിച്ച് ചോദ്യങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ടി20യില്‍ താരം മികച്ച ഫോമില്‍ തന്നെയാണെന്നും സെലക്ഷന്‍ കമ്മിറ്റി അംഗം പറഞ്ഞു.
Also Read: 'അവര്‍ സംസാരിക്കുന്നത് ഞാന്‍ കേട്ടിരുന്നു'; പന്ത് ചുരണ്ടല്‍ വിവാദത്തില്‍ സ്മിത്ത്
ലോകകപ്പില്‍ മിതാലിയെ പുറത്തിരുത്തിയത് വന്‍ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. പരിശീലകനായിരുന്ന രമേഷ് പവാറിന് സ്ഥാനം നിലനിര്‍ത്താന്‍ കഴിയാതെ പോയതും ഈ സംഭവങ്ങളെത്തുടര്‍ന്നാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
advertisement
ഏകദിന ടീം: മിതാലി രാജ് (ക്യാപ്റ്റന്‍), ഹര്‍മന്‍പ്രീത് കൗര്‍, ജെമിമ റോഡ്രിഗസ്, സ്മൃതി മന്ദാന, പൂനം റാവത്ത്, ദീപ്തി ശര്‍മ, തന്യ ഭാട്ടിയ, ഡി ഹേമലത, മോണ മെഷാറാം, ഏക്ത, പൂനം യാദവ്, രാജേശ്വരി ഗേക്‌വാദ്, ജൂലന്‍ ഗോസ്വാമി, മാന്‍സി ജോഷി, ശിഖ പാണ്ഡെ
ടി20 ടീം: ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ദാന, മിതാലി രാജ്, ദീപ്തി ശര്‍മ, ജെമിമ റോഡ്രിഗസ്, അനൂജ പാട്ടീല്‍, ഡി ഹേമലത, മാന്‍സി ജോഷി, ശിഖ പാണ്ഡെ, തന്യ ഭാട്ടിയ, പൂനം യാദവ്, ഏക്ത, രാധാ യാദവ്, അരുന്ധതി റെഡ്ഡി, പ്രിയ പൂനിയ
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 22, 2018 12:33 PM IST