ഒളിംപിക്സ് ഇരട്ട മെഡൽ: ഷൂട്ടിംഗ് താരം മനു ഭാക്കറെ കാത്തിരിക്കുന്നത് കോടികളുടെ വമ്പൻ ഓഫറുകൾ
- Published by:Nandu Krishnan
- news18-malayalam
Last Updated:
ഷൂട്ടിങ്ങിൽ ഇരട്ടമെഡൽ നേട്ടത്തിലൂടെ പാരീസ് ഒളിംപിക്സിൽ ഇന്ത്യയുടെ അഭിമാനമായി മാറിയ മനു ഭാക്കറിന് പിന്നാലെ കോടികളുടെ വമ്പൻ ഓഫറുകളുമായി കുടിയിരിക്കുകയാണ് പ്രമുഖ പരസ്യ ബ്രാൻഡുകൾ.
ഷൂട്ടിങ്ങിൽ ഇരട്ടമെഡൽ നേട്ടത്തിലൂടെ പാരീസ് ഒളിംപിക്സിൽ ഇന്ത്യയുടെ അഭിമാനമായി മാറിയ മനു ഭാക്കറിന് പിന്നാലെ കോടികളുടെ വമ്പൻ ഓഫറുകളുമായി കുടിയിരിക്കുകയാണ് പ്രമുഖ പരസ്യ ബ്രാൻഡുകൾ. പത്ത് മീറ്റർ എയർ പിസ്റ്റൽ വ്യക്തിഗത ഇനത്തിലും മിക്സഡ് ടീം ഇനത്തിലും വെങ്കലമെഡൽ നേടിയതോടെ ഇന്ത്യയുടെ ഷൂട്ടിംഗ് സംഘത്തിലെ പ്രധാനികളിലൊരാളായിരുന്ന മനു ഭാക്കറിൻ്റെ ബ്രാൻഡ് മൂല്യം കുത്തനെ ഉയരുകയായിരുന്നു.
കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങൾക്കുള്ളിൽ നാൽപ്പതോളം പ്രമുഖ ബ്രാൻഡുകളാണ് മനു ഭാക്കറുമായി സഹകരിക്കുവാൻ രംഗത്തെത്തിയിരിക്കുന്നതെന്നും മുൻപ് പരസ്യങ്ങൾക്കായി 20 മുതൽ 25 ലക്ഷം രൂപയുടെ കരാറിൽ ഏർപ്പെട്ടിരുന്ന മനുവിൻ്റെ മൂല്യം ഒറ്റയടിക്ക് അഞ്ചോ ആറോ മടങ്ങ് വർദ്ധിച്ചതായും മനു ഭാക്കറിൻ്റെ എജൻസിയെ ഉദ്ധരിച്ചുകൊണ്ട്
ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മനു ഭാക്കറിൻ്റെ ഏജൻസി കോടികൾ വിലമതിക്കുന്ന രണ്ട് കരാറുകൾക്ക് സമ്മതം അറിയിച്ചതായും സൂചനയുണ്ട്. എകദേശം ഒന്നരക്കോടിയോളം രൂപ ഒരു പരസ്യത്തിനായി താരം വാങ്ങുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
August 02, 2024 5:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഒളിംപിക്സ് ഇരട്ട മെഡൽ: ഷൂട്ടിംഗ് താരം മനു ഭാക്കറെ കാത്തിരിക്കുന്നത് കോടികളുടെ വമ്പൻ ഓഫറുകൾ