Asia Cup 2025 | ഇന്ത്യാ- പാക് മത്സരം വിലക്കില്ലെന്ന് കേന്ദ്രം; പരമ്പര മത്സരങ്ങൾക്ക് അനുമതിയില്ല

Last Updated:

പഹൽഗാം ഭീകരാക്രമണത്തിന്റെയുംഅതിർത്തി കടന്നുള്ള സംഘർഷങ്ങളുടെയും പശ്ചാത്തലത്തിൽ ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കുന്നതിൽ വിവിധ കോണുകളിൽ നിന്ന് വിമർശനം ഉയർന്നിരുന്നു

News18
News18
സെപ്റ്റംബർ 14 ന് ദുബായിൽ നടക്കാനിരിക്കുന്ന 2025 ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്ഥാൻ പോരാട്ടത്തിന് കേന്ദ്ര സർക്കാരിന്റെ പച്ചക്കൊടി. മത്സരം വിലക്കില്ലെന്ന് കേന്ദ്ര കായിക മന്ത്രാലയം അറിയിച്ചു. അതേസമയം പാകിസ്ഥാനുമായുള്ള പരമ്പരകൾക്ക് അനുമതിയില്ലാത്തത് തുടരും.
പഹൽഗാം ഭീകരാക്രമണത്തിന്റെയും  അതിർത്തി കടന്നുള്ള സംഘർഷങ്ങളുടെയും പശ്ചാത്തലത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യകളിക്കുന്നതിൽ വിവിധ കോണുകളിൽ നിന്ന് വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. ചാമ്പ്യൻഷിപ്പുകളിൽ മത്സരിക്കുന്നത് തടയുന്നത് ഒളിമ്പിക് ചാർട്ടറിന് വിരുദ്ധമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര കായിക മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നതിനുള്ള വിശ്വസനീയമായ വേദിയായി ഇന്ത്യയുടെ ഉയർച്ചയും കണക്കിലെടുക്കേണ്ടത് പ്രധാനമാണ്. അതനുസരിച്ച്, പാകിസ്ഥാനിൽ നിന്നുള്ള ടീമുകളോ കളിക്കാരോ ഉൾപ്പെടുന്ന അന്താരാഷ്ട്ര ടുർണമെന്റുകളിൽ ഇന്ത്യൻ ടീമുകളും കളിക്കാരും പങ്കെടുക്കും. അതുപോലെ, ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന അത്തരം പരിപാടികളിൽ പാകിസ്ഥാൻ കളിക്കാർക്കും ടീമുകൾക്കും പങ്കെടുക്കാൻ കഴിയുമെന്നും കായികമന്ത്രാലയത്തിന്റെ നയത്തിൽ വ്യക്തമാക്കുന്നു. അന്താരാഷ്ട്ര കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനുള്ള മികച്ച വേദിയായി ഇന്ത്യയെ മാറ്റുന്നതിന് ലളിതമായ വിസ അലോട്ട്മെന്റ് നടപടിക്രമങ്ങളും നയം വാഗ്ദാനം ചെയ്യുന്നു.
advertisement
അതേസമയം, ഇരു രാജ്യങ്ങളും തമ്മിലുള്ള പരമ്പര മത്സരങ്ങളെ സംബന്ധിച്ചിടത്തോളം, ഇന്ത്യൻ ടീമുകൾ പാകിസ്ഥാനിലെ മത്സരങ്ങളിൽ പങ്കെടുക്കില്ലെന്നും പാകിസ്ഥാൻ ടീമുകളെ ഇന്ത്യയിൽ കളിക്കാൻ അനുവദിക്കുകയുമില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. ഏഷ്യാ കപ്പിനെയും ഭാവിയിലെ ലോകകപ്പുകളെയും ഈ തീരുമാനം ബാധിക്കില്ല.ഐസിസി ടൂര്‍ണമെന്റുകളിലും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന് കീഴില്‍ നടക്കുന്ന ഏഷ്യാ കപ്പിലും മാത്രമാണ് ഇരു രാജ്യങ്ങളും  മത്സരങ്ങള്‍ നിലവിൽ നടക്കാറുള്ളത്.
മലയാളം വാർത്തകൾ/ വാർത്ത/Sports/
Asia Cup 2025 | ഇന്ത്യാ- പാക് മത്സരം വിലക്കില്ലെന്ന് കേന്ദ്രം; പരമ്പര മത്സരങ്ങൾക്ക് അനുമതിയില്ല
Next Article
advertisement
ബ്രിട്ടനും പോർച്ചുഗലിനും പിന്നാലെ ഫ്രാൻസും പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചു
ബ്രിട്ടനും പോർച്ചുഗലിനും പിന്നാലെ ഫ്രാൻസും പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചു
  • ഫ്രാൻസ് പലസ്തീനെ ഔദ്യോഗികമായി രാഷ്ട്രമായി അംഗീകരിച്ചു, ബ്രിട്ടനും പോർച്ചുഗലിനും പിന്നാലെ.

  • ഇസ്രായേലും പലസ്തീനും സമാധാനത്തിലും സുരക്ഷയിലും ഒരുമിച്ച് ജീവിക്കണമെന്ന് മാക്രോൺ പറഞ്ഞു.

  • പലസ്തീൻ ജനതയുടെ അവകാശങ്ങൾ അംഗീകരിച്ചതോടെ ഇസ്രായേൽ ജനതയുടെ അവകാശങ്ങൾക്ക് ഹാനി ഉണ്ടാകില്ല.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement