നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Chris Gayle |കളര്‍ഫുള്‍ കൂളിംഗ് ഗ്ലാസുമായി ബാറ്റിംഗിനിറങ്ങി ക്രിസ് ഗെയ്ല്‍; വിരമിക്കല്‍ സൂചനയോ?

  Chris Gayle |കളര്‍ഫുള്‍ കൂളിംഗ് ഗ്ലാസുമായി ബാറ്റിംഗിനിറങ്ങി ക്രിസ് ഗെയ്ല്‍; വിരമിക്കല്‍ സൂചനയോ?

  ബാറ്റ് ചെയ്യാന്‍ ക്രിസ് ഗെയ്ല്‍ ക്രീസിലേക്ക് വരുമ്പോള്‍ കണ്ടത് നാടകീയ രംഗങ്ങളായിരുന്നു.

  Credit: Twitter

  Credit: Twitter

  • Share this:
   ടി20 ലോകകപ്പില്‍(T20 World Cup) സെമി പ്രതീക്ഷകള്‍ അവസാനിച്ചെങ്കിലും നിലവിലെ ചാമ്പ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസും( West Indies) ഓസ്‌ട്രേലിയയും(Australia) തമ്മിലുള്ള സൂപ്പര്‍ 12 പോരാട്ടം ഓസീസിന് ക്വാര്‍ട്ടര്‍ ഫൈനലാണ്. വിന്‍ഡീസിനെ കീഴടക്കിയാല്‍ മാത്രമെ സെമിഫൈനല്‍ സാധ്യതകള്‍ വര്‍ധിപ്പിക്കാന്‍ ഓസ്‌ട്രേലിയക്ക് കഴിയൂ.

   അതേസമയം, നേരത്തെ തന്നെ പുറത്തായി കഴിഞ്ഞതിനാല്‍ വിന്‍ഡീസ് നിര അത്തരം സമ്മര്‍ദ്ദങ്ങളൊന്നുമില്ലാതെയാണ് കളിക്കാന്‍ ഇറങ്ങിയത്. ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിലെ തോല്‍വിക്ക് ശേഷം വിന്‍ഡീസ് താരം ഡ്വെയ്ന്‍ ബ്രാവോ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയിരുന്നു. താരത്തിന്റെ അവസാന മത്സരമെന്ന പ്രത്യേകത മാത്രമായിരുന്നു ഗ്രൗണ്ടിലിറങ്ങും മുമ്പ് വരെ ഈ മത്സരം വിന്‍ഡീസിന്.


   എന്നാല്‍ ടോസ് നേടിയ ഓസ്‌ട്രേലിയ വിന്‍ഡീസിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. എന്നാല്‍ ബാറ്റ് ചെയ്യാന്‍ ക്രിസ് ഗെയ്ല്‍(Chris Gayle) ക്രീസിലേക്ക് വരുമ്പോള്‍ കണ്ടത് നാടകീയ രംഗങ്ങളായിരുന്നു. വിന്‍ഡീസ് താരങ്ങളെല്ലാം ചേര്‍ന്ന് എഴുന്നേറ്റ് നിന്ന് കൈയടിച്ചാണ് ഗെയ്ലിനെ ക്രീസിലേക്ക് വീട്ടത്. പതിവില്‍ നിന്ന് വ്യത്യസ്തമായി കൂളിംഗ് ഗ്ലാസ് ധരിച്ചാണ് ഗെയ്ല്‍ ബാറ്റ് ചെയ്യാനിറങ്ങിയത്. ഒമ്പത് പന്തില്‍ രണ്ട് സിക്‌സ് അടക്കം 15 റണ്‍സടിച്ച ഗെയ്ലിനെ പാറ്റ് കമിന്‍സ് ബൗള്‍ഡാക്കി.


   തുടര്‍ന്ന് ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങിയ ഗെയ്ല്‍ ചിരിച്ചുകൊണ്ട് ബാറ്റുയര്‍ത്തി കാണികളെ അഭിവാദ്യം ചെയ്താണ് ക്രീസ് വിട്ടത്. ഡ്രസ്സിംഗ് റൂമിലേക്ക് കയറും മുമ്ബ് ഡഗ് ഔട്ടിലിരുന്ന സഹതാരങ്ങളെയെല്ലാം ചിരിച്ചുകൊണ്ട് ആലിംഗനം ചെയ്യുന്ന ഗെയ്ലിനെയും കാണാമായിരുന്നു. എന്നാല്‍ ഇതുവരെ ഔദ്യോഗികമായി ഗെയ്ല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇത് ടി20 ക്രിക്കറ്റിലെ ഇതിഹാസ താരത്തിന്റെ അവസാന മത്സരമായിരിക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

   കഴിഞ്ഞ ദിവസം ശ്രീലങ്കയ്ക്കെതിരായ മത്സരത്തിന് ശേഷമാണ് വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡ്വെയ്ന്‍ ബ്രാവോ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2018ല്‍ വിരമിക്കല്‍ പ്രഖ്യാപിച്ച താരം തൊട്ടടുത്ത വര്‍ഷം പ്രഖ്യാപനം പിന്‍വലിച്ചിരുന്നു. 'വിരമിക്കാനുള്ള സമയമായെന്നാണ് ഞാന്‍ കരുതുന്നത്. എനിക്ക് ഏറെ മികച്ച ഒരു കരിയര്‍ ലഭിച്ചു. 18 വര്‍ഷക്കാലം വെസ്റ്റിന്‍ഡീസിനെ പ്രതിനിധീകരിക്കാന്‍ എനിക്ക് സാധിച്ചു. ഇതില്‍ ഉയര്‍ച്ചതാഴ്ചകളുണ്ടായിരുന്നു. എന്നാല്‍, തിരിഞ്ഞു നോക്കുമ്ബോള്‍ എന്റെ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ സാധിച്ചതില്‍ ഞാന്‍ നന്ദിയുള്ളവനാണ്'- ബ്രാവോ പറഞ്ഞു.
   Published by:Sarath Mohanan
   First published:
   )}