'ഞങ്ങളുടെ തന്തയ്ക്കും തള്ളക്കും വിളിച്ചിട്ട് കാര്യമില്ല'
Last Updated:
കൊച്ചി: ഐഎസ്എല്‍ അഞ്ചാം സീസണില്‍ വിജയം കണ്ടെത്താനാകാതെ ഉവലുകയാണ് മലയാളികളുടെ കേരളാ ബ്ലാസ്റ്റേഴ്‌സ്. മഞ്ഞപ്പടയെ തീര്‍ത്തും നിരാശരാക്കുന്ന പ്രകടനം ടീം കാഴ്ചവെക്കുമ്പോള്‍ താരങ്ങള്‍ക്ക് രൂക്ഷ വിമര്‍ശനങ്ങളാണ് നേരിടേണ്ടി വരുന്നത്. കളിയിലെ പിഴവിനെച്ചൊല്ലിയുള്ള വിമര്‍ശനങ്ങള്‍ അധിക്ഷേപങ്ങളിലേക്ക് മാറുന്ന കാഴ്ചയും സോഷ്യല്‍ മീഡിയയില്‍ കാണാം.
താരങ്ങളുടെ പ്രതികരണം അതിരവിട്ടതോടെ വിമര്‍ശനങ്ങള്‍ തെറിവിളികളാകരുതെന്ന് പറഞ്ഞിരിക്കുകയാണ് മഞ്ഞപ്പടയുടെ സൂപ്പര്‍ താരം സികെ വിനീത്. ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ പങ്കെടുത്ത ഒരു പ്രൊമോഷണല്‍ പരിപാടിക്കിടെയായിരുന്നു വിനീതിന്റെ പ്രതികരണം.
ടീമിന്റെ പിഴവ് ചൂണ്ടിക്കാട്ടണമെന്നും തങ്ങള്‍ ജയിക്കാന്‍ വേണ്ടി തന്നെയാണ് കളിക്കുന്നതെന്നും താരം പറഞ്ഞു. 'നിങ്ങള്‍ ഞങ്ങളെ വിമര്‍ശിക്കണം. എന്താണ് മോശമെന്ന് പറയണം. പാസിങ് മോശമാണെങ്കില്‍ അത് പറയണം. ഗോള്‍ അടിക്കുന്നതാണ് മോശമെങ്കില്‍ അതു പറയണം. വിമര്‍ശിക്കുന്നതില്‍ സന്തോഷം മാത്രമേയുള്ളു. വിമര്‍ശിച്ചാലേ ഞങ്ങള്‍ നന്നാവൂ. പക്ഷേ വിമര്‍ശിക്കുന്നതിന് പകരം ഞങ്ങളുടെ തന്തയ്ക്കും തള്ളക്കും വിളിച്ചിട്ട് ഒരു കാര്യവുമില്ല. അത് മാത്രമേ ഞങ്ങള്‍ പറഞ്ഞിട്ടുള്ളു. നിങ്ങള്‍ ഞങ്ങളെ പ്രോപ്പറായിട്ട് വിമര്‍ശിക്കണം, അതിന്റെ അര്‍ത്ഥം ഞങ്ങളെ തെറിവിളിക്കണമെന്നല്ല. ഞങ്ങള്‍ എല്ലാ കളിയും കളിക്കുന്നത് ജയിക്കാന്‍ വേണ്ടി തന്നെയാണ്. ഒരു കളിയും തോല്‍ക്കാന്‍ വേണ്ടി കളിക്കുന്നില്ല' വിനീത് പറഞ്ഞു.
advertisement
@ckvineeth reminding @KeralaBlasters fans not to abuse player's family members... pic.twitter.com/3DKBl1pOQW
— Kiran (@Kiran_kanhangad) December 1, 2018
സീസണില്‍ ഒമ്പത് മത്സരങ്ങള്‍ കളിച്ച ബ്ലാസ്റ്റേഴ്‌സിനു ഒരു ജയം മാത്രമാണ് നേടാനായത്. അതും സീസണിലെ ആദ്യ മത്സരത്തേതില്‍ കൊല്‍ക്കത്തക്കെതിരെ മാത്രം.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 02, 2018 7:56 AM IST