Copa America 2024 | 'ഇത് മെസ്സിപ്പടയുടെ രാശി'; മൂന്ന് വർഷത്തിനിടെ നാലാം കപ്പിൽ മുത്തമണിഞ്ഞ് അർജന്റീന
- Published by:Vishnupriya S
- news18-malayalam
Last Updated:
കോപ്പ അമേരിക്കയുടെ ചരിത്രത്തിൽ ഏറ്റവും തവണ കിരീടം നേടിയ ടീമായി അർജന്റീന
ഈ കപ്പ് ഞങ്ങൾക്കുള്ളതാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് അർജന്റീന. തുടർച്ചയായി രണ്ടാം തവണയാണ് അർജന്റീന കോപ്പാ അമേരിക്ക കിരീടം നേടുന്നത്. ഇതോടെ കോപ്പ അമേരിക്കയുടെ ചരിത്രത്തിൽ ഏറ്റവും തവണ കിരീടം നേടിയ ടീമായി അർജന്റീന മാറിയിരിക്കുന്നു. കൊളംബിയക്കെതിരായ കലാശപ്പോരിൽ നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോൾരഹിതമായി പിരിഞ്ഞതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങിയിരുന്നു.
മെസ്സിയില്ലാതെ നീണ്ടുപോയ കളിയിൽ അവസാനം ലൗറ്ററോ മാർട്ടിനസാണ് രക്ഷകനായി എത്തിയത്. ലോ സെൽസോ നൽകിയ മനോഹര പാസാണ് മാർട്ടിനസ് ഗോളാക്കി മാറ്റിയത്. നിശ്ചിത സമയം അവസാനിക്കാൻ 25 മിനിറ്റോളം ശേഷിക്കെ നായകൻ ലയണൽ മെസ്സി പരിക്കേറ്റ് കണ്ണീരോടെ കളം വിട്ട മത്സരത്തിൽ കൊളംബിയയാണ് പന്തടക്കത്തിലും മുന്നേറ്റത്തിലും ഒരുപടി മുന്നിൽ നിന്നത്. 65-ാം മിനിറ്റില്‍ പരിക്കേറ്റതിനെത്തുടര്‍ന്നാണ് മെസ്സിയെ കളത്തില്‍ നിന്ന് പിന്‍വലിച്ചത്.
കോപ്പയില്‍ അര്‍ജന്റീന നേടുന്ന 16-ാമത്തെ കിരീടമാണിത്. ഈ കോപ്പയോടെ വിരമിക്കാനിരിക്കുന്ന മെസ്സിക്കും ഡീ മരിയയ്ക്കും സുഹൃത്തുക്കള്‍ നല്‍കിയ ഉജ്വലമായ വിടവാങ്ങലായി മത്സരം മാറി. ഇതോടെ ഇരുവരുടേയും അക്കൗണ്ടില്‍ രണ്ടു കോപ്പ കിരീടങ്ങളായി. ലോകകപ്പ് നേടിയതിന് തൊട്ടുപിന്നാലെയാണ് കോപ്പയിലെ കിരീടമെന്നത് സ്‌കലോനിക്കും കുട്ടികള്‍ക്കും മറ്റൊരു നേട്ടമായി. നേരത്തേ, ടിക്കറ്റില്ലാത്ത ആരാധകർ സ്റ്റേഡിയത്തിലേക്കു തള്ളിക്കയറിയതിനെ തുടർന്ന് ഒന്നര മണിക്കൂറിലധികം വൈകിയാണ് മത്സരം ആരംഭിച്ചത്. ഇന്ത്യൻ സമയം 5.30ന് ആരംഭിക്കേണ്ടിയിരുന്ന മത്സരം തുടങ്ങിയത് രാവിലെ 6.55ന്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
July 15, 2024 12:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
Copa America 2024 | 'ഇത് മെസ്സിപ്പടയുടെ രാശി'; മൂന്ന് വർഷത്തിനിടെ നാലാം കപ്പിൽ മുത്തമണിഞ്ഞ് അർജന്റീന