HOME » NEWS » Sports »

Rizwan | ജോലി തേടിയെത്തി; സെഞ്ചുറിയോടെ മാൻ ഓഫ് ദ മാച്ചായ തലശേരിക്കാരൻ

'ഇത് എന്റെ ജീവിതത്തിലെ ഒരു മഹത്തായ നിമിഷമാണ്. പതിവായി അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്ന ടീമാണ് അയർലൻഡ്. വിജയലക്ഷ്യത്തിൽ അവർക്കെതിരെ ഒരു സെഞ്ച്വറി നേടുന്നത് വളരെയധികം ആത്മസംതൃപ്തി നൽകുന്ന കാര്യമാണ്

News18 Malayalam | news18-malayalam
Updated: January 9, 2021, 8:51 AM IST
Rizwan | ജോലി തേടിയെത്തി; സെഞ്ചുറിയോടെ മാൻ ഓഫ് ദ മാച്ചായ തലശേരിക്കാരൻ
CP Rizwan
  • Share this:
അബുദാബി ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിലെ സ്കോർ ബോര്‍ഡിൽ റിസ്വാന്‍റെ പേര് തെളിഞ്ഞപ്പോള്‍ ആ നേട്ടം മലയാളികൾക്ക് കൂടിയാണ്. യുഎഇ ടീമിനു വേണ്ടി സെഞ്ചുറി നേടിയ ഈ താരം കണ്ണൂർ തലശ്ശേരി സ്വദേശിയാണ്. രാജ്യാന്തര ക്രിക്കറ്റിൽ സെഞ്ചുറി നേടിയ ആദ്യ താരമെന്ന റെക്കോഡ് കൂടി കുറിച്ചു കൊണ്ടാണ് ആ സ്കോർ ബോര്‍ഡിൽ റിസ്വാന്‍റെ പേര് തെളിഞ്ഞത് എന്നതാണ് ഏറ്റവും അഭിമാനകരം. റിസ്‌വാന്റെ ഉജ്ജ്വല സെഞ്ചുറിയുടെ കരുത്തിൽ അയർലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ യുഎഇ വിജയിക്കുകയും ചെയ്തു.

Also Read-ഇന്ത്യൻ ജഴ്സിയിൽ അല്ലെങ്കിലും രാജ്യാന്തര ക്രിക്കറ്റിൽ സെഞ്ചുറി നേട്ടവുമായി മലയാളി താരം

1988 ഏപ്രിൽ 19നാണ് തലശ്ശേരി സൈദാർ പള്ളിയിൽ പൂവത്താങ്കണ്ടിയിൽ എം.പി.അബ്ദുൽ റൗഫിന്റെയും സി.പി.നസ്റീനിന്റെയും മകനായി റി‌സ്‌വാന്‍റെ ജനനം. ബിടെക് പഠനം പൂർത്തിയാക്കി 2014 ൽ ജോലിക്കായി യുഎഇയിലെത്തി. ഷാർജ ഈസ്റ്റേൺ ഇന്റർനാഷനൽ കമ്പനിയിൽ ഇലക്ട്രിക്കൽ എൻജിനീയറായി ജോലി ചെയ്യുന്നതിനിടയിലും ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്‍റുകളിൽ സജീവ സാന്നിധ്യമായിരുന്നു റിസ്വാൻ. ഈ ടൂർണമെന്‍റുകളിലെ മികച്ച പ്രകടനമാണ് യുഎഇ ദേശീയ ടീമിലേക്കും വഴിയൊരുക്കിയത്.

Also Read-'റിസ്ക് എടുക്കാൻ വയ്യ': ട്രംപിന്റെ അക്കൗണ്ട് നീക്കം ചെയ്ത് ട്വിറ്റർ

ഇതിനിടെ നാട്ടിൽ പോസ്റ്റൽ വകുപ്പിൽ ജോലി ലഭിച്ചതോടെ മടങ്ങി വരാൻ തീരുമാനിച്ചു. പക്ഷെ ചില ആളുകളുടെ ഇടപെടൽ മനസുമാറ്റി. ഇതോടെയാണ്  നിയമപ്രകാരം യുഎഇയിൽ നാലുവർഷം പൂർത്തിയാക്കി ദേശീയ ടീമിൽ ഇടം നേടാൻ റിസ്വാൻ ശ്രമങ്ങൾ തുടങ്ങിയത്. ആ തീരുമാനം തികച്ചും ശരിയായിരുന്നു എന്ന് കാലം തന്നെ തെളിയിച്ചു നൽകിയിരിക്കുകയാണ്.

തുടർന്ന് 2019 ജനുവരി 26ന് നേപ്പാളിനെതിരെ ആദ്യ രാജ്യാന്തര ഏകദിന അരങ്ങേറ്റം കുറിച്ചു. 31ന് നേപ്പാളിനെതിരെ തന്നെ ട്വന്റി 20യിലും അരങ്ങേറി. കഴിഞ്ഞ വർഷം അവസാനമാണ് റി‌സ്‌വാന് യുഎഇ ക്രിക്കറ്റ് ബോർഡ് ഒരു വർഷത്തെ പാർട്ട്- ടൈം കരാർ നൽകിയത്. പത്ത് ഏകദിനങ്ങളിലാണ് റിസ് വാൻ ഇതുവരെ കളിച്ചിട്ടുള്ളത്. 288 റൺസ് നേടിയിട്ടുണ്ട്. ഇതിൽ ആദ്യമായി 50 കടന്നും 100 കടന്നും അയർലൻഡിനെതിരായ ഈ മത്സരത്തിലാണ്.

Also Read-ഡിഎംഒയ്ക്ക് പോലും വായിക്കാൻ പറ്റാതെ ഡോക്ടറുടെ കുറിപ്പടി; വിശദീകരണം തേടി

'ഇത് എന്റെ ജീവിതത്തിലെ ഒരു മഹത്തായ നിമിഷമാണ്. പതിവായി അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്ന ടീമാണ് അയർലൻഡ്. വിജയലക്ഷ്യത്തിൽ അവർക്കെതിരെ ഒരു സെഞ്ച്വറി നേടുന്നത് വളരെയധികം ആത്മസംതൃപ്തി നൽകുന്ന കാര്യമാണ്. സഞ്ജു സാംസണിനും ഞാൻ നന്ദി പറയാൻ ആഗ്രഹിക്കുന്നു. കാരണം ഐപിഎല്ലിന് ശേഷം യുഎഇയിൽ ഇന്ത്യയുടെ ക്യാംപിനിടയിൽ അദ്ദേഹം സമ്മാനിച്ച ബാറ്റുപയോഗിച്ചാണ് ഞാൻ കളിച്ചത്' ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ റിസ്വാന്‍റെ വാക്കുകളാണിത്.

Also Read-മരിച്ചയാളുടെ അക്കൗണ്ടിൽ ഒരുലക്ഷം രൂപ; മൃതദേഹവുമായി ബാങ്കിലെത്തി ശവസംസ്കാരത്തിനായി പണം ആവശ്യപ്പെട്ട് ഗ്രാമീണർ

നാട്ടിൽ തലശ്ശേരി സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു റിസ്വാന്‍റെ വിദ്യാഭ്യാസം. കേരളത്തിനായി അണ്ടർ 17 മുതൽ അണ്ടർ 25 തലം വരെ കളിച്ചിട്ടുണ്ട്. അണ്ടർ 25 മത്സരത്തിൽ കേരള ടീമിനെ നയിച്ചതും റിസ്വാൻ തന്നെയായിരുന്നു.  2011 സീസണിൽ കേരള രഞ്ജി ടീമിൽ അംഗമായി. വിജയ് ഹസാരെ ടൂർണമെന്റിലും പങ്കെടുത്തു. സഞ്ജു സാംസൺ, സച്ചിൻ ബേബി തുടങ്ങിയവർ സഹതാരങ്ങളായിരുന്നു.
Published by: Asha Sulfiker
First published: January 9, 2021, 8:44 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories