ബാറ്റ് ചെയ്യവേ നെഞ്ചുവേദന; പിന്നാലെ കുഴഞ്ഞുവീണു; ക്രിക്കറ്റ് താരത്തിന് ദാരുണാന്ത്യം
- Published by:Rajesh V
- news18-malayalam
Last Updated:
മത്സരം ലൈവായി സംപ്രേഷണം ചെയ്യുന്നുണ്ടായിരുന്നു. താരം നെഞ്ചുവേദനയെ തുടര്‍ന്ന് ബാറ്റിങ് അവസാനിപ്പിച്ച് സഹതാരത്തോട് കാര്യങ്ങള്‍ പറയുന്നതും ഡഗ്ഔട്ടിലേക്ക് മടങ്ങുന്നതും വീഡിയോയിലുണ്ട്
പൂനെ: പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെ ക്രിക്കറ്റ് താരം കുഴഞ്ഞുവീണു മരിച്ചു. ബാറ്റിങ്ങിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനു പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. 35 വയസുകാരനായ ഇമ്രാന് പട്ടേലാണ് മരിച്ചത്. പൂനെയിലെ ഗര്‍വാരെ സ്റ്റേഡിയത്തില്‍ വ്യാഴാഴ്ച നടന്ന മത്സരത്തിനിടെയാണ് സംഭവം. ബാറ്റിങ്ങിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇമ്രാന് ഡഗ് ഔട്ടിലേക്ക് മടങ്ങി. പിന്നാലെ ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞു വീഴുകയായിരുന്നു. പെട്ടെന്നുതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇമ്രാന്റെ ജീവന് രക്ഷിക്കാനായില്ല.
മത്സരം ലൈവായി ചാനലിൽ സംപ്രേഷണം ചെയ്യുന്നുണ്ടായിരുന്നു. താരം നെഞ്ചുവേദനയെ തുടര്‍ന്ന് ബാറ്റിങ് അവസാനിപ്പിച്ച് സഹതാരത്തോട് കാര്യങ്ങള്‍ പറയുന്നതും ഡഗ്ഔട്ടിലേക്ക് മടങ്ങുന്നതും വീഡിയോയിലുണ്ട്. പിന്നാലെ ഗ്രൗണ്ടിലുള്ള താരങ്ങളെല്ലാം ഡഗ്ഔട്ടിലേക്ക് ഓടുന്നതും വീഡിയോയില്‍ കാണാം.
A young man, Imran Sikandar Patel, died of a #heartattack while playing cricket in the Chhatrapati Sambhaji Nagar district of Maharashtra.https://t.co/aCciWMuz8Y pic.twitter.com/pwybSRKSsa
— Dee (@DeeEternalOpt) November 28, 2024
advertisement
'ഓള്‍റൗണ്ടറായ ഇമ്രാന് ടൂര്‍ണമെന്റില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തിരുന്നത്. 'മികച്ച ഫിറ്റ്നസുള്ള താരമായിരുന്നു ഇമ്രാന്. ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലായിരുന്നു. എന്താണ് സംഭവിച്ചതെന്ന് മനസിലാകുന്നില്ല. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ഞങ്ങള്‍.'-സഹതാരം നസീര്‍ ഖാന് പ്രതികരിച്ചു. സംഭവം നടക്കുമ്പോള്‍ നസീറും ഗ്രൗണ്ടിലുണ്ടായിരുന്നു. റിയല്‍ എസ്റ്റേറ്റ് മേഖലയിലും സജീവമാണ് ഇമ്രാന്. സ്വന്തമായി ഒരു ക്രിക്കറ്റ് ക്ലബ്ബും നടത്തുന്നുണ്ട്.
Summary: A 35-year-old cricketer died of cardiac arrest while playing a cricket match at the Garware Stadium in Pune on Thursday.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Pune (Poona) [Poona],Pune,Maharashtra
First Published :
November 29, 2024 2:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ബാറ്റ് ചെയ്യവേ നെഞ്ചുവേദന; പിന്നാലെ കുഴഞ്ഞുവീണു; ക്രിക്കറ്റ് താരത്തിന് ദാരുണാന്ത്യം