ക്രിസ്റ്റ്യാനോയുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്തില്ലേ...? ഫോളോ ചെയ്യാൻ ആരാധകരുടെ തള്ളിക്കയറ്റം
- Published by:ASHLI
- news18-malayalam
Last Updated:
ആയിരക്കണക്കിന് പേരാണ് പ്രിയ താരത്തിന്റെ ചാനൽ ഓരോ നിമിഷവും സബ്സ്ക്രൈബ് ചെയ്യുന്നത്.
യുട്യൂബില്‍ സ്വന്തം ചാനല്‍ ആരംഭിച്ച് ഫുട്‌ബോള്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. തന്റെ സോഷ്യൽമീഡിയയിലൂടെ ഈ വിവരം താരം അറിയിച്ചതോടെ ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി യൂട്യൂബിലേക്ക് ആരാധകരുടെ തള്ളിക്കയറ്റമാണ്. ആയിരക്കണക്കിന് പേരാണ് പ്രിയ താരത്തിന്റെ ചാനൽ ഓരോ നിമിഷവും സബ്സ്ക്രൈബ് ചെയ്യുന്നത്. വിവിധ പ്ലാറ്റ്ഫോമുകളിലായി സോഷ്യൽ മീഡിയയിൽ ഏറ്റവുമധികം ആളുകൾ പിന്തുടരുന്ന വ്യക്തിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ.
ഇപ്പോൾ യൂട്യബിലും സജീവമാകുന്നതോടെ ആരാധകരുടെ എണ്ണത്തിൽ റെക്കോർഡ് തന്നെ ക്രിസ്റ്റ്യാനോ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കാം. സമൂഹമാധ്യമങ്ങളിലൂടെ ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന സ്‌പോര്‍ട്‌സ് താരമെന്ന ലേബലും ക്രിസ്റ്റ്യാനോയ്ക്കാണ്. താരത്തിന്റെ യൂട്യൂബ് ചാനലിന്റെ പേര് യു.ആര്‍. എന്ന രണ്ടക്ഷരംവെച്ചാണ്. .'ദ വെയ്റ്റ് ഈസ് ഓവര്‍, അവസാനമിതാ എന്റെ യുട്യൂബ് ചാനല്‍ ഇവിടെ! ഈ പുതിയ യാത്രയില്‍ എന്നോടൊപ്പം ചേരൂ, SIUUUscribe ചെയ്യൂ'- എന്നാണ് പുതിയ ചാനലരംഭിച്ച വിവരം ക്രിസ്റ്റ്യാനോ ആരാധകരോട് പങ്കുവെച്ചത്.
The wait is over 👀🎬 My @YouTube channel is finally here! SIUUUbscribe and join me on this new journey: https://t.co/d6RaDnAgEW pic.twitter.com/Yl8TqTQ7C9
— Cristiano Ronaldo (@Cristiano) August 21, 2024
advertisement
ബുധനാഴ്ചയാണ് താരം ചാനൽ ആരംഭിച്ചത്. നിലവില്‍ സൗദി അറേബ്യന്‍ പ്രോ ലീഗ് ക്ലബായ അല്‍ നസറിന്റെയും പോര്‍ച്ചുഗല്‍ ദേശീയ ടീമിന്റെയും ക്യാപ്റ്റനാണ് 39കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ. യൂട്യൂബിൽ താനിടുന്ന വീഡിയോകളുടെ കണ്ടന്റ് ഫുഡ്ബോൾ മാത്രമായിരിക്കില്ലെന്നും കുടുംബം, ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം, ബിസിനസ് സംബന്ധമായ കാര്യങ്ങളും ഉൾപ്പെടുമെന്ന് താരം അറിയിച്ചു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
August 21, 2024 10:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ക്രിസ്റ്റ്യാനോയുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്തില്ലേ...? ഫോളോ ചെയ്യാൻ ആരാധകരുടെ തള്ളിക്കയറ്റം