• HOME
  • »
  • NEWS
  • »
  • sports
  • »
  • റൊണാൾഡോ മാഞ്ചസ്റ്റർ സിറ്റിയിലേക്കോ? ചർച്ചകൾ സജീവം, തടസമാകുന്നത് യുവന്റസിന്റെ ട്രാൻസ്ഫർ ഫീ - റിപ്പോർട്ട്

റൊണാൾഡോ മാഞ്ചസ്റ്റർ സിറ്റിയിലേക്കോ? ചർച്ചകൾ സജീവം, തടസമാകുന്നത് യുവന്റസിന്റെ ട്രാൻസ്ഫർ ഫീ - റിപ്പോർട്ട്

സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയിൽ ടോട്ടനം താരമായ ഹാരി കെയ്‌നെ സ്വന്തമാക്കാൻ കഴിയില്ല എന്ന് ഉറപ്പായതോടെയാണ് സിറ്റി പോർച്ചുഗൽ താരവുമായി ചർച്ചകളിലേക്ക് കടക്കുന്നു എന്ന വാർത്തകൾ പുറത്തുവരുന്നത്.

  • Share this:
    യുവന്റസിന്റെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പ്രീമിയർ ലീഗിലേക്ക് മടങ്ങിയെത്തുന്നു എന്ന സൂചനകൾ ശക്തമാകുന്നു. പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ സിറ്റിയുമായി സൂപ്പർ താരത്തിന്റെ ഏജന്റ് കരാർ ഒപ്പിടുന്നതിനുള്ള ചർച്ചകൾ ആരംഭിച്ചതായാണ് റിപോർട്ടുകൾ. സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയിൽ ടോട്ടനം താരമായ ഹാരി കെയ്‌നെ സ്വന്തമാക്കാൻ കഴിയില്ല എന്ന് ഉറപ്പായതോടെയാണ് സിറ്റി പോർച്ചുഗൽ താരവുമായി ചർച്ചകളിലേക്ക് കടക്കുന്നു എന്ന വാർത്തകൾ പുറത്തുവരുന്നത്.

    നിലവിൽ ഇറ്റലിയിൽ സീരി എയിൽ യുവന്റസിനായി കളിക്കുന്ന റൊണാൾഡോ ഇറ്റാലിയൻ ക്ലബുമായി അടുത്ത സീസണിലേക്കുള്ള കരാർ ഒപ്പിട്ടിട്ടില്ല. താരത്തിന്റെ ഭീമമായ പ്രതിഫല തുക കാരണം അടുത്ത സീസണിൽ യുവന്റസ് റൊണാൾഡോയ്ക്ക് കരാർ നൽകിയേക്കില്ല എന്നതിനാൽ താരം പുതിയ അവസരങ്ങൾ തേടുന്നതായാണ് വാർത്തകൾ. ഇതിന്റെ ഭാഗമായാണ് റൊണാൾഡോ തന്റെ ഏജന്റായ മെന്‍ഡിസ് വഴി മാഞ്ചസ്റ്റര്‍ സിറ്റിയെ സമീപിച്ചതെന്ന് പ്രശസ്ത മാധ്യമപ്രവർത്തകനായ ഫാബ്രിസിയോ റൊമാനോ ട്വീറ്റ് ചെയ്തത്. റൊണാൾഡോയെ വിട്ടു നൽകാനായി യുവന്റസ് ആവശ്യപ്പെടുന്ന 25 മില്യൺ യൂറോയുടെ ട്രാൻസ്ഫർ ഫീയാണ് ഈ കൂടുമാറ്റത്തിന് തടസ്സമാവുന്നത്. മാഞ്ചസ്റ്റർ സിറ്റി ഇത്രയും തുക നൽകാൻ ഒരുക്കമല്ല എന്ന് റൊമാനൊ തന്റെ ട്വീറ്റിൽ പറയുന്നു. റൊണാൾഡോയെ ഫ്രീ ട്രാൻസ്ഫറിലൂടെ സ്വന്തമാക്കാനാകും സിറ്റി ലക്ഷ്യമിടുന്നത്.


    സീരി എയിലെ യുവന്റ്‌സിന്റെ ആദ്യ മത്സരത്തില്‍ റൊണാൾഡോ അന്തിമ ഇലവനിൽ ഇടം നേടിയിരുന്നില്ല. ഇത് താരം ക്ലബ് വിടുന്നതിന്റെ സൂചനായാണെന്ന് ഫുട്‍ബോൾ ലോകത്ത് ചർച്ച നടന്നിരുന്നു, യുവന്റസിൽ നിന്നും ഫ്രഞ്ച് ക്ലബ് പിഎസ്ജിയിലേക്ക് ചേക്കേറിയേക്കും എന്ന വാർത്തകൾ ഉണ്ടെങ്കിലും, മെസ്സി, സെർജിയോ റാമോസ് എന്നിങ്ങനെ ഒരുപിടി സൂപ്പർ താരങ്ങളെ സ്വന്തമാക്കിയ പിഎസ്ജി റൊണാൾഡോയെ സ്വന്തമാക്കാൻ മുന്‍പോട്ട് വന്നേക്കില്ലെന്നാണ് ഫാബ്രിസിയോ റൊമാനൊയുടെ ട്വീറ്റിൽ വ്യക്തമാകുന്നുണ്ട്. അതേസമയം റൊണാൾഡോ അവരുടെ കൂടെ തന്നെ തുടരുമെന്നാണ് യുവന്റസ് മാനേജ്‌മെന്റിന്റെ പ്രതീക്ഷ എന്നും റൊമാനോയുടെ ട്വീറ്റിൽ പറയുന്നുണ്ട്.

    പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മുൻ താരമായിരുന്ന റൊണാൾഡോ ലീഗിലെ അവരുടെ ചിരവൈരികളായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ജേഴ്‌സിയിൽ ഇറങ്ങുമോ എന്നത് ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ് ഫുട്‍ബോൾ ആരാധകരും. നേരത്തെ റൊണാൾഡോ സ്പാനിഷ് ലീഗിൽ റയൽ മാഡ്രിഡിലേക്ക് മടങ്ങിപ്പോയെക്കും എന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും താരം തന്നെ ആ വാർത്തകൾ നിഷേധിച്ച് രംഗത്ത് വന്നിരുന്നു.
    Published by:Naveen
    First published: