Happy Birthday Cristiano Ronaldo: കാൽപ്പന്തുകളിയുടെ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ് പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. അസാമാന്യ വേഗതകൊണ്ടും ഡ്രിബിളിങ് പാടവത്താലും ഗോൾ സ്കോറിങ് മികവിനാലും എതിരാളികളുടെ പേടി സ്വപ്നമായ താരമാണ് റൊണാൾഡോ. 2003ലാണ് റൊണാൾഡോ പോർച്ചുഗലിനായി രാജ്യാന്തര അരങ്ങേറ്റം നടത്തിയത്. അന്നു മുതൽ ഇതുവരെ 118 ഗോളുകൾ അദ്ദേഹം തന്‍റെ രാജ്യത്തിനായി നേടിയിട്ടുണ്ട്. പോർച്ചുഗീസ് ടീമായ സ്‌പോർട്ടിംഗ് സിപിയിലൂടെയാണ് റൊണാൾഡോ ക്ലബ്ബ് ഫുട്‌ബോളിൽ തന്റെ കരിയർ ആരംഭിച്ചത്. റൊണാൾഡോ നിലവിൽ സൗദി അറേബ്യൻ ഫുട്ബോൾ ക്ലബ്ബായ അൽ-നാസർ എഫ്‌സിക്ക് വേണ്ടിയാണ് കളിക്കുന്നത്. അഞ്ച് തവണ ബാലൺ ഡി ഓർ പുരസ്ക്കാരം നേടിയ റൊണാൾഡോ റെക്കോർഡ് തുകയ്ക്കാണ് കഴിഞ്ഞ വർഷം ഡിസംബറിൽ അൽ-നാസർ എഫ്‌സിയുടെ ഭാഗമായത്.
മുൻ റയൽ മാഡ്രിഡ് സ്‌ട്രൈക്കർ ജോസ് ഡിനിസ് അവെയ്‌റോയുടെയും മരിയ ഡൊലോറസിന്റെയും മകളായി 1985-ൽ പോർച്ചുഗലിലെ മഡെയ്‌റയിലെ ഫഞ്ചാലിൽ ജനിച്ചു.
ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ന് തന്റെ 38-ാം ജന്മദിനം ആഘോഷിക്കുമ്പോൾ, അദ്ദേഹത്തിന്റെ ചില റെക്കോർഡുകളും എക്കാലത്തെയും ഉയർന്ന ഗോൾ സ്‌കോററെക്കുറിച്ച് എല്ലാവരും അറിഞ്ഞിരിക്കേണ്ടതുമായ 38 കാര്യങ്ങൾ നിങ്ങളുമായി പങ്കുവെക്കുന്നു.
1. അൽ-നാസർ എഫ്‌സിയുമായി കരാർ ഒപ്പിട്ടതോടെ ക്രിസ്റ്റ്യാനോ റൊണാൾഡോ ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന കളിക്കാരനായി.
2. റൊണാൾഡോയുമായുള്ള കരാർ അൽ-നാസർ എഫ്‌സിയുടെ ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണം 853000ൽനിന്ന് ഒരു കോടിക്ക് മുകളിലേക്ക് എത്താൻ സഹായിച്ചു
3. യുവേഫാ ചാംപ്യൻസ് ലീഗിൽ 141 ഗോളുകൾ നേടിയ റൊണാൾഡോ ചാമ്പ്യൻസ് ലീഗിലെ എക്കാലത്തെയും ഉയർന്ന ഗോൾ നേടിയ താരമാണ്.
4. ഏറ്റവുമധികം ചാംപ്യൻസ് ലീഗ് മത്സരങ്ങൾ കളിച്ച താരവും ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെ. ഇതുവരെ 183 മത്സരങ്ങളാണ് ചാംപ്യൻസ് ലീഗിൽ അദ്ദേഹം കളിച്ചത്.
5. ഇതുവരെ മൂന്ന് ഫിഫ വേൾഡ് പ്ലെയർ ഓഫ് ദി ഇയർ അവാർഡുകൾ പോർച്ചുഗീസ് താരം നേടിയിട്ടുണ്ട്
6. അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവുമധികം ഗോൾ നേടിയ താരവും റൊണാൾഡോയാണ്. 118 ഗോളുകളാണ് പോർച്ചുഗീസ് ജേഴ്സിയിൽ അദ്ദേഹം നേടിയത്.
7. മൂന്ന് ചാമ്പ്യൻസ് ലീഗ് ഫൈനലുകളിൽ ഗോൾ നേടിയ ഒരേയൊരു ഫുട്ബോൾ താരമാണ് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഫോർവേഡ്
8. ചാംപ്യൻസ് ലീഗിൽ ഏറ്റവുമധികം കിരീടം നേടിയിട്ടുള്ള താരവുമാണ് റൊണാൾഡോ. അഞ്ചുതവണയാണ് അദ്ദേഹം ചാംപ്യൻസ് ലീഗ് കിരീടവിജയത്തിന്‍റെ ഭാഗമായത്.
9. യൂറോകപ്പിൽ ഏറ്റവുമധികം ഗോൾ നേടിയ താരവും റൊണാൾഡോയാണ്. 14 ഗോളുകളാണ് അദ്ദേഹം നേടിയത്.
10. അഞ്ച് ലോകകപ്പുകളിൽ ഗോളുകൾ നേടുന്ന ആദ്യ താരമാണ് റൊണാൾഡോ
11. ലോകകപ്പിൽ എട്ട് ഗോളുകൾ നേടിയ റൊണാൾഡോ പോർച്ചുഗലിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയ രണ്ടാമത്തെ താരമാണ്.
12. ബാലൺ ഡി ഓർ അഞ്ച് തവണ നേടിയ റൊണാൾഡോ ഈ പുരസ്ക്കാരം ഏറ്റവും കൂടുതൽ നേടിയ രണ്ടാമത്തെ കളിക്കാരനാണ്
13. റൊണാൾഡോയേക്കാൾ കൂടുതൽ ബാലൺ ഡി ഓർ നേടി മറ്റൊരു യൂറോപ്യൻ ഫുട്ബോൾ താരമില്ല
14. റൊണാൾഡോ തന്റെ പ്രൊഫഷണൽ ഫുട്ബോൾ ജീവിതം ആരംഭിച്ചത് സ്പോർട്ടിംഗ് സിപിയിലൂടെയാണ്
15. ആദ്യ ക്ലബിനുവേണ്ടി നാല് തവണ ഗോൾ മടക്കി രക്ഷകനാകാൻ റൊണാൾഡോയ്ക്ക് കഴിഞ്ഞു
16. 2003ലാണ് റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചേരുന്നത്
17. റെഡ് ഡെവിൾസിനായി 118 ഗോളുകൾ നേടിയതിന് ശേഷം 2009 ൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടു
18. റയൽ മാഡ്രിഡിന്റെ ഏറ്റവും മികച്ച ഗോൾ സ്‌കോറർ കൂടിയാണ് റൊണാൾഡോ, സ്പാനിഷ് ക്ലബിനുവേണ്ടി 450 ഗോളുകളാണ് റൊണാൾഡോ അടിച്ചുകൂട്ടിയത്
19. 2017ൽ റൊണാൾഡോ 2013ലെ ബാലൺ ഡി ഓർ ട്രോഫിയുടെ ഒരു പകർപ്പ് വിറ്റു
20. ഫുട്ബോൾ ചരിത്രത്തിൽ തുടർച്ചയായി ഒമ്പത് പ്രധാന മത്സരങ്ങളുടെ ഫൈനലിൽ ഒരു ഗോളെങ്കിലും നേടിയിട്ടുള്ള ഏക കളിക്കാരനാണ് റൊണാൾഡോ
21. 2009ൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് 80 മില്യൺ പൗണ്ടിനാണ് റൊണാൾഡോ റയൽ മാഡ്രിഡിലെത്തിലെത്തിയത്.
22. 2015/16 സീസണിന്റെ അവസാനത്തിൽ, തുടർച്ചയായി ആറ് സീസണുകളിൽ 50 ഗോളുകൾ നേടുന്ന ഏക ഫുട്ബോൾ കളിക്കാരനായി റൊണാൾഡോ മാറി.
23. മാഡ്രിഡ് ഡെർബി മത്സരങ്ങളിൽ ഏറ്റവുമധികം ഗോളുകൾ നേടിയതും റൊണാൾഡോയാണ്. 18 ഗോളുകൾ
24. ലാലിഗയിൽ ഏറ്റവും വേഗത്തിൽ 150, 200, 300 ഗോളുകൾ നേടുന്ന താരമെന്ന റെക്കോർഡും റൊണാൾഡോ സ്വന്തമാക്കി.
25. ലാലിഗയിൽ ഏറ്റവും കൂടുതൽ ഹാട്രിക്കുകൾ നേടിയത് റൊണാൾഡോയാണ്, 34
26. 2021 ഓഗസ്റ്റിൽ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡുമായി വീണ്ടും ഒന്നിച്ചു
Also Read- രക്ഷകനായി റൊണാൾഡോ; സൗദി പ്രോ ലീഗിൽ അൽ ഫത്തെഹിനെ സമനിലയിൽ തളച്ച് അൽ നാസർ
27. റൊണാൾഡോയുള്ള ബഹുമാനാർത്ഥം ഒരു ഗാലക്സിക്ക് CR7 എന്ന് പേരിട്ടു
28. ഒരു മത്സരത്തിന്റെ ഓരോ മിനിറ്റിലും ഗോൾ നേടുന്ന മൂന്ന് ഫുട്ബോൾ കളിക്കാരിൽ ഒരാളാണ് അദ്ദേഹം
29. മുൻ അമേരിക്കൻ പ്രസിഡൻറ് റൊണാൾഡ് റീഗനോടുള്ള ആരാധന മൂലമാണ് മാതാപിതാക്കൾ ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന പേര് മകന് ഇട്ടത്
30. സ്ഥിരമായി രക്തം ദാനം ചെയ്യുന്നതിനാൽ റൊണാൾഡോ ശരീരത്തിൽ ടാറ്റൂ പതിപ്പിച്ചിട്ടില്ല
31. പോർച്ചുഗലിലെ മഡെയ്‌റയിൽ റൊണാൾഡോയുടെ സ്വന്തം നഗരമായ ഫഞ്ചാലിൽ സ്വന്തമായി ഒരു മ്യൂസിയമുണ്ട്
32. 107 ദശലക്ഷം ഫോളോവേഴ്‌സുള്ള അദ്ദേഹം ട്വിറ്ററിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള കായികതാരമാണ്
33. ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള വ്യക്തിയായി റൊണാൾഡോ തുടരുന്നു- 543 ദശലക്ഷം
34. ഫേസ്ബുക്കിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സ് ഉള്ള അത്‌ലറ്റ് കൂടിയാണ് അദ്ദേഹം- 161 ദശലക്ഷം
35. 2008-09 സീസണിൽ റൊണാൾഡോയ്ക്ക് ആദ്യത്തെ പുഷ്‌കാസ് അവാർഡ് നേടി.
36. നിലവിൽ കളിച്ചുകൊണ്ടിരിക്കുന്നവരിൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച താരവും റൊണാൾഡോയാണ്- 196
37. 2013ലാണ് റൊണാൾഡോ സ്വന്തം ബ്രാൻഡായ CR7 പുറത്തിറക്കിയത്
38. ലണ്ടനിലെ മാഡം തുസാഡ്സിൽ പ്രതിമ സ്ഥാപിക്കുന്ന നാലാമത്തെ ഫുട്ബോൾ താരമാണ് റൊണാൾഡോ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.