• HOME
  • »
  • NEWS
  • »
  • sports
  • »
  • രക്ഷകനായി റൊണാൾഡോ; സൗദി പ്രോ ലീഗിൽ അൽ ഫത്തെഹിനെ സമനിലയിൽ തളച്ച് അൽ നാസർ

രക്ഷകനായി റൊണാൾഡോ; സൗദി പ്രോ ലീഗിൽ അൽ ഫത്തെഹിനെ സമനിലയിൽ തളച്ച് അൽ നാസർ

ലീഗിൽ അൽ നാസർ ഒന്നാം സ്ഥാനത്തും അൽ ഫത്തെഹ് ആറാം സ്ഥാനത്തുമാണ്.

  • Share this:

    റിയാദ്: സൗദി പ്രോ ലീഗിൽ അൽ ഫത്തെഹിനെ സമനിലയിൽ തളച്ച് അൽ നാസര്‍. ഇരു ടീമും രണ്ടു ഗോളുകൾ വീതം നേടി. മത്സരത്തിൽ ഇഞ്ചുറി ടൈമിൽ‌ പെനാൽ‌റ്റിയിലൂടെ റൊണാൾഡോയാണ് അൽ നാസറിനായി സമനില ഗോൾ നേടിയത്. ലീഗിൽ അൽ നാസർ ഒന്നാം സ്ഥാനത്തും അൽ ഫത്തെഹ് ആറാം സ്ഥാനത്തുമാണ്.

    മത്സരത്തിന്റെ 12 മിനിറ്റിൽ തന്നെ അൽ ഫത്തെഹ് ലീഡെടുത്തിരുന്നു. എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിന് മുന്‍പ് 42-ാം മിനിറ്റിൽ അൽ നാസർ ആൻഡേഴ്സൺ ടലിസ്കയിലൂടെ സമനില പിടിച്ചു. രണ്ടാം പകുതിയിൽ 58-ാം മിനിറ്റിൽ രണ്ടാം ഗോളിലൂടെ അൽ ഫത്തെഹ് ലീഡുയർത്തി. തുടർന്ന് ഇഞ്ചുറി ടൈമിലാണ് അൽ നാസറിന് സമനില ഗോൾ കണ്ടെത്തനായത്.

    ആദ്യ പകുതിയിൽ തന്നെ റൊണാൾഡോ രണ്ടാം ഗോളിനായുള്ള ഓപ്പൺ ചാൻസ് നഷ്ടപ്പെടുത്തിയിരുന്നു. ടലിസ്കയുടെ മുന്നേറ്റത്തിലൂടെ ഗോള്‍ പോസ്റ്റിലേക്ക് ഉയർത്തിയ പന്ത് പോസ്റ്റിലിടിച്ചു റിട്ടേൺ റൊണാൾ‌ഡോയിലേക്ക് വന്നെങ്കിലും അത് വലയിലെത്തിക്കാൻ താരത്തിനായില്ല.

    ഇഞ്ചുറി ടൈമിൽ പെനാൽറ്റിയിലൂടെ നേടിയ ഗോളിലൂടെ അൽ നാസറിനായുള്ളല ആദ്യ ഗോളും റൊണാൾ‌ഡോ കുറിച്ചു. സൗദി ക്ലബ്ബിനായി കളിച്ച ആദ്യ രണ്ടുമത്സരങ്ങളിലും റൊണാള്‍ഡോയ്ക്ക് ഗോള്‍ നേടാന്‍ സാധിച്ചിരുന്നില്ല. അല്‍ ഇത്തിഹാദിനെതിരായ രണ്ടാം മത്സരത്തില്‍ ടീം തോല്‍ക്കുകയും സൗദി സൂപ്പര്‍ കപ്പില്‍ നിന്ന് പുറത്താകുകയും ചെയ്തിരുന്നു.

    Published by:Jayesh Krishnan
    First published: