ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഇരട്ടഗോൾ; അറബ് ക്ലബ് ചാമ്പ്യൻഷിപ്പ് കിരീടം അൽ നസറിന്
- Published by:Rajesh V
- news18-malayalam
Last Updated:
അൽ നസറിന്റെ ആദ്യ അറബ് ക്ലബ് ചാമ്പ്യൻഷിപ്പ് കിരീടം
റിയാദ്: ക്രിസ്റ്റ്യാനോ റൊണോൾഡോയുടെ ഇരട്ട ഗോൾ മികവിൽ അറബ് ക്ലബ് ചാമ്പ്യൻഷിപ്പ് കിരീടം നേടി അൽ നസർ ക്ലബ്. അൽ ഹിലാനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചാണ് നസറിന്റെ ചാമ്പ്യൻഷിപ്പിലെ കന്നി കിരീട നേട്ടം. മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും സൗദി ക്ലബിലെത്തിയ റൊണാൾഡോയുടെ ആദ്യ കിരീട നേട്ടവുമാണിത്.
Also Read- തകർത്തടിച്ച് ജയ്സ്വാൾ- ഗിൽ സഖ്യം; നാലാം ടി20യിൽ വിൻഡീസിനെ തോൽപിച്ച് ഇന്ത്യ; പരമ്പരയിൽ ഒപ്പമെത്തി
കളിയുടെ തുടക്കത്തിൽ മുതൽ മികച്ച മുന്നേറ്റങ്ങളാണ് ഇരു ബോക്സുകളിലും കണ്ടത്. എന്നാൽ, ആദ്യ പകുതിയിൽ ഇരുടീമുകൾക്കും ഗോള്‍ നേടാനായില്ല. എന്നാൽ 51ാം മിനിറ്റിൽ ബ്രസീൽ താരം മൈക്കിൽ റിച്ചാർഡ് അൽ ഹിലാലിനായി ഗോൾ നേടി.
ഗോൾ വീണതിന്റെ ഞെട്ടലിൽ നിന്ന് അൽ നസറിന് നിമിഷങ്ങൾക്കകം അടുത്ത പ്രഹരവും ലഭിച്ചു. സെന്റർ ബാക്ക് അബ്ദുല്ല അൽ അമ്രിക്ക് റെഡ് കാർഡ് ലഭിച്ചതോടെ ടീം കൂടുതൽ പ്രതിരോധത്തിലായി. എന്നാൽ, തകർച്ചയിൽ നിന്നും ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിനെ കരകയറ്റി. രക്ഷകനായി അവതരിച്ച പോർച്ചുഗൽ സൂപ്പർ താരം ഇരട്ട ഗോളുകളോടെ ടീമിനെ വിജയതീരത്തേക്ക് എത്തിക്കുകയായിരുന്നു.
advertisement
Also Read- ഇന്ത്യ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ജേതാക്കൾ; മലേഷ്യയെ കീഴടക്കിയത് ത്രില്ലർ പോരാട്ടത്തിൽ
74ാം മിനിറ്റിലാണ് റൊണാൾഡോയുടെ ആദ്യ ഗോൾ. വലത് വിങ്ങിലൂടെ തന്റെ കാലിലേക്ക് എത്തിയ പന്ത് റൊണോൾഡോ പിഴവുകളില്ലാതെ വലയിലെത്തിക്കുകയായിരുന്നു. എന്നാൽ, നിശ്ചിത സമയത്തും ഇഞ്ചുറി ടൈമിലും സമനില പൂട്ട് പൊളിയാതിരുന്നതോടെ മത്സരം അധിക സമയത്തിലേക്ക് നീണ്ടു. 98ാം മിനിറ്റിൽ ഹെഡറിലൂടെയാണ് റൊണാൾഡോ വിജയഗോൾ കുറിച്ചത്.
advertisement
അൽ ഹിലാൽ താരം ക്ലിയർ ചെയ്ത പന്ത് അൽനസറിന്റെ സെകോ ഫൊഫാനയുടെ കാലിലേക്കാണ് എത്തിയത്. എന്നാൽ, ഫൊഫാനയുടെ ഷോട്ട് ക്രോസ്ബാറിൽ തട്ടിതെറിച്ചെങ്കിലും ഹിലാൽ പ്രതിരോധ പൂട്ട് പൊളിച്ച് ഹെഡറിലൂടെ റൊണാൾഡോ ഗോൾ നേടുകയായിരുന്നു.
Summary: Cristiano Ronaldo guided nine-man Al-Nassr to their first-ever Arab Club Champions Cup title after scoring twice in a 2-1 extra-time win over fellow Saudi side Al-Hilal on Saturday at the King Fahd Stadium.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
August 13, 2023 7:38 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഇരട്ടഗോൾ; അറബ് ക്ലബ് ചാമ്പ്യൻഷിപ്പ് കിരീടം അൽ നസറിന്