CSK vs GT IPL 2024 | ചെപ്പോക്കില്‍ 'ശിവ'താണ്ഡവം; ചെന്നൈക്കെതിരെ ഗുജറാത്തിന് 207 റണ്‍സ് വിജയലക്ഷ്യം
- Published by:Arun krishna
- news18-malayalam
Last Updated:
ക്യാപ്റ്റന്‍ റിതുരാജ് ഗെയ്ക്വാദ് ( 36 പന്തില്‍ 46) , രചിന്‍ രവീന്ദ്ര (20 പന്തില്‍ 46) ശിവം ദുബെ (23 പന്തില്‍ 51) എന്നിവരുടെ ഇന്നിങ്സാണ് ചെന്നൈക്ക് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്.
കഴിഞ്ഞ സീസണിലെ ഫൈനലില്‍ ഏറ്റ പരാജയത്തിന് കണക്ക് തീര്‍ക്കാനിറങ്ങിയ ഗുജറാത്തിന് മുന്‍പില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം തീര്‍ത്ത് ചെന്നൈ സൂപ്പര്‍ കിങ്സ്. ടോസ് നേടി ഫീല്‍ഡിങ് തെരഞ്ഞെടുത്ത ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്‍റെ തീരുമാനം പാളിയെന്ന് തെളിയിക്കും വിധമായിരുന്നു ചെന്നൈ ഓപ്പണര്‍മാരുടെ ആദ്യ ഓവറുകളിലെ പ്രകടനം. ക്യാപ്റ്റന്‍ റിതുരാജ് ഗെയ്ക്വാദ് ( 36 പന്തില്‍ 46) , രചിന്‍ രവീന്ദ്ര (20 പന്തില്‍ 46) ശിവം ദുബെ (23 പന്തില്‍ 51) എന്നിവരുടെ ഇന്നിങ്സാണ് ചെന്നൈക്ക് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്. അജിങ്ക്യാ രഹാനെ ഒഴികെയുള്ള ചെന്നൈ ബാറ്റര്‍മാരെല്ലാം ഗുജറാത്ത് ബോളര്‍മാരെ ശരിക്കും പഞ്ഞിക്കിട്ടു.
advertisement
നാലാമനായി ക്രീസിലെത്തിയ ശിവം ദുബെയുടെ പ്രകടനം കാണികളെ ആവേശം കൊള്ളിച്ചു. 2 ഫോറും 5 സിക്സും സഹിതമാണ് താരം അർധ ശതകം പൂർത്തിയാക്കിയത്. 19–ാം ഓവറിൽ സ്കോർ 184ൽനിൽക്കെ വിജയ് ശങ്കറിന് ക്യാച്ച് നൽകിയാണ് താരം മടങ്ങിയത്. ഡാരിൽ മിച്ചൽ (24*), സമീർ റിസ്‌വി (14), രവീന്ദ്ര ജഡേജ (6*) എന്നിങ്ങനെയാണ് മറ്റു ബാറ്റർമാരുടെ സ്കോർ. ഗുജറാത്തിനായി റാഷിദ് ഖാൻ 2 വിക്കറ്റു നേടി. രവീശ്രീനിവാസന്‍ സായ് കിഷോര്‍, സ്പെന്‍സര്‍ ജോണ്‍സണ്‍, മോഹിത് ശര്‍മ്മ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai,Tamil Nadu
First Published :
March 26, 2024 9:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
CSK vs GT IPL 2024 | ചെപ്പോക്കില്‍ 'ശിവ'താണ്ഡവം; ചെന്നൈക്കെതിരെ ഗുജറാത്തിന് 207 റണ്‍സ് വിജയലക്ഷ്യം