CSK vs KKR, IPL 2024: കൊൽക്കത്തയെ തളച്ച് ചെന്നൈ; വിജയലക്ഷ്യം 138; ജഡേജയ്ക്കും ദേശ്പാണ്ഡെയ്ക്കും 3 വിക്കറ്റ്

Last Updated:

32 പന്തിൽ 34 റൺസെടുത്ത ക്യാപ്റ്റൻ ശ്രേയസ് അയ്യരാണ് കൊൽക്കത്തയുടെ ടോപ് സ്കോറർ

ചെന്നൈ: കൊൽക്കത്ത ബാറ്റർമാരെ വരിഞ്ഞുമുറുക്കി ചെന്നൈ ബൗളർമാർ. രവീന്ദ്ര ജഡേജയും തുഷാർ ദേശ്പാണ്ഡെയും മൂന്നു വിക്കറ്റ് നേട്ടം കൊയ്തപ്പോൾ ചെന്നൈയ്ക്കെതിരായ മത്സരത്തിൽ കൊൽക്കത്തയുടെ പോരാട്ടം ഒരു വിക്കറ്റ് ബാക്കിനിൽക്കെ 137ൽ അവസാനിച്ചു.
advertisement
32 പന്തിൽ 34 റൺസെടുത്ത ക്യാപ്റ്റൻ ശ്രേയസ് അയ്യരാണ് കൊൽക്കത്തയുടെ ടോപ് സ്കോറർ. ചെന്നൈയ്ക്കായി രവീന്ദ്ര ജഡേജയും തുഷാർ ദേശ്പാണ്ഡെയും 3 വിക്കറ്റു വീതം വീഴ്ത്തി. മുസ്താഫിസുർ റഹ്മാൻ രണ്ടു വിക്കറ്റും മഹീഷ് തീക്‌ഷണ ഒരു വിക്കറ്റും വീഴ്ത്തി.
തുടർച്ചയായ നാലാം വിജയം ലക്ഷ്യംവച്ചിറങ്ങിയ കൊൽക്കത്ത ബാറ്റർമാർക്ക് ചെന്നൈ ചിദംബരം സ്റ്റേഡിയത്തിൽ തൊട്ടതെല്ലാം പിഴയ്ക്കുന്ന കാഴ്ചക്കാണ് ആരാധകർ സാക്ഷ്യം വഹിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തയ്ക്ക് ആദ്യത്തെ ബോളിൽ തന്നെ ഓപ്പണർ ഫിലിപ്പ് സാൽട്ടിനെ നഷ്ടമായി. സുനിൽ നരൈയ്നും അങ്ക്രിഷ് രഘുവംശിയും ച‌േർന്ന് സ്കോർ ബോർഡ് മെല്ലെ ചലിപ്പിച്ചു.
advertisement
സ്കോർ 56ൽ നിൽക്കെ രഘുവംശി (18 പന്തിൽ 24)യും അതേ ഓവറിൽ നരൈനും(20 പന്തിൽ 27) പുറത്തായി. രവീന്ദ്ര ജഡേജക്കായിരുന്നു രണ്ടുവിക്കറ്റും. എട്ടാം ഓവറിൽ സ്കോർ 64ൽ നിൽക്കെ വെങ്കിടേഷ് അയ്യരേയും(8 പന്തിൽ 3) ജഡേജ ഡ്രസിങ് റൂമിലേക്ക് തിരികെ വിട്ടതോടെ കൊൽക്കത്തയുടെ നില പരുങ്ങലിലായി.
ഒരുവശത്ത് ക്യാപ്റ്റൻ ശ്രേയസ് അയ്യർ പതിയെ നിലയുറപ്പിച്ചെങ്കിലും മറുവശത്ത് രമൺദീപ് സിങ് (12 പന്തിൽ 13), റിങ്കു സിങ് (14 പന്തിൽ 9), ആന്ദ്രേ റസൽ (10 പന്തിൽ 10) എന്നിവർ വേഗത്തിൽ മടങ്ങി. സ്കോർ 135ൽ നിൽക്കെ ശ്രേയസ് അയ്യരുടെ പോരാട്ടവും മുസ്താഫിസുർ അവസാനിപ്പിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Sports/
CSK vs KKR, IPL 2024: കൊൽക്കത്തയെ തളച്ച് ചെന്നൈ; വിജയലക്ഷ്യം 138; ജഡേജയ്ക്കും ദേശ്പാണ്ഡെയ്ക്കും 3 വിക്കറ്റ്
Next Article
advertisement
കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ കസ്റ്റഡിയിൽ; പിടിയിലായത് എറണാകുളത്ത് നിന്ന്
കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ കസ്റ്റഡിയിൽ; പിടിയിലായത് എറണാകുളത്ത് നിന്ന്
  • കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ റെയിൽവേ പൊലീസ് പിടികൂടി.

  • ഡൽഹിയിൽ നിന്ന് ട്രെയിനിൽ ബണ്ടി ചോർ കൊച്ചിയിലെത്തി; കരുതൽ തടങ്കലിൽ.

  • ബണ്ടി ചോർ എറണാകുളത്ത് ഹൈക്കോടതിയിൽ ഹാജരാകാൻ എത്തിയെന്ന് പറഞ്ഞെങ്കിലും കേസ് വ്യക്തമല്ല.

View All
advertisement