MI vs CSK IPL 2024: ഐപിഎല്ലില്‍ ഇന്ന് തീപാറും പോരാട്ടം; ടോസ് മുംബൈയ്ക്ക്; ചെന്നൈ ആദ്യം ബാറ്റു ചെയ്യും
- Published by:Arun krishna
- news18-malayalam
Last Updated:
Chennai Super Kings(CSK) Vs Mumbai Indians(MI) IPL 2024 Match Today: ടോസ് നേടിയ മുംബൈ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ ചെന്നൈയെ ബാറ്റിങ്ങിനയച്ചു.
ഐപിഎല്ലില്‍ ഇന്ന് എല്‍ ക്ലാസിക്കോ പോരാട്ടം. ടൂര്‍ണമെന്‍റിലെ ഏറ്റവുമധികം ആരാധകരുള്ള മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്സും വാങ്കെഡെ സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടുന്നു. സീസണില്‍ ഇരുടീമുകളും നേര്‍ക്കുനേര്‍ വരുന്ന ആദ്യ മത്സരമാണിത്. ടോസ് നേടിയ മുംബൈ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ ചെന്നൈയെ ബാറ്റിങ്ങിനയച്ചു. 5 വീതം ഐപിഎല്‍ കിരീടം നേടിയിട്ടുള്ള ടീമുകളാണ് മുംബൈയും ചെന്നൈയും.
advertisement
പുതിയ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദിന് കീഴില്‍ മുംബൈയെ അവരുടെ തട്ടകത്തില്‍ തറപറ്റിക്കാനാണ് ധോണിയും കൂട്ടരും ഇറങ്ങുന്നത്. തുടര്‍ തോല്‍വികളില്‍ നിന്ന് കരകയറിയ മുംബൈ സീസണിലെ മൂന്നാം ജയമാണ് ചെന്നൈക്കെതിരെ ലക്ഷ്യമിടുന്നത്.
മുംബൈ ഇന്ത്യൻസ് പ്ലേയിംഗ് ഇലവൻ:
ഹാർദിക് പാണ്ഡ്യ(ക്യാപ്റ്റന്‍), രോഹിത് ശർമ്മ, ഇഷാൻ കിഷൻ(വിക്കറ്റ് കീപ്പര്‍), തിലക് വർമ്മ, ടിം ഡേവിഡ്, മുഹമ്മദ് നബി, റൊമാരിയോ ഷെപ്പേർഡ്, ശ്രേയസ് ഗോപാൽ, ജെറാൾഡ് കോറ്റ്‌സി, ജസ്പ്രീത് ബുംറ, ആകാശ് മധ്വാൾ
ചെന്നൈ സൂപ്പർ കിംഗ്സ് പ്ലേയിംഗ് ഇലവൻ:
ഋതുരാജ് ഗെയ്‌ക്‌വാദ് (ക്യാപ്റ്റന്‍), രച്ചിൻ രവീന്ദ്ര, അജിങ്ക്യ രഹാനെ, ഡാരിൽ മിച്ചൽ, ശിവം ദുബെ, രവീന്ദ്ര ജഡേജ, സമീർ റിസ്‌വി, എംഎസ് ധോണി (വിക്കറ്റ് കീപ്പര്‍), ഷാർദുൽ താക്കൂർ, തുഷാർ ദേശ്പാണ്ഡെ, മുസ്താഫിസുർ റഹ്മാൻ
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Mumbai,Maharashtra
First Published :
April 14, 2024 7:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
MI vs CSK IPL 2024: ഐപിഎല്ലില്‍ ഇന്ന് തീപാറും പോരാട്ടം; ടോസ് മുംബൈയ്ക്ക്; ചെന്നൈ ആദ്യം ബാറ്റു ചെയ്യും