DC vs CSK IPL 2024 : അർധ സെഞ്ച്വറിയുമായി പന്ത്; ചെന്നൈക്ക് 191 റണ്‍സ് വിജയലക്ഷ്യം
- Published by:Sarika KP
- news18-malayalam
Last Updated:
വാര്‍ണര്‍ അര്‍ധ സെഞ്ച്വറി നേടി.
വിശാഖപട്ടണം: ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ ഐപിഎല്‍ പോരാട്ടത്തില്‍ മികച്ച സ്കോർ സ്വന്തമാക്കി ഡല്‍ഹി ക്യാപിറ്റല്‍സ്. ടോസ് നേടി ബാറ്റിങിനു ഇറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുത്തു.
ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തിയ ഋഷഭ് പന്ത് 32 പന്തിൽ 51 റൺസുമായി തിളങ്ങി. ഓപ്പണിങിൽ പൃഥ്വി ഷായും ഡേവിഡ് വാർണറും ചേർന്ന് സ്വപ്‌ന തുടക്കമാണ് നൽകിയത്. പവർപ്ലേയിൽ ആഞ്ഞടിച്ച് ഇരുവരും അതിവേഗം അൻപത് കടത്തി. വാര്‍ണര്‍ അര്‍ധ സെഞ്ച്വറി നേടി. താരം 35 പന്തില്‍ മൂന്ന് സിക്‌സും നാല് ഫോറും സഹിതം 52 റണ്‍സെടുത്തു. പൃഥ്വി 27 പന്തില്‍ രണ്ട് സിക്‌സും നാല് ഫോറും സഹിതം 43 റണ്‍സും അടിച്ചെടുത്തു.
advertisement
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
March 31, 2024 10:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
DC vs CSK IPL 2024 : അർധ സെഞ്ച്വറിയുമായി പന്ത്; ചെന്നൈക്ക് 191 റണ്‍സ് വിജയലക്ഷ്യം